‘മെസ്സിക്ക് 50 വയസ്സ് വരെ കളിക്കാൻ കഴിയും’ : 2026 ലോകകപ്പിലും ലയണൽ മെസ്സി നായകനാവേണമെന്ന് അർജന്റീന സഹ താരം |Qatar 2022 |Lionel Messi

ഞായറാഴ്ച നടക്കുക ഖത്തർ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ അര്ജന്റീന നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടു.1986 ന് ശേഷമുള്ള ആദ്യ ലോകകപ്പ് കിരീടവും മൂന്നാം ലോകകപ്പും നേടാനുള്ള ശ്രമത്തിലാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലിറങ്ങുന്ന അർജന്റീന.

സെമി ഫൈനലിൽ ക്രൊയേഷ്യയെ കീഴടക്കിയതിനു ശേഷം അർജന്റീന നായകൻ മെസി പറഞ്ഞത് ഇതു തന്റെ അവസാനത്തെ ലോകകപ്പാണ് എന്നായിരുന്നു. മുപ്പത്തിയഞ്ചുകാരനായ താരത്തിന് നാല് വർഷങ്ങൾക്ക് ശേഷം നടക്കുന്ന അടുത്ത ലോകകപ്പ് വരെ കളിക്കളത്തിൽ തുടരാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ല എന്നതിനാലാണ് ആ പ്രതികരണം നടത്തിയത്. എന്നിരുന്നാലും 2026 ഫിഫ ലോകകപ്പിലും ലയണൽ മെസ്സി രാജ്യത്തെ നയിക്കുമെന്ന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പ്രതീക്ഷിക്കുന്നു. അർജന്റീനയുടെ ഫൈനൽ വരെയുള്ള കുതിപ്പിൽ മെസ്സി ഒരു പ്രധാന കളിക്കാരനായിരുന്നു, അവരുടെ ഓരോ നോക്കൗട്ട് ഗെയിമുകളിലും ഗോൾ നേടിയ മെസ്സി അഞ്ച് ഗോളുകളും മൂന്നു അസിസ്റ്റും രജിസ്റ്റർ ചെയ്യുകയും ചെയ്തു.

“എന്നെ സംബന്ധിച്ചിടത്തോളം അമ്പതു വയസു വരെയും മെസിക്ക് കളിക്കാൻ കഴിയും. താരം അത്രയും മികവ് കളിക്കളത്തിൽ കാണിക്കുന്നുണ്ട്. മെസി എല്ലാം വളരെ അനായാസമാണെന്ന് തോന്നിപ്പിക്കുന്നു, അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. താരം എത്ര നന്നായി പന്ത് കിക്ക് ചെയ്യുന്നു എന്നത് മനസിലാക്കുന്നതും അതുപോലെ തന്നെ. പന്ത് വെച്ചതിനു ശേഷം നിങ്ങളെ നോക്കി മെസി ടോപ് കോർണറിൽ അതെത്തിക്കുന്നു. അത് നടന്നില്ലെങ്കിൽ ക്രോസ്ബാറിലോ പോസ്റ്റിലോ ആയിരിക്കും പന്ത് തട്ടുന്നത്.” മാർട്ടിനസ് പറഞ്ഞു.ലയണൽ മെസ്സി തന്റെ മികച്ച കരിയറിൽ സാധ്യമായ എല്ലാ ട്രോഫികളും നേടിയിട്ടുണ്ട്, എന്നാൽ ഫിഫ ലോകകപ്പ് അദ്ദേഹത്തെ ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്.

2014 ൽ അതിന്റെ അടുത്തെത്തിയെങ്കിലും ഫൈനലിൽ ജര്മനിയോട് പരാജയപെടാനായിരുന്നു വിധി. എട്ടു വർഷത്തിന് ശേഷം വീണ്ടും ഒരു ഫൈനലിൽ കളിക്കുമ്പോൾ അത് നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണ് മെസ്സി.ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന നേരിടും.1962-ൽ ബ്രസീലിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമായി മാറാനുള്ള ഒരുക്കത്തിലാണ് ഫ്രാൻസ്.ഇതുവരെ അഞ്ച് ഗോളുകൾ നേടിയ പിഎസ്ജി ടീമംഗങ്ങളായ ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും തമ്മിലുള്ള ഏറ്റുമുട്ടലും കൂടിയാവും ഫൈനൽ.

Rate this post