“ലീഡ്‌സിനെതിരെ ഗോളുകൾ കൊണ്ട് ‘ ആറാടി ‘ ലിവർപൂൾ ; ടോട്ടൻഹാമിന്‌ ബേൺലിയുടെ ഷോക്ക് ; ക്രിസ്റ്റൽ പാലസിനും ജയം “

ഇംഗ്ലീഷ് പ്രീമിയർ തകർപ്പൻ ജയവുമായി ലിവർപൂൾ.യുർഗൻ ക്ലോപ്പിന്റെ ടീം ഏകപക്ഷീയമായ 6 ഗോളുകൾക്കാണ് ലീഡ്‌സിനെ തകർത്ത് തരിപ്പണമാക്കിയത്.ജയത്തോടെ ലീഗിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് വെറും മൂന്ന് പോയിന്റ് പിറകിൽ എത്തി ലിവർപൂൾ. ഇരട്ടഗോളുകൾ വീതം നേടിയ മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവരുടെ മികവിൽ ആണ് ലിവർപൂൾ വലിയ ജയം നേടിയത്.പതിനഞ്ചാം മിനിറ്റിൽ ഡലാസിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട സലാഹ് ആണ് ലിവർപൂൾ ഗോൾ വേട്ട ആരംഭിച്ചത്. മുപ്പതാം മിനിറ്റിൽ പ്രതിരോധത്തിൽ നിന്നു മുന്നേറിയ ജോവൽ മാറ്റിപ് സലാഹിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയതോടെ അവർ രണ്ടാം ഗോളും നേടി. 5 മിനിറ്റുകൾക്ക് ശേഷം മാനെയെ ലൂക് അയിലിംഗ് ഫൗൾ ചെയ്തപ്പോൾ മറ്റൊരു പെനാൽട്ടി ലഭിച്ചപ്പോൾ അതും ലക്ഷ്യം കണ്ട സലാഹ് ആദ്യ പകുതിയിൽ തന്നെ ലിവർപൂളിന് മൂന്നു ഗോൾ മുൻതൂക്കം നൽകി.

ജോർദാൻ ഹെന്റേഴ്സന്റെ പാസിൽ നിന്നു മാനെ ആണ് 80 മത്തെ മിനിറ്റിൽ ലിവർപൂളിന്റെ നാലാം ഗോൾ കണ്ടത്തിയത്. 89 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ മാനെ ലിവർപൂളിന്റെ ഗോൾ അഞ്ചാക്കി.ജോർദാൻ ഹെന്റേഴ്സന്റെ പാസിൽ നിന്നു മാനെ ആണ് 80 മത്തെ മിനിറ്റിൽ ലിവർപൂളിന്റെ നാലാം ഗോൾ കണ്ടത്തിയത്. 89 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ മാനെ ലിവർപൂളിന്റെ ഗോൾ 6 -0 ആക്കി.തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട മോഹങ്ങൾക്ക് ലിവർപൂൾ കനത്ത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുമായി തൊട്ട് പിന്നിലുള്ള ലിവർപൂളിന് കേവലം മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് നിലവിലുള്ളത്.

മറ്റൊരു മത്സരത്തിൽ മാഞ്ചെസ്റ്റർ സിറ്റിയെ പരാജയപെടുത്തിയെത്തിയ ടോട്ടൻഹാമിനെ ഞെട്ടിച്ച് ബേൺലി.എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ബേർൺലി ജയം. 71 മത്തെ മിനിറ്റിൽ ജോഷ് ബ്രോൺഹിലിന്റെ ഫ്രീകിക്കിൽ നിന്നു അതുഗ്രൻ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ പ്രതിരോധ താരവും ബേർൺലി ക്യാപ്റ്റനും ആയ ബെൻ മീ ടോട്ടൻഹാമിനെ ഞെട്ടിച്ചു. തുടർന്ന് ജെയ് റോഡ്രിഗസിന് ലഭിച്ച മികച്ച അവസരം താരത്തിന് ഗോൾ ആക്കി മാറ്റാൻ ആവാത്തത് ടോട്ടൻഹാമിനു ആശ്വാസം ആയി. പരാജയം ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത മോഹങ്ങൾക്ക് വലിയ തിരിച്ചടി ആവും.ടോട്ടൻഹാം 39 പോയിന്റുമായി എട്ടാം സ്ഥാനത്താണ്, നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏഴ് പോയിന്റ് പിന്നിൽ.

മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് വാറ്റ്‌ഫോഡിനെ പരാജയപ്പെടുത്തി.മത്സരത്തിൽ 15 മത്തെ മിനിറ്റിൽ മറ്റെറ്റ പാലസിനെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റുകൾക്കു ശേഷം കിക്കോ ഫെമിനയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ മൂസ സിസോക്ക വാട്ഫോർഡിനു സമനില ഗോൾ സമ്മാനിച്ചു.ഒന്നാം പകുതി അവസാനിക്കുന്നതിനു മുമ്പ് ടൈയിരിക് മിച്ചലിന്റെ ക്രോസിൽ നിന്നു ഗോൾ കണ്ടത്തിയ കോണർ ഗാല്ലഗർ പാലസിനെ ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിലെത്തിച്ചു. വിൽഫ്രഡ് സാഹ (85′, 90′) മിനിറ്റുകളിൽ നേടിയ ഗോളിൽ ക്രിസ്റ്റൽ പാലസ് വിജയമുറപ്പിച്ചു.

Rate this post