❝ഗോളുകളിൽ🇵🇹⚽ക്രിസ്റ്റ്യാനോ റൊണാൾഡോ✍️⚽ഉണ്ടാക്കി
വെച്ച😲💥റെക്കോർഡും മറികടന്ന്✍️🔥⚽ ലയണൽ മെസ്സി ❞

2021 സംബന്ധിടത്തോളം ലയണൽ മെസ്സിയുടെ തിരിച്ചു വരവ് കണ്ട വർഷമായിരുന്നു. ബാഴ്സലോണ ഇതിഹാസം തന്റെ 33 ആം വയസ്സിൽ തിളക്കമാർന്ന കരിയറിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്നു. ലാ ലീഗയിൽ ബാഴ്‌സയെ തോൽവി അറിയാതെ കൊണ്ട് പോകുന്ന മെസ്സി മിന്നുന്ന ഫോമിലാണ്. ഗോൾ നേടുന്നതോടൊപ്പം ഗോൾ ഒരുക്കുന്നതിലും താരം മുൻപന്തിയിലാണ്. ഇന്നലെ റയൽ സോസിഡാഡിനെതിരെ 6-1 ന് ജയിച്ച മത്സരത്തിലാണ് മെസ്സിയുടെ മാസ്റ്റർക്ലാസ് വീണ്ടും കാണാൻ സാധിച്ചത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയും ഒരു ഗോളിന് അവസരം ഒരുക്കുകയും ചെയ്തു. ഇന്നലെ നേടിയ ഗോളുകളോടെ ഈ സീസണിൽ ലാ ലിഗയിൽ നേടിയ ഗോളുകളുടെ എണ്ണം 23 ആക്കി ഉയർത്തി. രണ്ടാമതുള്ള സുവാരസിനേക്കാൾ 4 ഗോളുകൾ കൂടുതലാണ്.

സോസിഡാഡിനെതിരായ മെസ്സിയുടെ രണ്ട് ഗോളുകളും ഓപ്പൺ പ്ലേയിൽ നിന്നാണ് വന്നത്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ 636 മത് ഓപ്പൺ ഗോളായിരുന്നു. പ്രൊഫഷണൽ ഫുട്ബോളിൽ തന്റെ നിത്യ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ കൂടുതൽ പെനാൽറ്റി അല്ലാത്ത ഗോളുകൾ മെസ്സി കുറിച്ച് കഴിഞ്ഞു.ക്ലബ്ബിനും രാജ്യത്തിനുമായി 1,054 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 635 ഓപ്പൺ ഗോളുകൾ നേടിയത്.എന്നാൽ റൊണാൾഡോയെക്കാൾ 144 മത്സരങ്ങൾ കുറവ് കളിച്ചാണ് മെസ്സി നേട്ടം കൊയ്തത്.

മെസ്സിയുടെ 636 ഓപ്പൺ ഗോളുകളിൽ ഓരോ 117 മിനിറ്റിലും ഒന്ന് എന്ന നിരക്കിൽ ഗോളുകൾ നേടിയിട്ടുണ്ട്,റൊണാൾഡോ തന്റെ കരിയറിൽ ഉടനീളം 135 മിനിറ്റിലും ഓപ്പൺ പ്ലേയിൽ നിന്ന് ഗോൾ നേടുന്നു. എന്നാൽ അന്താരാഷ്ട്ര വേദിയിൽ പെനാൽറ്റി അല്ലാത്ത ഗോളുകളിൽ റൊണാൾഡോയ്ക്ക് മുൻ‌തൂക്കം.യുവന്റസ് സൂപ്പർ സ്റ്റാർ ഓരോ 148 മിനിറ്റിലും ഒന്ന് എന്ന നിരക്കിൽ 91 പെനാൽറ്റി അല്ലാത്ത ഗോളുകൾ നേടിയിട്ടുണ്ട്.

താരതമ്യപ്പെടുത്തുമ്പോൾ, മെസ്സി തന്റെ രാജ്യത്തിനായി ഓപ്പൺ പ്ലേയിൽ നിന്ന് 51 തവണ മാത്രമാണ് ഗോൾ അടിച്ചത്, അതിന്റെ ഫലമായി ഒരു ഗോൾ നേടാൻ 213 മിനിറ്റ് സമയമെടുത്തു. ചാമ്പ്യൻസ് ലീഗിൽ മെസ്സിയെക്കൽ ഓപ്പൺ ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. മെസ്സി 104 ഉം റൊണാൾഡോ 116 ഉം ഓപ്പൺ ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഒരു ഓപ്പൺ ഗോൾ നേടാൻ റൊണാൾഡോ 134 മിനുട്ട് എടുക്കുബോൾ മെസ്സി 119 മിനുട്ട് മാത്രമാണ് എടുക്കുന്നത്.