❝ ബാഴ്‌സയിലേക്ക് ✍️⚽ മെഡിക്കലിനു
പോകാൻ നിന്ന 🧡🔥 വൈനാൾഡത്തെ
പൊക്കി 🔵 💰 പാരീസ് ❞

ലിവർപൂളിന്റെ ഡച്ച് ഇന്റർനാഷണൽ ജോർജീനിയോ വൈനാൾഡത്തിന്റെ ട്രാൻസ്ഫറിൽ വലിയ ട്വിസ്റ്റ് വന്നിരിക്കുകയാണ്. ആഴ്ചകളോളം മിക്ക പ്രമുഖ മാധ്യമങ്ങളും ലിവർപൂൾ മിഡ്ഫീൽഡർ ബാഴ്‌സലോണയിൽ ചേരുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അവസാന നിമിഷം താരം മനസ്സ് മാറ്റിയിരിക്കുകയാണ്. എന്നാൽ വൈനാൾഡത്തിനെ സ്വന്തമാക്കാനുള്ള ബാഴ്സലോണ ശ്രമങ്ങൾ പരാജയപെട്ടെന്നും താരം അടുത്ത സീസണിൽ ഫ്രഞ്ച് വമ്പന്മാരായ പി എസ് ജിയിൽ ആകും കളിക്കുക.

ലിവര്പൂളുമായുള്ള കരാർ അവസാനിച്ചതിനാൽ പൂർണമായും സ്വന്തം കൈകളിൽ തന്നെയായിരുന്നു സ്വതന്ത്ര ഏജന്റായ വൈനാൾഡത്തിന്റെ ഭാവി.തന്റെ മുൻ അന്താരാഷ്ട്ര പരിശീലകനായ റൊണാൾഡ് കോമാൻ ക്യാമ്പ്‌നൗവിൽ ചുമതലയേറ്റപ്പോൾ മുതൽ താരത്തെ സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തിയിരുന്നു. ബാഴ്സലോണ വാഗ്ദാനം ചെയ്തതിന്റെ ഇരട്ടി വേതനം നൽകി കൊണ്ടാണ് പി എസ് ജി വൈനാൾഡത്തെ സൈൻ ചെയ്യുന്നത്. ഉടൻ തന്നെ പി എസ് ജി ഈ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.പാർക്ക് ഡെസ് പ്രിൻസിൽ മൂന്ന് വർഷത്തെ കരാർ ഒപ്പിടാനാണ് നെതർലാൻഡ്‌സ് ഇന്റർനാഷണൽ ഒരുങ്ങുന്നത്.താരത്തിന് ബാഴ്സയും 3 വർഷത്തെ കരാർ ആണ് ഉറപ്പ് കൊടുത്തത്.


വൈനാൾഡത്തിന് മെഡിക്കൽ നടത്താനായി ബാഴ്സലോണ ഒരുങ്ങുന്നതിനിടയിൽ ആണ് പി എസ് ജി വൈനാൾഡത്തിന് വലിയ ഓഫറുമായി എത്തി ട്രാൻസ്ഫർ ഹൈജാക്ക് ചെയ്തത്. ബാഴ്സലോണ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഏറെ അധികം വേതനമാണ് പി എസ് ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതോടെ വൈനാൽഡത്തിന്റെ മനസ്സ് മാറുക ആയിരുന്നു. ബാഴ്സലോണ പ്രസിഡന്റ് ലപോർടയ്ക്ക് വലിയ തിരിച്ചടിയാകും പി എസ് ജിക്ക് മുന്നിലേറ്റ ഈ പരാജയം. പ്രീമിയർ ലീഗിൽ അഞ്ച് വർഷം ഉണ്ടായിയുന്ന പി‌എസ്‌ജി കോച്ച് മൗറീഷ്യോ പോച്ചെറ്റിനോക്ക് ലിവർപൂൾ താരത്തിന്റെ കഴിവുകളെ കുറിച്ച് നല്ല ബോധ്യമുണ്ട്.അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മിഡ്‌ഫീൽഡിലെ പി‌എസ്‌ജിക്ക് പുതിയൊരു ശക്തി തന്നെ നൽകും.

2016 ൽ ഡച്ച് ഇന്റർനാഷണൽ ന്യൂകാസിലിൽ നിന്ന് ലിവർപൂളിൽ ചേരുന്നത് .ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം നാലു കിരീടങ്ങൾ ലിവർപൂളിനൊപ്പം നേടിയ താരംടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ലിവർപൂൾ ജേഴ്സിയിൽ വൈനാൾഡത്തിന്റെഏറ്റവും മികച്ച നിമിഷം ബാഴ്സലോണയ്‌ക്കെതിരായ 2019 ലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ രണ്ട് ഗോളുകൾ നേടിയതാണ്. ലിവർപൂളിനായി 237 മത്സരങ്ങൾ കളിച്ച അദ്ദേഹം 22 ഗോളുകൾ നേടിയിട്ടുണ്ട്.2015 ൽ ന്യൂകാസിളിൽ ചേരുന്നതിനു മുൻപ് ഫെയെനൂർഡിലും പിഎസ് വി യിലും നാല് വര്ഷക്കാലത്തെ ചിലവഴിച്ചു.30കാരനായ താരം യൂറോ കപ്പിൽ ഹോളണ്ടിന്റെ ക്യാപ്റ്റൻ ആണ്‌. നെതർലാൻഡ്‌സ് ദേശീയ ടീമിനു വേണ്ടി 74 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് .