പ്രീമിയർ ലീഗിൽ വീണ്ടും തോൽവിയുമായി ലിവർപൂൾ : ലെവെൻഡോസ്‌കിയുടെ ഗോളിൽ ബാഴ്സലോണ : തുടർ ജയങ്ങളുമായി ഇന്ററും യുവന്റസും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഷ്ടകാലം തുടർന്ന് ലിവർപൂൾ .ഇന്നെല ആൻഫീൽഡിൽ ലീഡ്സ് യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരിജയമാണ് റെഡ്സ് ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ 89 ആം മിനുട്ടിൽ ക്രിസെൻസിയോ സമ്മർവില്ലെ നേടിയ ഗോളിനായിരുന്നു ലീഡ്‌സിന്റെ വിജയം. ഈ സീസണിൽ ആൻഫീൽഡിൽ ആദ്യമായാണ് ലിവർപൂൾ പരാജയപ്പെടുന്നത്.

മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ റോഡ്രിഗോയിലൂടെ ലീഡ്സ് ണ് ലീഡ് നേടി. ഗോമസിന്റെ ഒരു ബാക്ക് പാസിൽ നിന്നാണ് റോഡ്രിഗോ ഗോൾനേടിയത് .10 മിനിറ്റിനുശേഷം ആൻഡി റോബർട്ട്‌സൺ അസ്സിസ്റ്റിൽ നിന്നും സല ലിവർപൂളിന്റെ സമനില ഗോൾ കണ്ടെത്തി.കഴിഞ്ഞ എട്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ വിജയിക്കാതെ നിന്ന ലീഡ്സ് എന്ത് വിലകൊടുത്തും വിജയിക്കണം എന്ന വാശിയോടെ കളിച്ചു കൊണ്ടിരുന്നു.ക്രോസ്ബാറും അലിസന്റെ സമയോചിതമായ ചില സേവുകളും മാത്രമാണ് ആദ്യ പകുതിയിൽ ലീഡ്സിനെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞത്.

രണ്ടാം പകുതിയിൽ ലിവര്പൂളിനും ഗോളവസരങ്ങൽ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.രണ്ടാം പകുതിയിൽ ലിവർപൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. 89 ആം മിനുട്ടിൽ പാട്രിക് ബാംഫോർഡിന്റെ പാസിൽ നിന്നും സമ്മർവില്ലെ ലീഡ്‌സിന്റെ വിജയ ഗോൾ നേടി.12 മത്സരങ്ങൾക്കുശേഷം 16 പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ലിവർപൂൾ.

ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി 93-ാം മിനിറ്റിൽ നേടിയ ഗോളിൽ വലൻസിയയെ 1-0ന് തോൽപ്പിച്ച് റയൽ മാഡ്രിഡിനെ മറികടന്ന് താത്കാലികമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി ബാഴ്സലോണ.മത്സരം ഗോൾരഹിത സമനിലയിലേക്ക് നീങ്ങുമ്പോൾ റാഫിൻഹ ബോക്‌സിലേക്ക് കൊടുത്ത ക്രോസ്സ് പോളണ്ട് സ്‌ട്രൈക്കറുടെ സീസണിലെ 13-ാം ലീഗ് ഗോളായി മാറി.മിഡ് വീക്കിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ സാവി ഹെർണാണ്ടസിന്റെ ടീമിന് 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 31 പോയിന്റുണ്ട്.ആദ്യ പകുതിയിൽ ബാഴ്‌സലോണ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വലൻസിയ ഉറച്ച പ്രതിരോധം സൃഷ്ടിച്ചു.കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ക്ലബ്ബിന്റെ നാല് ഗോളുകൾ നേടിയ ടോപ് സ്‌കോറർ എഡിൻസൺ കവാനി കണങ്കാലിന് പരിക്കേറ്റ് 18 മിനിറ്റിനുള്ളിൽ പുറത്തായത് ആതിഥേയ ടീമിന് വലിയ തിരിച്ചടിയായി.

പകരക്കാരനായ നിക്കോളോ ഫാഗിയോലിയുടെ ഗോളിൽ ലെച്ചയെ കീഴടക്കി യുവന്റസ്.മാസിമിലിയാനോ അല്ലെഗ്രിയുടെ ടീം സീരി എയിൽ തുടർച്ചയായ മൂന്നാം ജയം നേടി.73-ാം മിനിറ്റിൽ ആണ് ഫാഗിയോലി യുവന്റസിനായി ഗോൾ നേടിയത്.22 പോയിന്റുമായി സ്റ്റാൻഡിംഗിൽ ഏഴാം സ്ഥാനത്താണ് യുവന്റസ്.സാൻ സിറോയിൽ വെച്ച് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സാംപ്‌ഡോറിയ൨കെകെതിരെ 3-0 ത്തിന്റെ ജയം നേടി ഇന്റർ മിലാൻ.സ്റ്റെഫാൻ ഡി വ്രിജ്, നിക്കോളോ ബരെല്ല, ജോക്വിൻ കൊറിയ എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്. വിജയം ഇന്ററിനെ 24 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി.

Rate this post