❝ എന്റെ ടീം 💔⚽ അനുഭവിച്ച ബുദ്ധിമുട്ട്
🔵 സിറ്റി അനുഭവിച്ചിരുന്നെങ്കിൽ 🏆
അവർക്ക് കിരീടം ലഭിക്കില്ലായിരുന്നു ❞

കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ക്ളോപ്പിന്റെ ലിവർപൂളിന് ഈ സീസൺ നിരാശയുടേതായിരുന്നു. ലിവർപൂൾ ഈ സീസണിൽ അനുഭവിച്ച പോലെയുള്ള പ്രശ്നങ്ങൾ മാഞ്ചസ്റ്റർ സിറ്റി അനുഭവിച്ചിരുന്നു എങ്കിൽ അവർ കിരീടം നേടില്ലായിരുന്നു എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഫുട്ബോൾ ടീം ഒരു ഒർക്കസ്ട്ര പോലെയാണ്. ഒരാൾ പോയാൽ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാം. എന്നാൽ കുറേ പേരെ നഷ്ടമായാൽ ഒന്നും ചെയ്യാൻ ആകില്ല എന്ന് ക്ലോപ്പ് പറഞ്ഞു.

മൂന്ന് സെന്റർ ബാക്കുകളെയാണ് ഈ സീസണിൽ ലിവർപൂളിന് നഷ്ടമായത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.വിർജിൽ വാൻ ഡിജ്ക്, ജോ ഗോമസ് തുടങ്ങിയ കളിക്കാരുടെ പരിക്ക് ലിവർപൂളിന് കിരീടം നേടാനുള്ള സാദ്ധ്യതകൾ കുറച്ചുവെന്നും ക്ളോപ്പ് അഭിപ്രായപ്പെട്ടു. പ്രതിരോധ താരങ്ങളുടെ പരിക്ക് മൂലം മിഡ്ഫീൽഡർമാരെയാണ് അവരുടെ സ്ഥാനത്ത് കളിപ്പിച്ചത് അത് ഞങ്ങളുടെ പ്രകടനത്തെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .


മാഞ്ചസ്റ്റർ സിറ്റിക്കാണ് മൂന്ന് സെന്റർ ബാക്കുകളെ നഷ്ടമായത് എങ്കിൽ അവർ കിരീടം നേടുമായിരുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാര്യമായാലും ഇതു തന്നെ. അദ്ദേഹം പറഞ്ഞു. ഈ തിരിച്ചടിയിലും ഇത്ര നല്ല പ്രകടനം കാഴ്ചവെക്കാൻ ആയതിൽ സന്തോഷം ഉണ്ട് എന്ന് ക്ലോപ്പ് പറഞ്ഞു‌. ടോപ് 4 ഉറപ്പിക്കാൻ ആയാൽ ഈ സീസണിൽ ലിവർപൂളിന് സ്വന്തമാക്കാൻ ആവുമായിരുന്ന ഏറ്റവും വലിയ നേട്ടമാകും അത് എന്നും ക്ലോപ്പ് പറഞ്ഞു. ക്രിസ്റ്റൽ പാലസിനെതിനെയുള്ള അവസാന പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്ളോപ്പ്.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് നേടിയ ലിവർപൂളിന് ഈ സീസണിൽ പരിക്കുകൾ കാരണം മികച്ച പ്രകടനം പുറത്തെടുക്കാനോ കിരീട പോരാട്ടത്തിൽ സിറ്റിക്കെതിരെ മത്സരിക്കാനോ സാധിച്ചിരുന്നില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യത വരെ സംശയത്തിലായി. നാളെ ക്രിസ്റ്റൽ പാലസിനെതിരെ ആൻഫീൽഡിൽ നടക്കുന്ന നിർണായക മത്സരത്തിൽ വിജയിക്കാനായെങ്കിൽ മാത്രമേ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധിക്കു.

അവസാന അഞ്ചു മത്സരങ്ങളിൽ വിജയിച്ച ലിവർപൂൾ മികച്ച ഫോമിലാണ് . അഞ്ചാം സ്ഥാനത്തുള്ള ലെസ്റ്ററിനും നാലാം സ്ഥാനത്തുള്ള ലിവർപൂളിനും ഒരേ പോയിട്ടാണെങ്കിലും ഗോൾ ശരാശരിയിൽ ലിവർപൂൾ മുന്നിലാണ്. ലിവർപൂളിലെ മറികടക്കാൻ ടോട്ടൻഹാമിനെതിരെ നാലു ഗോളുകളുടെയെങ്കിലും വിജയം ലെസ്റ്ററിനു അനിവാര്യമാണ്.