ആഴ്സണലിനെതിരെ വമ്പൻ ജയവുമായി ലിവർപൂൾ ; ഏഴു ഗോൾ ത്രില്ലറിൽ എസി മിലാൻ പരാജയം ; ബൊനൂച്ചിയുടെ ഇരട്ട ഗോളിൽ യുവന്റസിന് ജയം

തോൽവിയറിയാതെ മൂന്ന് മാസമായി ആഴ്സനൽ നടത്തിയ ജൈത്രയാത്രയ്ക്ക്ഫുൾ സ്റ്റോപ്പിട്ട് ലിവർപൂൾ. പ്രീമിയർ ലീഗ് പോരാട്ടത്തിൽ മറുപടിയില്ലാത്ത നാല് ഗോളിനാണ് ലിവർപൂൾ വിജയം കണ്ടത്. 39 ആം മിനുട്ടിൽ അലക്‌സാണ്ടർ അർണോൾഡിന്റെ അതുഗ്രൻ ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ സാദിയോ മാനെ ലിവർപൂളിന് നിർണായക ആദ്യ ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധ താരം നുനോ ടവാരസ് പിഴവുൽ നിന്നും ജോട്ട ലിവർപൂളിന്റെ രണ്ടാം ഗോളും നേടി.

73 ആം മിനുട്ടിൽ മനേയുടെ പസിയിൽ നിന്നും സല മൂന്നാം ഗോളും നേടി.താരത്തിന്റെ സീസണിലെ 11 മത്തെ ഗോളായിരുന്നു ഇത്. 77 മത്തെ മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങി ഗോൾ നേടി മിനമിനോ ഗോൾ പട്ടിക തകച്ചു.അര്നോള്ഡിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.മത്സരത്തിൽ രണ്ടു അസുസ്റ് ഇംഗ്ളസിഹ് ഡിഫൻഡർ നടത്തി.ജയത്തോടെ ചെൽസിയും ആയുള്ള പോയിന്റ് വ്യത്യാസം നാലു ആയി നിലനിർത്താൻ ലിവർപൂളിന് ആയി. നിർണായക ജയത്തോടെ ലിവർപൂൾ പ്രീമിയർ ലീഗ് പട്ടികയിൽ 25 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഒന്നാം സ്ഥാനക്കാരായ ചെൽസിക്ക് 29 പോയിന്റുണ്ട്. 20 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ആഴ്സനൽ.

ഇറ്റാലിയൻ സിരി എ യിൽ യുവന്റസ് ഡിഫൻഡർ ലിയോനാർഡോ ബോണൂച്ചി ഇരു പകുതിയിലുമായി നേടിയ രണ്ടു പെനാൽറ്റി ഗോളുകൾക്ക് യുവന്റസ് ലാസിയോയെ പരാജയപ്പെടുത്തി. ജയം ടൂറിൻ ക്ലബിനെ സീരി എയിൽ ആറാം സ്ഥാനത്തേക്ക് ഉയർത്തുകയും ലാസിയോയുടെ 19 മത്സരങ്ങൾ തോൽവിയറിയാതെ ഹോം റൺ അവസാനിപ്പിക്കുകയും ചെയ്തു. 23 ആം മിനുട്ടിൽ അൽവാരോ മൊറാറ്റയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് ബൊനൂച്ചി ഗോൾ നേടിയത്. 83 ആം മിനുട്ടിൽ ലാസിയോ ഗോൾകീപ്പർ പെപ്പെ റീന ഫെഡറിക്കോ കിയെസയെ ഫൗൾ ചെയ്തതിനാണ് രണ്ടാമത്തെ പെനാട്ടി വിധിച്ചത്.

ലാസിയോപൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും പരിക്കേറ്റ ടോപ് സ്‌കോറർ സിറോ ഇമ്മൊബൈലിന്റെ അഭാവത്തിൽ മുന്നേറ്റത്തിന് മൂർച്ച കുറവായിരുന്നു.ഫെബ്രുവരിയിൽ ചാമ്പ്യൻസ് ലീഗ് അവസാന 16-ൽ ബയേൺ മ്യൂണിക്കിനോട് 4-1 ന് തോറ്റതിന് ശേഷം ആദ്യമായാണ് ലാസിയോ സ്വന്തം ഗ്രൗണ്ടിൽ തോൽക്കുന്നത്. 13 മത്സരങ്ങളിൽ നിന്നും 21 പോയിന്റുമായി യുവന്റസ് ഏഴാം സ്ഥാനത്താണ് .21 പോയിന്റ് ആണെങ്കിൽ ഗോൾ ശരാശരിയിൽ ലാസിയോ അഞ്ചാമതുമാണ്.

ഇറ്റാലിയൻ സീരി എയിൽ ഏഴു ഗോൾ പിറന്ന സൂപ്പർ പോരാട്ടത്തിൽ ഫിയോറെന്റീന എ സി മിലാനെ പരാജയപ്പെടുത്തി.ആവേശകരമായ മത്സരത്തിൽ മൂന്നിന് എതിരെ നാലു ഗോളുകൾക്ക് ആണ് ഫിയരന്റീന ജയം കണ്ടത്. മിലാനു ആയി ഇരട്ടഗോളുകളും ആയി സാൾട്ടൻ ഇബ്രമോവിച്ച് തിളങ്ങിയെങ്കിലും വിജയം മാത്രം നേടനായില്ല. ഫിയോറെന്റീനയുടെ യൂങ് സെൻസേഷൻ തുസാൻ വ്ലഹോവിച്ചും രണ്ടു ഗോയിലും നേടി. താരത്തിന്റെ സീസണിലെ 15 മത്തെ ഗോളായിരുന്നു ഇത്. ലീഗിൽ സീസണിലെ മിലാന്റെ ആദ്യ പരാജയം ആണ് ഇത്.ആദ്യ പകുതിയിൽ 15 മിനിറ്റിൽ ജോസഫ് ഡങ്കനിലൂടെ ഫിയരന്റീന മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് വ്ലഹോവിച്ചിന്റെ പാസിൽ നിന്നു റിക്കാർഡോ ഫിയരന്റീനക്ക് രണ്ടാം ഗോളും സമ്മാനിച്ചു.

രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ ഡങ്കന്റെ പാസിൽ തന്റെ ആദ്യ ഗോൾ നേടിയ വ്ലഹോവിച്ച് ഫിയരന്റീനക്ക് മൂന്നു ഗോൾ ലീഡ് സമ്മാനിച്ചു. എന്നാൽ 62 ,67 മിനിറ്റുകളിൽ ഇബ്ര നേടിയ ഗോളിന് മിലാൻ മത്സരത്തിലേക്ക് തിരിച്ചു വന്നു.മിലാൻ തിരിച്ചു വരുമെന്ന് തോന്നിചെങ്കിലും 85 മത്തെ മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളും ഫിയരന്റീനയുടെ നാലാം ഗോളും നേടിയ വ്ലഹോവിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു. 96 മത്തെ മിനിറ്റിൽ ലോറൻസോ സെൽഫ് ഗോളിലൂടെ മിലാൻ സ്കോർ 4 -3 ആക്കി കുറച്ചു.ജയത്തോടെ ഫിയോറെന്റീന ലീഗിൽ യുവന്റസിന് മുകളിൽ ആറാം സ്ഥാനത്തേക്ക് കയറി. അതേസമയം മിലാൻ ലീഗിൽ ഒന്നാമത് എത്താനുള്ള സുവർണ അവസരം ആണ് മിലാൻ നഷ്ടമാക്കിയത്.