❝ നഷ്ട്ടപെട്ട 🔴🚩പ്രതിരോധനിരയുടെ കരുത്ത്
വീണ്ടെടുക്കാൻ 💪💥 ലോക ജേതാക്കളിൽ നിന്നും
യുവതാരത്തെ ടീമിലെത്തിക്കുന്നു ലിവർപൂൾ ❞

അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പ്രതിരോധ താരത്തെ ടീമിലെത്തിച്ച് ലിവർപൂൾ. ഈ സീസണിൽ ഡിഫൻഡർക്ക് പരിക്ക് പറ്റിയതാണ് ലിവർപൂളിന് വലിയ തിരിച്ചടിയായിരുന്നു.2021-22 സീസണിലെ ആദ്യ സൈനിങ്ങായി ബുണ്ടസ്ലിഗ ക്ലബായ ആർ‌ബി ലീപ്സിഗിൽ നിന്ന് ഫ്രാൻസിന്റെ അണ്ടർ 21 താരം ഇബ്രാഹിമ കൊണാറ്റെയെ സ്വന്തമാക്കി.പ്രശസ്ത ഫുട്ബോൾ ജേര്ണലിസ്റ് ഫബ്രിസിയോ റൊമാനോ ഇത് സ്ഥിതീകരിക്കുകയും ചെയ്തു.

35 മില്യണോളമുള്ള താരത്തിന്റെ റിലീസ് ക്ലോസ് നൽകിയാകും ലിവർപൂൾ ലൈപ്സിഗിൽ നിന്ന് കൊനാറ്റയെ സ്വന്തമാക്കുക. ഉടൻ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകും. വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് ലിവർപൂൾ ഈ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്. വാൻ ഡൈകിന് പങ്കാളി ആയാകും ക്ലോപ്പ് കൊനാറ്റയെ കാണുന്നത്. ഡിഫൻസിലെ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കാൻ ഈ ഫ്രഞ്ച് യുവതാരത്തിന് ആകും എന്ന് ക്ലബും കരുതുന്നു.

2017 ൽ ലീപ്സിഗിൽ ചേർന്നതിനുശേഷം, കൊണേറ്റ് ക്ലബ്ബിനായി 90 ൽ അധികം മത്സരങ്ങൾ കളിക്കുകയും പ്രതിരോധത്തിൽ ദയോട്ട് ഉപമെകാനോയുമായി മികച്ച പങ്കാളിത്തം ഉണ്ടാക്കുകയും ചെയ്തു. ഫ്രഞ്ചുകാരന് വാൻ ഡിജിക്കുമായി ഇത് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലിവർപൂൾ ആരാധകർ.