❝വിജയ💪🔥തുടർച്ചയുമായി റയൽ; 💔ലിവർപൂളിനും😮അത്ലറ്റികോക്കും🙆‍♂️ബയേണിനും തോൽവി ; സമനില കുരുക്കിൽ🤝ചെൽസി ❞

ആൻഫീൽഡിൽ തോൽവി ശീലമാക്കിയിക്കുകയാണ് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ .ഇന്നലെ നടന്ന ആവേശകരമായ മേഴ്സി സൈഡ് ഡെർബിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആൻഫീൽഡിൽ ലിവർപൂൾ പരാജയം ഏറ്റുവാങ്ങിയത്.21ആം നൂറ്റാണ്ടിൽ ആദ്യമായി എവർട്ടണോട് ആൻഫീൽഡിൽ തോൽവിയേറ്റുവാങ്ങി ലിവർപൂൾ. 1999ലാണ് എവർട്ടൺ ആൻഫീൽഡിൽ ഗ്രൗണ്ടിൽ അവസാനമായി ജയിച്ചത്. അതെ സമയം ആൻഫീൽഡിൽ ലിവർപൂളിന്റെ തുടർച്ചയായ നാലാമത്തെ തോൽവി കൂടിയായിരുന്നു ഇന്നത്തെ മത്സരം. 1923ന് ശേഷം ആദ്യമായാണ് ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായി 4 മത്സരങ്ങൾ തോൽക്കുന്നത്.2010ന് ശേഷം ആദ്യമായാണ് ലിവർപൂളിനെതിരെ എവർട്ടൺ ഒരു മത്സരം ജയിക്കുന്നതും.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ റോഡ്രിഗസിന്റെ പാസിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ റിചാലിസൺ എവർട്ടണെ മുൻപിലെത്തിച്ചു.സമനില നേടാൻ ഹെൻഡേഴ്സണും ,സലാക്കും അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ പിക്‌ഫോർഡിനെ മറികടക്കാനയില്ല. 83 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ സിഗുഡ്സൺ പെനാൽറ്റിയിലൂടെ എവർട്ടന്റെ രണ്ടാമത്തെ ഗോളും നേടി വിജയമുറപ്പിക്കുകയായിരുന്നു.ഡൊമിനിക് കാൽവെർട് ലെവിൻ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.


പുതിയ പരിശീലകൻ തോമസ് ടൂഹലിന് കീഴിൽ പരാജയമറിയാതെ മുന്നേറുന്ന ചെൽസിയെ പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന സൗത്താംപ്ടൺ സമനിലയിൽ പിടിച്ചു.ഇരി ടീമുകളും ഓരോ ഗോൾ വീതം നേടുകയായിരുന്നു.മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയതെങ്കിലും കളിക്ക് വിപരീതമായി സതാംപ്ടൺ ആദ്യം ലീഡ് നേടി 33 ആം മിനുട്ടിൽ മിന്നാമിനോയാണ് ഗോൾ നേടിയത്. എന്നാൽ ഉണർന്നു കളിച്ച ചെൽസി 54 ആം മിനുട്ടിൽ മേസൺ മൗണ്ടിനെ ഡാനി ഇങ്സ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ സമനില പിടിച്ചു .മൌന്റ്റ് തന്നെയാണ് ഗോൾ നേടിയത്. 43 പോയിന്റുമായി ചെൽസി ലീഗിൽ നാലാം സ്ഥാനത്താണ്.

