❝ മെസ്യേ… 😍❤️ നീ റയൽ⚽🤝മാഡ്രിഡിലോട്ട്🏟🛬ഇങ് പോര്… എന്റെ🏠വീട്ടിൽ താമസിക്കാം നമുക്ക് പൊളിച്ചടുക്കും❞

ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുന്ന സൂപ്പർ താരം ലയണൽ മെസ്സിയുടെ ക്യാമ്പ് നൗവിലെ ഭാവി തുലാസിലാണ് .പാരീസ് സെന്റ് ജെർമെയ്ൻ (പി‌എസ്‌ജി) അല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയും താരത്തെ സ്വന്തമാക്കാൻ പിന്നാലെ തന്നെയുണ്ട്. നിലവിൽ മികച്ച സാമ്പത്തിക അടിത്തറയുള്ള രണ്ടു ക്ലബ്ബുകളും മെസ്സിയുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റാൻ തയായറായാണ് നിൽക്കുന്നത്.

എന്നാൽ കരിയർ തന്നെ ബാഴ്‌സലോണയിൽ അവസാനിപ്പിക്കാനാണു താത്പര്യമെന്ന് മെസി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ താരം കാറ്റാലൻ ക്ലബിനൊപ്പം തുടരുമെന്ന് ഉറപ്പിക്കാൻ കഴിയില്ല.ബാഴ്‌സലോണയുമായി കരാർ അവസാനിച്ച് മെസി ക്ലബ് വിടുകയാണെങ്കിൽ താരം റയൽ മാഡ്രിഡിലെത്തിക്കാണാൻ താല്പര്യമുണ്ടെന്ന് റയൽ നായകനായ സെർജിയോ റാമോസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. നിലവിൽ റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ ഒന്നും നടത്തിയിട്ടില്ല.

തന്റെ ഡോക്യുമെന്ററിയുടെ രണ്ടാം സീസൺ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിച്ച റാമോസ് ബെർണബ്യൂവിൽ മെസ്സിയെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തതിന് “തീർച്ചയായും, നൂറു ശതമാനം. അദ്ദേഹത്തിന് എന്റെ കൂടെ താമസിക്കാം. അദ്ദേഹത്തിന് താളം വീണ്ടെടുക്കുന്നതു വരെ എന്റെ കൂടെ നിർത്താൻ എനിക്ക് സന്തോഷമേയുള്ളൂ”. “ലിയോയുടെ മികച്ച വർഷങ്ങൾ മറ്റേതെങ്കിലും ടീമിനൊപ്പമാണെങ്കിൽ ഞങ്ങൾക്ക് അദ്ദേഹത്തെ എല്ലായിപ്പോഴും നേരിടേണ്ടി വരില്ലെന്നത് ആശ്വാസകരമാണ്. അതേസമയം മെസി ഞങ്ങൾക്കൊപ്പമാണെങ്കിൽ അത് കൂടുതൽ വിജയങ്ങളും കിരീടങ്ങളും സ്വന്തമാക്കാൻ സഹായിക്കും” റാമോസ് കൂട്ടിച്ചേർത്തു.


ബാഴ്സയിൽ കളിയ്ക്കാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് റാമോസ് പ്രതികൂലമായി പ്രതികരിച്ചു. പ്രതിവർഷം 50 മില്യൺ ഡോളർ അല്ലെങ്കിൽ 70 മില്യൺ ഡോളർ നൽകിയാലും താൻ ഒരിക്കലും ബാഴ്‌സലോണയിൽ ചേരില്ലെന്ന് 34 കാരൻ തറപ്പിച്ചുപറഞ്ഞു, പണത്തിന് വാങ്ങാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ജൂണിൽ കരാർ കഴിയുന്ന റാമോസിനും മെസ്സിയുടെ സമാനമായ ഒരു സാഹചര്യം നേരിടേണ്ടി വരുന്നു എന്നത് ശ്രദ്ധേയമാണ്.

എന്നിരുന്നാലും റാമോസ് ബെർണബ്യൂവിൽ തന്റെ ഭാവിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല . റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കൽ സംബന്ധിച്ച് ഒരു വാർത്തയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു . “എനിക്ക് എന്തെങ്കിലും പുതിയതായി പറയാൻ ഒന്നുമില്ല. എന്റെ പരിക്കിൽ നിന്ന് മടങ്ങിവരുന്നതിനെക്കുറിച്ചും സീസൺ അവസാനിക്കുന്നതിനെക്കുറിച്ചും ഞാൻ ചിന്തിക്കുകയായിരുന്നു കരാർ പുതുക്കുന്നതിനെക്കുറിച്ച് ഒരു വാർത്തയും ഇല്ല”, അദ്ദേഹം പറഞ്ഞു. കാൽമുട്ട് ശസ്ത്രക്രിയയെത്തുടർന്ന് ഒരു മാസത്തിലേറെയായി റാമോസ് വിശ്രമത്തിലാണ്.ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം ഘട്ടത്തിൽ അറ്റ്‌ലാന്റയ്‌ക്കെതിരെ സ്‌പാനിഷ് പ്രതിരോധ താരം തിരിച്ചെത്താൻ സാധ്യതയുണ്ട് .