❝ വലിയ ⚔⚽ മത്സരങ്ങളിൽ
തിളങ്ങാനാവാതെ വീണ്ടും മെസ്സി ❞

മാഡ്രിഡിലെ എസ്റ്റാഡിയോ ആൽഫ്രെഡോ ഡി സ്റ്റെഫാനോയിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാഴ്സ പരാജയപ്പെട്ടതോടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ പ്രകടനം ഒരിക്കൽ കൂടി ചർച്ച വിഷയമായി.ഈ സീസണിൽ വലിയ മത്സരങ്ങളിൽ പലപ്പോഴും മെസ്സിക്ക് ബാഴ്‌സയെ വിജയത്തിലെത്തിക്കാൻ സാധിക്കുന്നില്ല‌. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്ജി ക്കെതിരെയും ,ഈ സീസണിലെ രണ്ടു എൽ ക്ലാസിക്കോ മത്സരത്തിലും മെസ്സിക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

ഈ സീസണിലെ കിരീടം നിർണയിക്കുന്നതിനുള്ള നിർണായക പോരാട്ടം വിജയിക്കാൻ സാധിക്കാത്തത് മെസിക്കും ബാഴ്സയ്ക്കും വൻ നിരാശയാണ് നൽകിയത്. മത്സരത്തിൽ മികച്ചു നിൽക്കുന്നുവെങ്കിലും ടീം വിജയിക്കാത്തത് പലപ്പോഴും മെസ്സിക്ക് തിരിച്ചടിയാവാറുണ്ട്. ഇന്നലെ ഏഴു ഷോട്ടുകൾ ഗോളിലേക്ക് അടിച്ചെങ്കിലും ഒന്ന് പോലും ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാൻ സാധിച്ചില്ല.റയൽ മാഡ്രിഡിനെതിരായ അവസാന 25 ഷോട്ടുകളിൽ സ്കോർ ചെയ്യുന്നതിൽ മെസ്സി പരാജയപെട്ടു.മെസ്സിയുടെ എൽ ക്ലാസികോയിലെ മോശം റെക്കോർഡ് തുടരുകയാണ്. ഇന്നലെ നടന്ന എൽ ക്ലാസികോയിലും ലയണൽ മെസ്സിക്ക് നിരാശ ആയിരുന്നു.


ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം നടന്ന ഒരു എൽ ക്ലാസികോയിൽ പോലും ഗോൾ നേടാൻ ലയണൽ മെസ്സിക്ക് ആയില്ല‌. ഇന്നലെ ഗോൾ പോസ്റ്റിൽ വരെ മെസ്സിയുടെ ഷോട്ട് എത്തി എങ്കിലും ഗോൾ പിറന്നില്ല.മെസ്സി കളിച്ച അവസാന ഏഴ് എൽ ക്ലാസികോയിലും മെസ്സിക്ക് ഗോൾ നേടാൻ ആയില്ല. മെസ്സി ഈ മത്സരങ്ങളിൽ എടുത്ത 25 ഷോട്ടുകളും ലക്ഷ്യം കണ്ടില്ല എന്നത് മെസ്സി ആരാധകർക്കും നിരാശ നൽകും. എൽ ക്ലാസിക്കോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളും മത്സരങ്ങളും കളിച്ച മെസ്സിയുടെ അവസാന എൽ ക്ലാസികോ ആയിരിക്കുമോ ഇന്നലെ കഴിഞ്ഞത് എന്ന ഭയവും ആരാധകർക്ക് ഉണ്ട്. ഇതുവരെ ആയി മെസ്സി ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പിവെച്ചിട്ടില്ല.

കനത്ത മഴയിൽ മുങ്ങിയ രണ്ടാം പകുതിയിൽ ഇരു ടീമുകളുടെയും താരങ്ങൾ നന്നേ ബുദ്ധിമുട്ടി. മത്സരത്തിനിടയിൽ മെസ്സി ജേഴ്‌സി ചേഞ്ച് ചെയ്യുകയും ചെയ്തു.ടച്ച് ലൈനിൽ വെച്ച് നാനാജാ ജേഴ്സിയിൽ മെസ്സി വിറക്കുന്നതും കാണാമായിരുന്നു.ഈ വിജയത്തിന്റെ ഫലമായി, ഈ സീസണിൽ ഇതുവരെ കളിച്ച 30 മത്സരങ്ങളിൽ നിന്ന് 20 വിജയങ്ങളും 66 പോയിന്റുമായി റയൽ മാഡ്രിഡ് ലാലിഗ സ്റ്റാൻഡിംഗിൽ ഒന്നാമതായി.മെസ്സിയും ബാഴ്സയും 35 കളികളിൽ നിന്ന് 20 വിജയങ്ങളും 65 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.