ഗോളുമായി ലയണൽ മെസ്സി ,പെനാൽറ്റി നഷ്ടപ്പെടുത്തി എംബപ്പേ : മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ : ലീഡുയർത്തി ബാഴ്സലോണ

ലയണൽ മെസ്സി ഗോളുമായി മുന്നിൽ നിന്നും നയിച്ചപ്പോൾ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പിഎസ്ജി. ഫ്രഞ്ച് ലീഗിൽ ഇന്നലെ മോണ്ട്പെല്ലിയറിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്.

റാമോസിനെ ഫൗൾ ചെയ്തതിലൂടെ ലഭിച്ച പെനാൽറ്റി എംമ്പപ്പേ എടുത്തെങ്കിലും മോന്റിപെല്ലിർ ഗോൾകീപ്പർ ബെഞ്ചമിൻ ലെക്കോമ്റ്റെ തട്ടി ഒഴിവാക്കി. എന്നാൽ അവരുടെ താരം പെനാൽറ്റി എടുക്കുന്നതിനു മുൻപ് ബോക്സിൽ കേറിയതിനാൽ VAR വീണ്ടും പെനാൽറ്റി എടുക്കാൻ വിധിച്ചു.രണ്ടാമതും കെയ്ലിയൻ എംബാപ്പെ തന്നെയാണ് പെനാല്റ്റി എടുത്തതെങ്കിലും ഇതും മോന്റിപെല്ലിർ ഗോൾകീപ്പർ ബെഞ്ചമിൻ ലെക്കോമ്റ്റെ തട്ടി അകറ്റിയെങ്കിലും ആ ബോൾ റിബൗണ്ടിലൂടെ എംമ്പപ്പേയുടെ മുന്നിലേക്ക് വീണ്ടുമെത്തി എന്നിട്ടും ഓപ്പൺ പോസ്റ്റ് മിസ് ചെയ്ത് താരം ക്രോസ് ബാറിനുമീതെ അടിച്ചക്കറ്റി തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തി.

35ആം മിനുട്ടിൽ മെസ്സിയും 52ആം മിനുട്ടിൽ ഹകിമിയും ഗോൾ നേടി എങ്കിലും രണ്ട് ഗോളും വാർ നിഷേധിച്ചു. അവസാനം 55ആം മിനുട്ടിൽ റുയിസിലൂടെ പി എസ് ജി ലീഡ് എടുത്തു. 72ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ഫിനിഷ്. റുയിസിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. മത്സരത്തിന്റെ അവസാന നിമിഷം സൈറെ എമെരിയിലൂടെ പി എസ് ജി വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.ഇതോടെ പി എസ് ജി 21 മത്സരങ്ങളിൽ 51 പോയിന്റുകളും ആയി ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.മാഴ്സെ അത്രയും തന്നെ മത്സരങ്ങളിൽ 46 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്.

ഓൾഡ് ട്രാഫോർഡിൽ കരബാവോ സെമിഫൈനൽ രണ്ടാം പാദത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 2-0 ന് തോൽപ്പിച്ച് ഫൈനലിൽ സ്തനമുറപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്. ആദ്യ പാദത്തിൽ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 73ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാർഷ്യലിന്റെ ഗോളിൽ ലീഡ് എടുത്തു. മൂന്ന് മിനുട്ടുകൾ കഴിഞ്ഞ് റാഷ്ഫോർഡിന്റെ അസിസ്റ്റിൽ നിന്ന് ഫ്രെഡും വല കണ്ടെത്തി. സ്കോർ 2-0. ഇതോടെ യുണൈറ്റഡ് വിജയവും ഫൈനലും ഉറപ്പിച്ചു.ഫെബ്രുവരി 26-ന് വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ യുണൈറ്റഡ് 24 വർഷത്തിനിടെ തങ്ങളുടെ ആദ്യത്തെ പ്രധാന ഫൈനൽ കളിക്കുന്ന ന്യൂകാസിൽ യുണൈറ്റഡിനെ നേരിടുമ്പോൾ 2017 ന് ശേഷമുള്ള ആദ്യ ട്രോഫിക്കായി എറിക് ടെൻ ഹാഗിന്റെ ടീം മത്സരിക്കും.

ലാ ലീഗയിൽ റയൽ ബെറ്റിസിനെതിരെ റാഫിൻഹയുടെയും റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെയും ഗോളുകളിൽ വിജയിച്ചതോടെ ബാഴ്‌സലോണ തങ്ങളുടെ ലീഡ് എട്ടാക്കി ഉയർത്തി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം.അറുപത്തിയഞ്ചാം മിനിറ്റിലാണ് ബാഴ്‌സയുടെ ആദ്യ ഗോൾ എത്തിയത്. റാഫിഞ്ഞയാണ് ഗോൾ നേടിയത്.എൺപതാം മിനിറ്റിൽ കോർണറിൽ നിന്നെത്തിയ പന്തിൽ നിന്നും ലെവെൻഡോസ്‌കി ബാഴ്സയുടെ ലീഡ് വർധിപ്പിച്ചു. 85 ആം മിനുട്ടിൽ ക്രോസ് നിയന്ത്രിക്കാൻ ഉള്ള ജൂൾസ് കുണ്ടേയുടെ ശ്രമത്തിനിടെ പന്ത് സ്വന്തം വലയിൽ പതിച്ചു സ്കോർ 1 -2 ആയി. ബാഴ്സക്ക് 19 മത്സരങ്ങളിൽ നിന്നും 50 പോയിന്റും റയലിന് 18 മത്സരങ്ങളിൽ നിന്നായി 42 പോയിന്റും ആണുള്ളത്. ഇന്ന് വലൻസിയയെ മറികടന്നാൽ റയലിന് ലീഡ് നില കുറക്കാൻ സാധിക്കും.

Rate this post