കാത്തിരിപ്പിന് വിരാമം; സൂപ്പർ ട്രാൻസ്ഫർ യാഥാർഥ്യമാവുന്നു

ലിവർപൂൾ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ട്രാൻസ്ഫർ യാഥാർഥ്യമാവുന്നു. ബയേൺ മ്യൂണിക്കിന്റെ സ്പാനിഷ് മധ്യനിര താരം തിയാഗോ അൽകാൻട്ര ആൻഫീൽഡിലെത്തും. ട്രാൻസ്ഫർ കാര്യത്തിൽ ഇരു ക്ലബ്ബുകളും ധാരണയിലെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ സീസൺ അവസാനത്തിൽ ബയേൺ വിടുമെന്ന തീയാഗോ പ്രഖ്യാപിച്ചിരുന്നു താരത്തെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ക്ലബ് പിന്നാലെയുണ്ടായിരുന്നു.20 മില്യൺ ഡോളർ നൽകിയാണ് നാലു വർഷത്തെ കരാറിൽ തിയാഗോയെ ലിവർപൂളിൽ എത്തിക്കുന്നത്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗടക്കം ബയേൺ മ്യൂണിക്കിന് ട്രെബിൽ കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു ഈ 29 കാരൻ.2013 ൽ ബാഴ്‌സലോണയിൽ നിന്നും ബയേണിലെത്തിയ തിയാഗോ 235 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ജർമൻ ക്ലബിനൊപ്പം 7 ബുണ്ടസ് ലീഗ്‌ കിരീട നേട്ടത്തിലും പങ്കാളിയായിട്ടുണ്ട്. തിയാഗോയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമം നടത്തിയെങ്കിലും നീക്കങ്ങൾ അധികം മുന്നോട്ട് പോയില്ല.