❝അലിസന്റെ അവിശ്വസനീയമായ ഗോളിൽ ലിവർപൂൾ ; ഫ്രാൻസിൽ പിഎസ്ജിക്ക് കിരീട പ്രതീക്ഷ ; സമനില കുരുക്കിൽ വീണ്‌ എസി മിലാൻ, യുവന്റസിന് പ്രതീക്ഷ ; ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി ഡോർട്ട്മുണ്ട്❞

ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ നിലനിർത്താൻ വേണ്ടി വിജയം അത്യാവശ്യമായിരുന്ന ലിവർപൂളിന് അവിശ്വസനീയ ജയം. ഇന്നലെ വെസ്റ്റ് ബ്രോമിനെതിറീ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപോളിന്റെ ജയം .മത്സരം 1-1 എന്ന നിലയിൽ അവസാനിക്കുകയാണ് എന്ന് തോന്നിയ സമയത്ത് ഇഞ്ചുറി ടൈമിൽ ബ്രസീലിയൻ ഗോൾ കീപ്പർ അലിസൺ നേടിയ ഗോളിനാണ് ലിവർപൂൾ വിജയിച്ചത്.ആ കോർണറിൽ ഉയർന്നു ചാടി ബുള്ളറ്റ് ഹെഡറിലൂടെ അലിസൺ പന്ത് വലയിൽ എത്തിച്ച് ലിവർപൂളിന് വിജയം നൽകി. ലിവർപൂൾ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗോൾ കീപ്പർ കോമ്പിറ്റിറ്റീവ് മത്സരത്തിൽ നിന്ന് ഗോൾ നേടുന്നത്.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിവർപൂൾ വിജയം നേടിയത് . മത്സരത്തിൽ റോബ്സൻ കനുവിലൂടെ പതിനഞ്ചാം മിനുട്ടിൽ ആണ് വെസ്റ്റ് ബ്രോം ലീഡ് എടുത്തത്. 33ആം മിനുട്ടിൽ മാനെയുടെ പാസിൽ നിന്ന് സലാ ലിവർപൂളിനെ കളിയിലേക്ക് തിരികെകൊണ്ടു വന്നു. ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് ലിവർപൂളിന് 63 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ. മറ്റു മത്സരങ്ങളിൽ വോൾവ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയെപ്പടുത്തി യൂറോപ്യൻ പ്രതീക്ഷകൾ കാത്തു.ഹാരി കെയ്ൻ,ഹൊയിബർഗ് എന്നിവരാണ് സ്പർസിന്റെ ഗോൾ നേടിയത്.

സീരി എയിൽ എ സി മിലാൻ സമനില വഴങ്ങിയതോടെ ഇറ്റലിയിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടങ്ങൾ ഫോട്ടോഫിനിഷിലേക്ക് നീളുകയാണ്‌. ഇന്നലെ കലിയരിക്ക് എതിരെ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു .മിലാന്റെ ഈ സമനിലയോടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമായി. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ എ സി മിലാന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാമായുരുന്നു‌. ഇന്നലത്തെ സമനിലയോടെ 76 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ് എ സി മിലാൻ. നാപോളിക്കും 76 പോയിന്റാണ് ഉള്ളത്. 75 പോയിന്റുള്ള യുവന്റസ് ലീഗിൽ അഞ്ചാമതും നിൽക്കുന്നു. ഇന്റർ മിലാനും അറ്റലാന്റയുമാണ് ഇതുവരെ ഇറ്റലിയിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്. അവസാന മത്സരത്തിൽ അറ്റലാന്റയെ ആകും എ സി മിലാൻ നേരിടുക.


സ്പാനിഷ് ലീഗ് പോലെ ഫ്രഞ്ച് ലീഗിലും അവസാന ദിവസം മാത്രമെ ഇത്തവണ കിരീടം തീരുമാനമാവുകയുള്ളൂ. ഇന്നലെ നടന്ന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലില്ല സമനില വഴങ്ങുകയും രണ്ടാം സ്ഥാനക്കാരായ പി എസ് ജി വിജയിക്കുകയും ചെയ്തതോടെ രണ്ടു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും ഒരു പോയിന്റ് മാത്രമായി മാറി. ഇനി ആകെ ഒരു റൗണ്ട് മത്സരം മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.സെന്റ് എറ്റിയനെ നേരിട്ട ലില്ല ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. റൈംസിനെ നേരിട്ട പി എസ് ജി ആകട്ടെ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു.

പത്താം മിനുട്ടിൽ തന്നെ റൈംസ് താരം അദഹമിദ് ചുവപ്പ് കണ്ടതാണ് പി എസ് ജി വിജയം എളുപൊഅത്തിലാക്കിയത്. പി എസ് ജിക്ക് വേണ്ടി നെയ്മർ, എമ്പപ്പെ, കീൻ, മാർകിനസ് എന്നിവർ ഗോൾ നേടി.ലില്ലക്ക് ഇപ്പോൾ 80 പോയിന്റും പി എസ് ജിക്ക് 79 പോയിന്റുമാണ് ഉള്ളത്. അവസാന മത്സരത്തിൽ പി എസ് ജി ബ്രെസ്റ്റിനെയും ലില്ല ആംഗേർസിനെയും ആകും നേരിടുക.

സീസണിന്റെ ആദ്യ പകുതിയിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട ബൊറൂസിയ ഡോർട്മുണ്ട് അവസാനം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ മൈൻസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്. അവസാന ആറു ലീഗ് മത്സരങ്ങളും വിജയിച്ചാണ് ഡോർട്മുണ്ട് ആദ്യ നാലിൽ ഫിനിഷ് ചെയ്യും എന്ന് ഉറപ്പിച്ചത്.ഇന്ന് 23ആം മിനുട്ടിൽ ഗുറേറോ ആണ് ഡോർട്മുണ്ടിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ തന്നെ റിയുസ് രണ്ടാം ഗോളും നേടി. രണ്ടു ഗോളുകളും ഒരുക്കിയത് സാഞ്ചോ ആയിരുന്നു. രണ്ടാം പകുതിയിൽ ബ്രാൻഡ്റ്റ് മൂന്നാം ഗോളും നേടി. ക്വൈസൺ ആണ് മൈൻസിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ ഡോർട്മുണ്ടിന് 61 പോയിന്റായി. ഒരു മത്സരം ബാക്കി ഉണ്ട് എങ്കിലും അഞ്ചാം സ്ഥാനത്തുള്ള ഫ്രാങ്ക്ഫർടിന് ഇനി ഡോർട്മുണ്ടിന് ഒപ്പം എത്താൻ ആവില്ല. അവർക്ക് 57 പോയിന്റ് മാത്രമേ ഉള്ളൂ.