❝ഒരു🔴🚩ലിവർപൂൾ താരം🔵🔴ബാഴ്സലോണയിലെത്തുമ്പോൾ മുൻ ലിവർപൂൾ താരം🏟⚡നൗ ക്യാമ്പ് വിടാനൊരുങ്ങുന്നു❞

ലിവർപൂളിന്റെ ഡച്ച് മിഡ്ഫീൽഡർ ജോർജീനിയോ വിജ്‌നാൽഡാം ബാഴ്സലോണയിലേക്കടുക്കുന്നുവെന്നു റിപോർട്ടുകൾ .കഴിഞ്ഞ സീസൺ മുതൽ ലിവർപൂൾ മിഡ്ഫീൽഡറെ ബാഴ്സയുമായി ബന്ധിപ്പിച്ച വാർത്തകൾ ഉയർന്നു വന്നിരുന്നു. ലിവർപൂൾ കരാറിന്റെ അവസാന ആറുമാസത്തിലായ വിജ്നാൽഡം ക്യാമ്പ് നൗവിലേക്ക് വളരെ അടുത്തുവെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

2016 വേനൽക്കാലത്ത് ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് ലിവർപൂളിൽ എത്തിയ ഡച്ചുകാരൻ താമസിയാതെ ജർഗൻ ക്ലോപ്പിന്റെ ടീമിൽ ഒരു സുപ്രധാന ഘടകമായി മാറി.നിലവിലെ ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ് കോമാനും ഡച്ച് ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന കൂമൻ താരത്തിന്റെ എല്ലാ ഗുണങ്ങളുമാ അറിയാവുന്നതാണ്. ബാഴ്സയുടെ ചുമതലയേറ്റ ശേഷം തന്റെ നാട്ടുകാരനെ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാൻ കോമാൻ വളരെ താല്പര്യപെട്ടിരുന്നു. അതേസമയം, ലിവർപൂൾ വിജ്നാൽഡത്തിന്റെ കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും അന്തിമ ഘട്ടത്തിലെത്താൻ സാധിച്ചില്ല.ഈ സീസണിന്റെ അവസാനത്തിൽ വിജ്നാൽഡും സ്‌പെയിനിലേക്ക് പോകാൻ ഒരുങ്ങുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം, ബാഴ്‌സ ഇതിനകം തന്നെ അദ്ദേഹത്തിന് ഒരു ഓഫർ നൽകിയിട്ടുണ്ട്, ഒരു ഡീൽ ഏകദേശം 95% പൂർത്തിയാകുമെന്ന് ഉറപ്പാണ്. ലിവർപൂളിനൊപ്പം പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയ 30-കാരന്റെ അനുഭവം തീർച്ചയായും ബാഴ്സക്ക് സഹായകമാവും.ഒരു സൗജന്യ ട്രാൻസ്ഫറിൽ തന്റെ നാട്ടുകാരന്റെ വരവ് ക്യാമ്പ്‌നൗവിലെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുമെന്ന് കോമാനും പ്രതീക്ഷിക്കാം.

ഒരു ലിവർപൂൾ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുമ്പോൾ മറ്റൊരു ലിവർപൂൾ താരത്തെ ഒഴിവാക്കാനൊരുങ്ങുകയാണ് ബാഴ്സലോണ. ഡെയ്‌ലി സ്റ്റാർ പറയുന്നതനുസരിച്ച് ബ്രസീലിയൻ കൊട്ടിൻ‌ഹോയെ വിൽക്കാൻ ബാഴ്‌സലോണ തയ്യാറെടുക്കുകയാണ്. 2018 ജനുവരിയിൽ ലിവർപൂളിൽ നിന്ന് ബാഴ്‌സയിലേക്ക് മാറിയത് ,ആ ‌കൈമാറ്റത്തിൽ പക്ഷേ സ്പാനിഷ് ഭീമന്മാർ ഇപ്പോഴും പ്രീമിയർ ലീഗ് ടീമിനോട് 50 മില്യൺ ഡോളർ കടത്തിലാണ്.

2013 ജനുവരിയിൽ ഇന്റർ മിലാനിൽ നിന്ന് ലിവർപൂളിൽ എത്തിയ നാൾ മുതൽ ബാഴ്സയിൽ എത്തും വരെ ലിവർപൂളിന്റെ ഏറ്റവും മികച്ച താരമായിരുന്നു കൗട്ടീഞ്ഞോ എന്നാൽ ക്യാമ്പ് നൗവിൽ എത്തിയതോടെ കരിയർ താഴേക്ക് പോയി.ക്യാമ്പ് ‌നൗവിൽ മൂന്ന് വ്യത്യസ്ത മാനേജർമാരുടെ കീഴിലും കൗട്ടീഞ്ഞോ പരാജയപെട്ടു.തങ്ങളുടെ നഷ്ടം നികത്തി കളിക്കാരനെ മുന്നോട്ട് കൊണ്ടുപോകാൻ ബാഴ്‌സലോണ ഇപ്പോൾ ശ്രമിക്കുന്നത്.നിലവിലെ സീസണിൽ ബാക്കി കളിക്കാൻ ബ്രസീലിയൻ താരത്തിനാവില്ല.

ന്യൂ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട ക്ലബ്ബിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ദൃഢ നിശ്ചയത്തിലാണ്.ക്യാമ്പ് നൗവിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മൂന്നാമത്തെ ആളാണ്. കഴിഞ്ഞ സീസണിൽ ആഴ്സണലും ചെൽസിയും താരത്തെ സ്വന്തമാക്കാൻ മുന്നിട് വന്നിരുന്നു. ബ്രസീലിയൻ തിരിച്ച് ലിവർപൂളിലെത്താനും സാദ്ധ്യതകൾ കാണുന്നുണ്ട്.