സ്പാനിഷ് ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് കനത്ത വെല്ലുവിളി ഉയർത്തി റയൽ മാഡ്രിഡ്. തുടർ വിജയങ്ങളുമായി മുന്നേറുന്ന റയൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ വല്ലാഡോളിഡിണെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. അത്ലറ്റികോയെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച റയൽ അവരുമായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കി കുറച്ചു.66 ആം മിനുട്ടിൽ ടോണി ക്രൂസിന്റെ ക്രോസിൽ നിന്നും ബ്രസീലിയൻ കാസെമിറോയാണ് റയലിന്റെ വിജയ ഗോൾ നേടിയത്.24 മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയലിന് 52 പോയിന്റാണുള്ളത് .23 മത്സരങ്ങളിൽ നിന്നും അത്ലറ്റികോക്ക് 55 പോയിന്റും , 22 മത്സരങ്ങളിൽ നിന്നും 46 പോയിന്റുമായി ബാഴ്സ മൂന്നാം സ്ഥാനത്താണ്.അതെ സമയം 21 പോയിന്റുമായി വല്ലാഡോളിഡ് 19 ആം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ലവന്റെക്കിരെ അപ്രതീക്ഷിത തോൽവി വഴങ്ങി ഒന്നാം സ്ഥാനക്കാരെ അത്‌ലറ്റികോ മാഡ്രിഡ്. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലെവന്റെയുടെ ജയം. 30 ആം മിനുട്ടിൽ ഹെർമോസയുടെ സെല്ഫ് ഗോളിൽ ലെവന്റെ ലീഡ് നേടി. ഇഞ്ചുറി ടൈമിൽ ഡി ഫ്രൂട്ടോസ് നേടിയ ഗോളിലൂടെ വിജയം ഉറപ്പിച്ചു . മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ അത്‌ലറ്റികോ 28 ഷോട്ടുകളാണ് അടിച്ചത് എന്നാൽ ഡലെവന്റെ ഗോൾകീപ്പർ ഡാനി കാർഡനാസ് ഗോൾ നേടുന്നതിൽ തടസ്സമായി മാറി. മറ്റു മത്സരങ്ങളിൽ വലൻസിയ സെൽറ്റ വിഗോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും, ബെറ്റിസ്‌ ഗെറ്റാഫയെ ഒരു ഗോളിനും പരാജയപ്പെടുത്തി.

ജർമൻ ബുണ്ടസ് ലീഗയിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് തകർത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാങ്ക്ഫർട്ടിന്റെ വിജയം .മത്സരം തുടങ്ങി 12 ആം മിനുട്ടിൽ കമാഡയിലൂടെ ഫ്രാങ്ക്ഫർട്ട് ലീഡ് നേടി , 31 ആം മിനുട്ടിൽ അമീൻ യൂനസിലൂടെ ഫ്രാങ്ക്ഫർട്ട് സ്കോർ 2 -0 ആക്കി ഉയർത്തി.53 ആം മിനുട്ടിൽ പോളിഷ് സ്‌ട്രൈക്കർ ലെവെൻഡോസ്‌കിയാണ് ബയേണിന്റെ ആശ്വാസ ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ ഹാലണ്ടിന്റെ ഇരട്ട ഗോൾ മികവിൽ ഡോർട്മുണ്ട് ഷാൽക്കയെ പരാജയപ്പെടുത്തി .42 ആം മിനുട്ടിൽ സാഞ്ചോയും ,66 ആം മിനുട്ടിൽ ഗുറേറയും, 45 ആം മിനുട്ടിലും ,79 ആം മിനുട്ടിലും ഹാലണ്ടും ഷാൽക്കെയുടെ ഡവല കുലുക്കി. മറ്റു മത്സരങ്ങളിൽ സ്റ്റ്റ്ഗാർട് ഒരു ഗോളിന് കൊളോൺ പരാജയപ്പെടുത്തി . വോൾഫ്സ്ബർഗ് എതിരില്ലാതെ മൂന്നു ഗോളുകൾക്ക് അർമിനിയ ബീലിഫെൽഡ് പരാജയപ്പെടുത്തി.22 മത്സരങ്ങളിൽ നിന്നും 49 പോയിന്റുമായി ബയേണാണ് ലീഗിൽ ഒന്നാം സ്ഥാനത് .ഒരു മത്സരം കുറവ് കളിച്ച ലൈപ്സിഗ് 44 പോയിന്റുമായി രണ്ടാം സ്ഥാനത്തും ,36 പോയിന്റുള്ള ഡോർട്മുണ്ട് ആറാം സ്ഥാനത്തുമാണ്.