“ലയണൽ മെസ്സി വന്നത് കൊണ്ടല്ല പി എസ് ജി വിടാൻ തീരുമാനിച്ചത്”

ലയണൽ മെസ്സി വന്നതല്ല താൻ പി എസ് ജി വിടാൻ തീരുമാനിക്കാൻ കാരണം എന്ന് എമ്പപ്പെ. മെസ്സിക്ക് ഒപ്പം കളിക്കാൻ ആവുന്നു എന്നത് ഒരു ഭാഗ്യമാണ്‌. പക്ഷെ താൻ പി എസ് ജി വിടാൻ ശ്രമിച്ചത് തന്റെ ദീർഘകാല ലക്ഷ്യങ്ങളുടെ ഭാഗമായാണ്. പെട്ടെന്ന് ഒരു കാരണം കൊണ്ട് എന്തെങ്കിലും തീരുമാനം എടുക്കുന്ന ആളല്ല താൻ എന്നും എമ്പപ്പെ പറഞ്ഞു. ഈ സമ്മറിൽ പി എസ് ജി വിടാൻ എമ്പപ്പെ ശ്രമിച്ചിരുന്നു എങ്കിലും ആ നീക്കം നടന്നിരുന്നില്ല. താൻ പി എസ് ജിയിൽ തുടരുന്നതിൽ സന്തോഷവാൻ ആണ് എന്നും എന്നാൽ പുതിയ കരാറിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കില്ല എന്നും എമ്പപ്പെ പറഞ്ഞു.

താൻ ഈ കഴിഞ്ഞ സമ്മറിൽ തന്നെ ക്ലബ് വിടണം എന്ന് പറയാൻ കാരണം തന്നെ വിൽക്കുന്ന ക്ലബിനും വാങ്ങുന്ന ക്ലബിനും ഗുണം ഉണ്ടാകണം എന്ന് കരുതിയാണ് എന്നും എമ്പപ്പെ പറഞ്ഞു. താൻ പി എസ് ജി വിടുന്നെങ്കിൽ അത് റയൽ മാഡ്രിഡിനു വേണ്ടി മാത്രമായിരിക്കും എന്നും എമ്പപ്പെ മാധ്യമങ്ങളോട് പറഞ്ഞു. വേറെ ഒരു ക്ലബിനോടും തനിക്ക് താല്പര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

യൂറോ കപ്പിനു ശേഷം തന്നെ പിഎസ്‌ജി വിടാനുള്ള ആഗ്രഹം താൻ ക്ലബ്ബിനെ അറിയിച്ചിരുന്നു എന്നു പറഞ്ഞ എംബാപ്പെ, മോണ്ട്പെല്ലിയറിനെതിരായ ലീഗ് മത്സരത്തിൽ പാസ് നൽകാതിരുന്ന നെയ്‌മറോട് അതൃപ്‌തി ഉണ്ടായിരുന്ന കാര്യവും വ്യക്തമാക്കി. ആ മത്സരത്തിൽ ബ്രസീലിയൻ താരത്തെ വിമർശിച്ചത് സത്യമാണെന്നും എംബാപ്പെ പറഞ്ഞു.ആ മത്സരത്തിൽ നെയ്‌മർ തനിക്കു പാസ് നൽകാത്തതിൽ അതൃപ്‌തി ഉണ്ടായിരുന്നു എന്നു തന്നെയാണ് എംബാപ്പെ പറയുന്നത്.

“മെസ്സി ഇങ്ങോട്ട് വരുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല!” എംബാപ്പെ പറഞ്ഞു.മെസ്സിക്കൊപ്പം ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു. അത് ഒരു പദവിയായി തുടരുന്നു . അവൻ ഫുട്ബോളിനെ സ്നേഹിക്കുന്ന ആളാണ്. അവൻ എല്ലാവരോടും സംസാരിക്കുന്നു, അവൻ അൽപ്പം ലജ്ജയുള്ളയാളാണെങ്കിൽ പോലും, സ്വന്തം രീതിയിൽ സംയോജിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ അവൻ കളിക്കളത്തിൽ ലജ്ജിക്കുന്നില്ല” മെസ്സിയെ കുറിച്ച് എംബപ്പേ പറഞ്ഞു.മറ്റേതെങ്കിലും കളിക്കാരനുമായി സമാനമായ വികാരങ്ങൾ താൻ അനുഭവിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും എംബപ്പേ പറഞ്ഞു.“നെയ്മർ എത്തിയപ്പോൾ അവൻ ശരിക്കും അസാധാരണനായിരുന്നു. എന്നാൽ മെസ്സി മറ്റൊന്നാണ് ഫ്രഞ്ച് താരം കൂട്ടിച്ചേർത്തു.

Rate this post