ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സി കുറിച്ച പുതിയ റെക്കോർഡ് |Lionel Messi

ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന് വിലയിരുത്തിയവരെല്ലാം ഇപ്പോൾ ലയണൽ മെസ്സിയുടെ ഈ സീസണിലെ പ്രകടനത്തിൽ അമ്പരന്നിരിക്കുകയാണ്. നിലവിൽ, യൂറോപ്പിലെ മികച്ച 5 ലീഗുകളിലെ കളിക്കാരിൽ, 10+ ഗോളുകളും 10+ അസിസ്റ്റുകളും നേടിയ ഒരേയൊരു കളിക്കാരൻ ലയണൽ മെസ്സി മാത്രമാണ്. 35 കാരനായ മെസ്സി ഇപ്പോഴും ഫുട്ബോൾ ലോകത്ത് ആധിപത്യം പുലർത്തുന്നു എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ സീസണിലെ ഗോളുകളും അസിസ്റ്റുകളും .

ഈ സീസണിൽ ഇതുവരെ പിഎസ്ജിക്കായി 16 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 12 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. ലീഗ് 1 ലെ 11 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 9 അസിസ്റ്റുകളും നേടിയ മെസ്സി ചാമ്പ്യൻസ് ലീഗിൽ 4 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 3 അസിസ്റ്റുകളും നേടിയിട്ടുണ്ട്. മക്കാബി ഹൈഫയ്‌ക്കെതിരായ പിഎസ്ജിയുടെ സമീപകാല ചാമ്പ്യൻസ് ലീഗ് വിജയത്തിൽ മെസ്സി രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നൽകി.

ഇതോടെ ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റ് നൽകുകയും ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മെസ്സി മാറി. മക്കാബി ഹൈഫയ്‌ക്കെതിരെ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടുമ്പോൾ മെസ്സിക്ക് 35 വയസ്സും 123 ദിവസവുമായിരുന്നു പ്രായം. ഇതോടെ ലയണൽ മെസ്സി മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ചു.

മക്കാബി ഹൈഫയ്‌ക്കെതിരെ ബോക്‌സിന് പുറത്ത് നിന്ന് ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ബോക്‌സിന് പുറത്ത് നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി.ചാമ്പ്യൻസ് ലീഗിൽ ബോക്സിന് പുറത്ത് നിന്ന് 22 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്.ബോക്സിന് പുറത്ത് നിന്ന് 23 ഗോളുകളുമായി ലയണൽ മെസ്സി അദ്ദേഹത്തെ മറികടന്നു.

Rate this post