❝ലയണൽ മെസ്സിയെ പ്രതിരോധിക്കാൻ ഇപ്പോൾ എളുപ്പമാണ്❞

നീണ്ട 20 വർഷത്തെ ബാഴ്സലോണ ജീവിതം അവസാനിപ്പിച്ച് അര്ജന്റീന സൂപ്പർ സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി യിൽ ചേർന്നത്. തുടക്കത്തെ മത്സരങ്ങളിൽ മന്ദഗതിയിലായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയ തകർപ്പൻ ഗോളോടെ മെസ്സി വരവറിയിക്കുകയും ചെയ്തു. ലോക ഫുട്ബോളിൽ പ്രതിരോധിക്കാൻ ഏറ്റവും പ്രയാസമേറിയ താരമാണ് മെസ്സി എന്നാൽ പ്രതിരോധിക്കാൻ ഇപ്പോൾ മുൻപത്തേക്കാളും വളരെ എളുപ്പമാണെന്ന് ഫ്രഞ്ച് ക്ലബായ ട്രോയെസിന്റെ പ്രതിരോധ താരം ആദിൽ റമി അഭിപ്രായപ്പെട്ടിരിക്കുമാകയാണ്.

ലാ ലിഗയിൽ വലൻസിയക്കും സെവിയ്യക്കും വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള റാമി, മെസ്സി ബാഴ്‌സലോണയിൽ ആയിരുന്നപ്പോൾ താരത്തിന് എതിരെ 12 തവണ കളിച്ചിട്ടുണ്ട് പക്ഷെ ഒരു വിജയം പോലും നേടാൻ സാധിച്ചിട്ടില്ല.”ഞാൻ ഒരിക്കലും ജയിച്ചിട്ടില്ല, പക്ഷേ കുറച്ചതു സമനിലകളും എനിക്ക് അദ്ദേഹത്തിൽ നിന്ന് നാലോ അഞ്ചോ ഷർട്ടുകൾ ലഭിച്ചു,” ലിമി 1 ന്റെ വെബ്സൈറ്റിൽ റമി പറഞ്ഞു. “അവൻ വളരെ ശക്തനായിരുന്നു, അപ്പോൾ അവൻ എപ്പോഴും എന്റെ പുറകിലായിരുന്നു. അവൻ ഓഫ്‌സൈഡിലായിരിക്കും, എന്നിട്ട് ലൈനിലേക്ക് തിരികെവന്നതിന് ശേഷം വീണ്ടും കുതിക്കുമായിരുന്നു.

എന്നാൽ ഇപ്പോൾ മെസ്സി കൂടുതൽ പാസിംഗ് ഗെയിം ആണ് കളിക്കുന്നത് അതിനാൽ ഡിഫെൻസേഴ്സിന് കൂടുതൽ എളുപ്പമാണ്.മെസ്സിക്ക് മുൻപത്തെ പോലെയുള്ള നീക്കങ്ങൾ മൈതാനത്ത് നടത്താനും സാധിക്കുന്നില്ലെന്നും റാമി പറഞ്ഞു.ഈ സീസണിൽ പാരീസ് സെന്റ് ജെർമെയ്നിൽ (പിഎസ്ജി) കൈലിയൻ എംബാപ്പെയെ ലയണൽ മെസ്സി നല്ല രീതിയിൽ സ്വാധീനിക്കുമെന്നും റമി പറഞ്ഞു.

മെസ്സിയും എംബാപ്പെയും ഇതുവരെ ഫലപ്രദമായ പങ്കാളിത്തം സ്ഥാപിച്ചിട്ടില്ലെങ്കിലും, അർജന്റീന താരത്തിന് എംബാപ്പെയ്ക്ക് “വളരെയധികം” നൽകാനാകുമെന്ന് ആദിൽ റാമി വിശ്വസിക്കുന്നു. ഈ വേനൽക്കാലത്ത് ഫ്രഞ്ച് യുവ താരം പിഎസ്ജിയിൽ തുടരുന്നതിൽ സന്തോഷമുണ്ടെന്നും റാമി വെളിപ്പെടുത്തി.

Rate this post