❝ മൂല്യമേറിയ ⚽👑താര പദവി
റൊണാൾഡോയെ മറികടന്ന് 🐐 മെസ്സി ❞

ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയും യുവന്റസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയും കായിക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായി കണക്കാക്കപ്പെടുന്നവരാണ്.ഇരുവരും ഒരു ദശകത്തിലേറെയായി ഫുട്ബോളിൽ സമഗ്രമായ ആധിപത്യം പുലർത്തുന്നവരാണ്. ഇവർ രണ്ടു പേരും കൂടി 11 ബാലൺ ഡി ഓർ അവാർഡുകൾ നേടിയിട്ടുണ്ട്. ഇരു താരങ്ങളും കളിക്കളത്തിലെ മികച്ച താരങ്ങൾ മാത്രമല്ല യുവെ എഫ്സി വഴിയുള്ള ഫ്രാൻസ് ഫുട്ബോൾ അനുസരിച്ച്, അവർ കായികരംഗത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരുമാണ്.

ഫ്രാൻസ് മാഗസിൻ അടുത്തിടെ കായികരംഗത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന 10 കളിക്കാരുടെ പട്ടിക പുറത്തിറക്കി. പട്ടികയിൽ റൊണാൾഡോയെ പിന്നിലാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കളിക്കാർക്ക് അതത് ക്ലബ്ബുകളിൽ നിന്ന് ലഭിക്കുന്ന വേതനം മാത്രമല്ല അതിനു പുറമെ പുറത്തു നിന്നും ലഭിക്കുന്ന വേതനം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. നിലവിൽ മെസ്സിയുടെ സമ്പാദ്യം 125 മില്യൺ ഡോളറാണ് അതേസമയം റൊണാൾഡോക്ക് 118 മില്യൺ ഡോളർ മാത്രമ സമ്പാദിക്കാനായത്.


പാരിസ് സെന്റ് ജെർമെയ്ൻ താരം നെയ്മർ 98 മില്യൺ ഡോളർ വരുമാനവുമായി മൂന്നാമതാണ്.37 മില്യൺ ഡോളർ പ്രതിവർഷ വരുമാനവുമായി ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഗാരെത് ബേൽ,ബാഴ്‌സലോണ ഇതിഹാസം ജപ്പാനിൽ കളിക്കുന്ന ആൻഡ്രെസ് ഇനിയേസ്റ്റ 34 മില്യൺ ഡോളർ വരുമാനവുമായി അടുത്ത സ്ഥാനത്താണ്.32 മില്യൺ ഡോളർ സമ്പാദ്യവുമായി ഈഡൻ ഹസാർഡ്, റഹീം സ്റ്റെർലിംഗ്, കൈലിയൻ എംബാപ്പ എന്നിവർ ആറാം സ്ഥാനത്താണ്.

30 മില്യൺ ഡോളർ വരുമാനവുമായി ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവാൻഡോവ്സ്കി ഒമ്പതാം സ്ഥാനത്താണ്, അന്റോയ്ൻ ഗ്രീസ്മാനും കെവിൻ ഡി ബ്രൂയിനും 28 മില്യൺ ഡോളറുമായി പത്താം സ്ഥാനം പങ്കിടുന്നു.എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ഏറ്റവും പുതിയ കരാർ പുതുക്കലിനെത്തുടർന്ന് ബെൽജിയം താരം റാങ്കിംഗിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.