പൊരുതി നേടിയ വിജയവുമായി ലിവർപൂൾ : ടോട്ടൻഹാമിനെ വീഴ്ത്തി സ്പോർട്ടിങ് : അത്ലറ്റികോ മാഡ്രിഡിനും പോർട്ടോക്കും തോൽവി

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എ യിലെ മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരെമാണ്ട് ഗോളുകൾക്ക് അയാക്സിനെ പരാജയപ്പെടുത്തി.17-ാം മിനിറ്റിൽ മുഹമ്മദ് സാലയുടെ ​ഗോളിൽ ലിവർപൂളാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ പത്ത് മിനിറ്റിന് ശേഷം മുഹമ്മദ് കു​ദൂസിലൂടെ അയാക്സ് ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനിടയിൽ തകർപ്പൻ ഗോളിലൂടെ ജോയൽ മാറ്റിപ്‌ ലിവർപൂളിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 89 ആം മിനിറ്റിലായിരുന്നു മാറ്റിപ്പിന്റെ വിന്നർ ഗോൾ. ലിവർപൂളിന്റെ ഗ്രൂപ്പിലെ ആദ്യ വിജയമാണിത്.

ഗ്രൂപ്പ് ബി യിൽ നടന്ന മത്സരരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ ബയേർ ലെവർകൂസൻ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് ജർമൻ ടീം നേടിയത്. 84 ആം മിനുട്ടിൽ റോബർട്ട് ആൻട്രിച് ഗോൾ നേടിയപ്പോൾ 3 മിത്തിൽ ക്ലബ് ബ്രൂഗ് എതിരില്ലാത്ത നാല് ഗോളുകൾക്ക് എഫ് സി പോർട്ടോയെ പരാജയപ്പെടുത്തി.എഫ് ജുട്ട്ഗ്ല (15′ PEN), കെ സോവ (47′), എ സ്കോവ് ഓൾസെൻ (52′), എ നുസ (89′) എന്നിവരാണ് ബെൽജിയൻ ക്ലബ്ബിന്റെ ഗോളുകൾ നേടിയത്.

ഗ്രൂപ്പ് ഡിയിൽ ടോട്ടൻഹാമിന് ഞെട്ടിക്കുന്ന തോൽവി. അവസാന മിനിറ്റുകളിൽ ആഞ്ഞടിച്ച പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗാണ് സ്പർസിനെ ഏകപ്ക്ഷീയമായ രണ്ട് ഗോളിന് വീഴ്ത്തിയത്. 90, 93 മിനിറ്റുകളിൽ ആയിരുന്നു പോർച്ചുഗീസ് ഗോളുകൾ നേടിയത്.പകരക്കാരായി വന്ന പൗളീനോയും ആർതറുമാണ് ലിസ്ബണിലെ സ്വന്തം കാണികൾക്ക് മുന്നിൽ അവസാന നിമിഷം ഗോൾ നേടി വീരനായകരായത്. 10 വർഷത്തിനിടെ ചാമ്പ്യൻസ് ലീഗിൽ ആദ്യമായാണ് സ്പോർട്ടിംഗ് ഒരു ഇംഗ്ലീഷ് ക്ലബ്ബിനെ തോൽപ്പിക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി സ്പോർടിങ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. 2 പോയിന്റോടെ ടോട്ടൻഹാം രണ്ടാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫർട്ട് ഒരു ഗോളിന് ഫ്രഞ്ച് ക്ലബ് മാഴ്‌സയെ പരാജയപ്പെടുത്തി.43 മത്തെ മിനിറ്റിൽ ജെസ്പർ ലിന്റ്സ്ട്രോം നേടിയ ഗോളിനാണ് ജർമൻ ക്ലബ് ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കിയത്.ഗോൾ തിരിച്ചടിക്കാൻ മാഴ്സെ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.