‘ലോകകപ്പിൽ ഫൈനലിൽ ലയണൽ മെസ്സി കളിക്കാതിരിക്കുകയോ അല്ലെങ്കിൽ മോശമായി കളിക്കുകയോ വേണം’: പോർച്ചുഗീസ് സൂപ്പർ താരം |Qatar 2022

ഖത്തർ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്കുള്ള ഒരുക്കത്തിലാണ് അർജന്റീനയും പോർച്ചുഗല്ലും ഉള്ളത്. അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്.പോർച്ചുഗല്ലും മൊറോക്കോയും തമ്മിലാണ് ഏറ്റുമുട്ടുക. രണ്ട് ടീമുകളും വിജയിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണെങ്കിൽ ഫൈനലിൽ മാത്രമാണ് മുഖാമുഖം വരിക.

ലയണൽ മെസ്സി ഈ വേൾഡ് കപ്പിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. 3 ഗോളുകളും ഒരു അസിസ്റ്റും മെസ്സി ഇപ്പോൾ തന്നെ നേടി കഴിഞ്ഞിട്ടുണ്ട്. ഹോളണ്ടിനെതിരെ അർജന്റീന ഇറങ്ങുമ്പോഴും മെസ്സിയിൽ തന്നെയാണ് ആരാധകർ പ്രതീക്ഷകൾ വച്ച് പുലർത്തുന്നത്.മെക്സിക്കോ, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെ അർജന്റീന വിജയം കൈവരിച്ചപ്പോൾ മെസ്സിയുടെ ഗോളുകൾ നിർണായകമായിരുന്നു.

ഏതായാലും ലയണൽ മെസ്സിയെ കുറിച്ചും അർജന്റീനയെ കുറിച്ചും പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് അർജന്റീനയെ ലഭിക്കുകയാണെങ്കിൽ അത് ഫൈനലിൽ ലഭിച്ചാൽ മതിയെന്നും ആ മത്സരത്തിൽ മെസ്സി കളിക്കാതിരിക്കുകയോ അല്ലെങ്കിൽ മോശമായി കളിക്കുകയോ ചെയ്താൽ മതി എന്നുമാണ് സിൽവ പറഞ്ഞിട്ടുള്ളത്.

‘ മെസ്സിയെന്നും മെസ്സിയാണ്.എന്താണ് അദ്ദേഹത്തിന് ചെയ്യാൻ കഴിയുക എന്നുള്ളത് ലോകത്തുള്ള എല്ലാവർക്കും അറിയാം. ഞങ്ങൾ അദ്ദേഹത്തിനെതിരെ കളിക്കുകയാണെങ്കിൽ അത് ഫൈനലിൽ മാത്രമായാൽ മതി എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ ഫൈനൽ മത്സരത്തിൽ അദ്ദേഹം കളിക്കാതിരിക്കുകയോ അല്ലെങ്കിൽ മോശമായി കളിക്കുകയോ വേണം ‘ ഇതാണ് മെസ്സിയെക്കുറിച്ച് സിൽവ പറഞ്ഞിട്ടുള്ളത്.

അർജന്റീനക്ക് ഫൈനലിൽ എത്തണമെങ്കിൽ ഇനിയും കടമ്പകൾ ഏറെ താണ്ടാനുണ്ട്.പോർച്ചുഗൽ കഴിഞ്ഞ മത്സരത്തിൽ ഒരു മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു അവർ പരാജയപ്പെടുത്തിയിരുന്നത്.

Rate this post