‘ഫൈനൽ പോരാട്ടം ഫ്രാൻസിനെതിരെ അര്ജന്റീനയുടേതാണ് അല്ലാതെ എംബപ്പേ മെസ്സിയല്ല’ :ലയണൽ സ്‌കലോനി |Qatar 2022

ഖത്തർ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ഫ്രാൻസും യൂറോപ്യൻ പവർ ഹൗസുകളായ ഫ്രാൻസും നേർക്കുനേർ ഏറ്റുമുട്ടും. ലുസൈൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 .30 ക്കാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

36 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മൂന്നാം കിരീടം തേടിയാണ് അര്ജന്റീന ഇറങ്ങുന്നതെങ്കിൽ തുടർച്ചയായ രണ്ടാം കിരീടമാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്.പിഎസ്ജിയിലെ സഹതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും നേർക്കുനേർ വരുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. രണ്ടുപേരും ഈ വേൾഡ് കപ്പിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗോൾഡൻ ബോളിനുള്ള പോരാട്ടത്തിലും ഗോൾഡൻ ബൂട്ടിലുള്ള പോരാട്ടത്തിലും ഇരുവരും സജീവമാണ്.

ഫ്രാൻസുമായുള്ള ഏറ്റുമുട്ടൽ തന്റെ പരിശീലക കരിയറിലെ ഏറ്റവും വലിയ മത്സരമായിരിക്കുമെന്നതിനാൽ, സ്വന്തം ടീമിന്റെ പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന പ്രതീക്ഷയിലാണ് സ്‌കലോനി.ഫൈനലിന് മുന്നോടിയായി അർജന്റീന കോച്ച് ലയണൽ സ്‌കലോനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഫൈനൽ മത്സരത്തിനു മുന്നേ നടന്ന മാധ്യമ സമ്മേളനത്തിൽ മെസ്സി vs എംബപ്പേ പോരാട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യം സ്കലോണിയോട് ചോദിച്ചിരുന്നു. എന്നാൽ അതിനേക്കാളുപരി ഇതൊരു ഫ്രാൻസ് Vs അർജന്റീന പോരാട്ടമാണ് എന്ന മറുപടിയാണ് സ്‌കലോണി നൽകിയിട്ടുള്ളത്. മറ്റുള്ള താരങ്ങൾക്കും മത്സരഗതി മാറ്റാൻ കഴിവുണ്ടെന്നും കൂട്ടിച്ചേർത്തു.

“ഫൈനൽ മത്സരം ഫ്രാൻസിനെതിരെ അര്ജന്റീനയുടേതാണ് അല്ലാതെ എംബപ്പേ മെസ്സി മത്സരമല്ല,ഈ രണ്ട് താരങ്ങൾക്ക് മാത്രമല്ല മത്സരം നിർണയിക്കാൻ സാധിക്കുക. മറിച്ച് രണ്ട് ടീമിലും മത്സരഗതി തീരുമാനിക്കാൻ കഴിവുള്ള ആവശ്യമായ താരങ്ങൾ ഉണ്ട്.ലയണൽ മെസ്സി ഇപ്പോൾ മികച്ച രൂപത്തിലാണ് ഉള്ളത്. അദ്ദേഹം നല്ല പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് നമുക്ക് ആശിക്കാം ‘ അർജന്റീന കോച്ച് പറഞ്ഞു.“ഫ്രാൻസ് എംബാപ്പെ മാത്രമല്ല, അവർക്ക് വളരെ അപകടകാരികളായ നിരവധി കളിക്കാർ ഉണ്ട്. കൈലിയൻ വളരെ ചെറുപ്പമാണ്, ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന് ഇനിയും മെച്ചപ്പെടാൻ കഴിയും” കോച്ച് കൂട്ടിച്ചേർത്തു.

Rate this post