നാല് രാജ്യങ്ങളിൽ ഒന്ന് ഖത്തറിൽ കിരീടം നേടുമെന്ന് ലയണൽ മെസ്സി |Qatar 2022 |Lionel Messi

ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് അര്ജന്റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.അവസാന ഏട്ടിലെ പോരാട്ടത്തിൽ ഹോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ.അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ഖത്തറിൽ കിരീടം നേടാനുള്ള ഫേവറിറ്റുകളെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ അർജന്റീന 2-1 ന് ജയിച്ചപ്പോൾ ലയണൽ മെസ്സി മികച്ച ഫോമിലായിരുന്നു. 35 കാരൻ മിന്നുന്ന ഒരു ഗോൾ നേടുകയും ചെയ്തു. അത് ടൂർണമെന്റിലെ തന്റെ മൂന്നാമത്തെ ഗോളായിരുന്നു.മൊത്തത്തിൽ അദ്ദേഹത്തിന്റെ ഒമ്പതാമത്തെ ലോകകപ്പ് ഗോളും മത്സരത്തിന്റെ നോക്കൗട്ട് ഘട്ടങ്ങളിലെ ആദ്യ ഗോളുമായിരുന്നു.ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കിയ ശേഷം മെസ്സി മാധ്യമങ്ങളോട് സംസാരിക്കവെ ഖത്തറിലെ ലോകകപ്പ് ട്രോഫി നേടാനുള്ള തന്റെ ഫേവറിറ്റുകളെ തിരഞ്ഞെടുക്കുകയും ചെയ്തു.ബ്രസീൽ,സ്പെയിൻ,ഫ്രാൻസ് എന്നിവരെയാണ് മെസ്സി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മാത്രമല്ല അർജന്റീനയെയും ലയണൽ മെസ്സി ഈ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജർമനിയുടെ പുറത്താവലിലും മെസ്സി അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.

“കാമറൂണിനെതിരായ തോൽവി വകവയ്ക്കാതെ ബ്രസീൽ വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. അവർ ഇപ്പോഴും ഫേവറിറ്റുകളിൽ ഒന്നാണ്. ഫ്രാൻസും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, ജപ്പാനോട് തോറ്റെങ്കിലും സ്‌പെയിൻ വളരെ നന്നായി കളിക്കുന്ന ഒരു ടീമാണ്, അവർ എന്താണെന്ന് വ്യക്തമാണ്.അവരിൽ നിന്ന് പന്ത് എടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, കാരണം അവർ വളരെ സമയം കൈവശം വെക്കുകയും ചെയ്യും.അവരെ തോൽപ്പിക്കുന്നത് ബുദ്ധിമുട്ടാണ് ” മെസ്സി പറഞ്ഞു.

“മികച്ച ടീമുകളിൽ ഒന്നാണ് അർജന്റീന.ഇവിടെ വരുന്നതിനു മുന്നേ തന്നെ ഞങ്ങൾ ഫേവറേറ്റുകൾ ആണ് എന്നുള്ള കാര്യം ഞങ്ങൾക്കറിയാമായിരുന്നു.കാരണം അത്തരത്തിലുള്ള ഒരു പ്രകടനമായിരുന്നു ഞങ്ങൾ പുറത്തെടുത്തിരുന്നത്. അത് കളത്തിൽ കൂടി തെളിയിക്കണമായിരുന്നു. ഭാഗ്യവശാൽ ഞങ്ങൾ ഇപ്പോൾ മികച്ച രൂപത്തിലാണ് മുന്നോട്ടുപോകുന്നത്. അത് തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ‘ മെസ്സി പറഞ്ഞു.

Rate this post