❝ ആൻഫീൽഡിലേക്ക്👊💥വരുന്നവരെല്ലാം💣🔥കൊട്ടുന്നു❞ 129💔🚩വർഷത്തിനുള്ളിലെ ഏറ്റവും😒മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന ലിവർപൂൾ

ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയോടേറ്റ പരാജയത്തോടെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ അവർ തോൽവി അറിഞ്ഞു.ആദ്യ പകുതിയിൽ മേസൺ മൗണ്ട് ഗോൾ നേടിയപ്പോൾ തോമസ് തുച്ചലിന്റെ ചെൽസി ടീം ലിവർപൂളിനെ ആൻഫീൽഡിൽ മറ്റൊരു തോൽവിയിലേക്ക് തെളിച്ചു വിട്ടു.

അവസാന അഞ്ചു ഹോം മത്സരങ്ങളിൽ ബ്രൈട്ടനോട് 1-0, മാഞ്ചസ്റ്റർ സിറ്റിയോട് 4-1, എവർട്ടണിനോട് 2-0ന്, ബേൺലിയോട് 1 -0 ത്തിനും അവർ പരാജയപെട്ടു. ഇന്നലത്തെ തോൽവിയോടെ ലിവർപൂൾ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് വീണു. ക്ളോപ്പിന്റെ ടീം ആൻഫീൽഡിൽ തുടർച്ചായി 68 മത്സരങ്ങൾ ജയിച്ചതിനു ശേഷമാണ് 5 തോൽവികൾ ഏറ്റുവാങ്ങിയത്.2014 ന് ശേഷം ആൻഫീൽഡിൽ ചെൽസിയുടെ ആദ്യ വിജയമാണിത്.

തോൽവിയോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായി 22 പോയിന്റ് വ്യത്യാസമുളള ലിവർപൂൾ കിരീടം നേടാനുള്ള സാധ്യതകളും അടഞ്ഞിരിക്കുകയാണ് . കഴിഞ്ഞ സീസണിൽ 27 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 79 പോയിന്റുകൾ നേടിയ ലിവർപൂൾ ഈ സീസണിൽ നേടാനായത് വെറും 43 പോയിന്റുകൾ മാത്രമാണ്.

ചെൽസിയോടേറ്റ തോൽവിയൊടൊപ്പം സൂപ്പർ താരം മുഹമ്മദ് സലയെ സബ്സ്റ്റിട്യൂട് ചെയ്തതും വിവാദമായിരിക്കുകയാണ്. സാദിയോ മാനെ, റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം മുന്നേറ്റ നിരയിൽ അണിനിരന്ന സലായെ 62 ആം മിനുട്ടിൽ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ചേംബർ‌ലൈൻ പകരക്കാരനായി ഇറക്കി. ലിവർപൂൾ മാനേജരുടെ ഞെട്ടിക്കുന്ന നീക്കമായാണ് ആരാധകർ ഇതിനെ കണ്ടത്. സബ്സ്റ്റിട്യൂട് ചെയ്തതിൽ അസംതൃപ്തി പ്രകടിപ്പിച്ച സലാ സീറ്റിലേക്ക് പോകുന്നതിനുമുമ്പ് തന്റെ ഷിൻപാഡുകൾ വലിച്ചെറിഞ്ഞു.

ഒരു ഗോളിന് പിന്നിട്ടു നിൽക്കുമ്പോൾ പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർ പിൻവലിച്ച തീരുമാനത്തെ ആരാധകർ ചോദ്യം ചെയ്യുമെന്നുറപ്പാണ്. “ഞാൻ മാനെയെയോ ഫിർമിനോയെയോ പിൻവലിക്കേണ്ടിയിരുന്നതായിരുന്നു. എന്നാൽ ആ സമയത്ത് അത് സലായെ ആയിരുന്നു എന്നാണ് എനിക്കു തോന്നിയത്. ഞങ്ങൾ പകരം ഇറക്കിയ മിൽനർ ടീമിനെ ഉണർത്താനും മത്സരത്തിലേക്ക് തിരിച്ചു വരാനും സഹായിച്ചു, ഞങ്ങൾക്ക് ഒരേയൊരു അവസരം ആവശ്യമായിരുന്നു.”എന്നായിരുന്നു ക്ളോപ്പിന്റെ മറുപടി.

ഈ സീസണ് ശേഷം സലാ ലിവർപൂൾ വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തെ ക്ലോപ്പ് നേരത്തെ പിൻവലിച്ചതെന്നതും ശ്രദ്ധേയമാണ്. ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ ടീമുകളിൽ കളിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന താരം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ബുദ്ധിമുട്ടുന്ന ലിവർപൂൾ വിടാനുള്ള സാധ്യത കൂടുതലാണ്.