‘ദൈവം ആഗ്രഹിച്ചതാണത്’: ബ്രസീലിനെതിരെയുള്ള കോപ്പ അമേരിക്ക ഫൈനലിന് മുമ്പുള്ള ലയണൽ മെസ്സിയുടെ രോമാഞ്ചമുളവാക്കുന്ന വാക്കുകൾ |Lionel Messi

ഓരോ അർജന്റീന ആരാധകന്റെയും വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ അവസാനമായിരുന്നു 2021 ലെ കോപ്പ അമേരിക്ക കിരീടം. ആരാധകര്ക്ക് മാത്രമല്ല സൂപ്പർ താരം ലയണൽ മെസ്സിയുടെയും കാത്തിരിപ്പിന് അവസാനം കുറിക്കുന്നതായിരുന്നു ഈ കിരീടം.1993 ലെ കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം അർജന്റീനക്ക് ഒരു അന്തരാഷ്ട്ര കിരീടം നേടാൻ സാധിച്ചിരുന്നില്ല.

പലപ്പോഴും കിരീടത്തിന് അടുത്തിയെങ്കിലും നിർഭാഗ്യം അവരെ പിടികൂടി.ദേശീയ ടീമിന് ഏറ്റവും കൂടുതൽ പരിഹാസങ്ങളും വിമർശനങ്ങളും ഏൽക്കേണ്ടി വന്നിരുന്നത് ഒരു കിരീടത്തിന്റെ പേരിലായിരുന്നു. എന്നാൽ മാരക്കാനയിൽ ഡി മരിയയുടെ ഗോളിൽ ബ്രസീലിനെ കീഴടക്കി ലയണൽ മെസ്സിയും സംഘവും കോപ്പ കിരീടം നേടിയപ്പോൾ പലർക്കും അത് ഒരു സ്വപ്ന സാക്ഷാൽക്കരമായിരുന്നു.കോപ്പ അമേരിക്ക ഫൈനലിന് തൊട്ടുമുമ്പ് കളിയിലെ എക്കാലത്തെയും മികച്ച കളിക്കാരനായ ലയണൽ മെസ്സിക്ക് ചുറ്റും തന്റെ ടീമംഗങ്ങൾ തടിച്ചുകൂടിയപ്പോൾ ഊർജ്ജം പകർന്നുകൊണ്ട് ചില വാക്കുകൾ പങ്കുവെച്ചിരുന്നു. മെസ്സിയുടെ വാക്കുകളെ ഇപ്പോൾ നെറ്റ്ഫ്ലിക്സ് ആണ് പുറത്ത് വിട്ടിരിക്കുന്നത്.

“ഇതുപോലെ ഒരു യാദൃശ്ചികത ഇനി ഒന്നുമില്ല.ഈ ടൂർണമെന്റ് അർജന്റീനയിൽ കളിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, പക്ഷേ ദൈവം അത് ബ്രസീലിലേക്ക് കൊണ്ടുവന്നത് മാരക്കാനയിൽ വിജയിക്കാനാണ്.കിരീടം ഉയർത്താൻ വേണ്ടിയാണ് ദൈവം നമ്മളെ മാരക്കാനയിൽ കൊണ്ടുവന്നിട്ടുള്ളത്. എല്ലാവർക്കും കൂടുതൽ മനോഹരമാക്കാൻ വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്.വളരെയധികം ആത്മവിശ്വാസത്തോടെ കൂടിയും ശാന്തതയോടു കൂടിയും ഈ കിരീടത്തിന് വേണ്ടി നമുക്ക് കളത്തിലേക്ക് ഇറങ്ങാം. എന്നിട്ട് കിരീടം നമ്മുടെ വീട്ടിലേക്ക് കൊണ്ടു പോകാം”ഫൈനലിന് മെസ്സി പറഞ്ഞു.

“ഈ 45 ദിവസങ്ങൾ ഒരുമിച്ച് ചെലവഴിച്ചതിന് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പിറന്നാൾ ദിനത്തിൽ ഞാൻ നിങ്ങളോട് പറഞ്ഞു, ഇതൊരു ഗംഭീര സംഘമാണ്. ഞാനത് ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തു, ഒരുമിച്ച് ഭക്ഷണം കഴിച്ചു, ഒരുമിച്ച് ഹോട്ടലുകൾ പങ്കിട്ടു. 45 ദിവസങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ കുടുംബങ്ങളെ കണ്ടിട്ടില്ല. എമിലിയാനോ മാർട്ടിനെസ് ഒരു പിതാവായി, മകളെ കാണാൻ പോലും കഴിഞ്ഞില്ല, അയാൾക്ക് അവളെ കൈകളിൽ പിടിക്കാൻ പോലും കഴിഞ്ഞില്ല.ഞങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. ഞങ്ങൾ അത് നേടുന്നതിന് വളരെ അടുത്താണ്.ഈ ട്രോഫി നേടേണ്ടത് നമ്മളാണ് വിജയിക്കാനും ട്രോഫി ഉയർത്താനും പോവുകയാണ്” മെസ്സി കൂട്ടി ചേർത്തു.

Rate this post