” ലീഗ് കപ്പ് കിരീടം സ്വന്തമാക്കി ലിവർപൂൾ ; തകർപ്പൻ ഫോം തുടർന്ന് ബാഴ്സലോണ ; സിരി എ യിൽ ഒന്നാം സ്ഥാനം നേടിയെടുത്ത് നാപോളി “

ലീഗ് കപ്പ് ഫൈനൽ പോരാട്ടത്തിൽ ചെൽസിയ കീഴടക്കി കിരീടം സ്വന്തമാക്കി ലിവർപൂൾ. ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തിയത്. ഇരു ടീമുകളും 11 പെനാൽറ്റി കിക്കുകൾ എടുത്ത മത്സരത്തിൽ ചെൽസി ഗോൾ കീപ്പർ കെപയുടെ അവസാന കിക്ക്‌ ബാറിന് മുകളിലൂടെ പോയതോടെയാണ് ലിവർപൂൾ ജേതാക്കളായത്.ഇരു ടീമുകളുടെയും ഗോള കീപ്പർമാരുടെയും വാറിന്റെയും ഇടപെടൽ ആണ് മത്സരം ഗോൾ പിറക്കാതെ പോയത്. ലിവർപൂളും ചെൽസിയും മത്സരത്തിൽ ഗോളുകൾ നേടിയെങ്കിലും വാർ ഇടപെട്ട് തടഞ്ഞത് ഇരു ടീമുകൾക്കും തിരിച്ചടിയായി. തുടർന്ന് എക്സ്ട്രാ ടൈമിലും മത്സരം ആവേശകരമായെങ്കിലും ഗോൾ പിറക്കാതെ പോവുകയായിരുന്നു.

പെനാൽറ്റി സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ ഷൂട്ട് ഔട്ടിന് തൊട്ട് മുൻപ് മെൻഡിക്ക് പകരം കെപ്പ മൈതനത്ത്‌ ഇറങ്ങി.ചെൽസിയെ കരബാവോ കപ്പ് ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കെപ്പയ്ക്കൊപ്പം പക്ഷേ ഇത്തവണ ഭാഗ്യം ഉണ്ടായിരുന്നില്ല.ലിവർപൂൾ താരങ്ങൾ എടുത്ത 10 പെനാൽറ്റി കിക്കുകളിൽ ഒന്ന് പോലും സേവ് ചെയ്യാൻ കെപ്പയ്ക്ക് കഴിഞ്ഞില്ല.ഗോൾ കീപ്പർമാരുടെ ഊഴം എത്തി, അവസാന കിക്ക് ലിവർപൂൾ ഗോളി കെല്ലഹർ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ, കെപ്പ പുറത്തേക്ക് അടിച്ചു കളഞ്ഞു.

യൂറോപ്പ ലീഗിലെ മികവ് ലാ ലീഗയിലും തുടർന്ന് ബാഴ്സലോണ.ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റികോ ബിൽബാവോക്ക് എതിരെ നാലു ഗോൾ ജയമാണ് നേടിയത്. 37 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു മികച്ച ഒരു ഗോളിലൂടെ ഒബമയാങ് ആണ് ബാഴ്‌സലോണയെ മത്സരത്തിൽ മുന്നിൽ എത്തിച്ചത്. 73 ആം മിനുറ്റിൽ ഫ്രാങ്കി ഡി ജോങിന്റെ പാസിൽ നിന്നു പകരക്കാനായി ഇറങ്ങിയ ഒസ്‌മാൻ ഡെമ്പേല സ്കോർ 2 -0 ആക്കി ഉയർത്തി.90 മത്തെ മിനിറ്റിൽ ടെമ്പേലയുടെ പാസിൽ നിന്നും ലുക്ക് ഡി ജോംഗ് ഒരു ഗോൾ കൂടി നേടി.ഇഞ്ചുറി ടൈമിൽ ഡെമ്പേലയുടെ പാസിൽ നിന്നു വലൻ കാലൻ അടിയിലൂടെ ഗോൾ നേടിയ മെംപിസ് ഡീപായ് ബാഴ്‌സലോണയുടെ വലിയ ജയം പൂർത്തിയാക്കി.45 പോയിന്റുമായി ലീഗിൽ നാലാമതാണ് ബാഴ്സലോണ.

മറ്റൊരു മത്സരത്തിൽ റിയൽ ബെറ്റിസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി റേയാളുമായുള്ള പോയിന്റ് വ്യത്യസം ആറാക്കി കുറച്ച് സെവിയ്യ.ഗോൾ കീപ്പർ ക്ലൗഡിയോ ബ്രാവോ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 24 മത്തെ മിനിറ്റിൽ ഇവാൻ റാക്റ്റിച് സെവിയ്യയെ മുന്നിലെത്തിച്ചു. 41 ആം മിനുട്ടിൽ മുനിർ എൽ ഹദ്ദാദി സെവിയ്യയുടെ രണ്ടാം ഗോൾ നേടി.94 മത്തെ മിനിറ്റിൽ ഇടത് കാലൻ ഫ്രീകിക്കിലൂടെ ഒരു ഗോൾ മടക്കാൻ സെർജിയോ കനാലസിന് ആയെങ്കിലും തോൽവി ഒഴിവാക്കാൻ സാധിച്ചില്ല.

ഇറ്റാലിയൻ സീരി എയിൽ ലാസിയോയെ തോൽപ്പിച്ചു നാപോളി ലീഗിൽ ഒന്നാം സ്ഥാനത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നാപോളി ജയം കണ്ടത്.62 മത്തെ മിനിറ്റിൽ എൽമാസിന്റെ പാസിൽ നിന്നു ലോങ് റേഞ്ചറിലൂടെ ഗോൾ കണ്ടത്തിയ ലോറെൻസോ ഇൻസിഗ്‌നെ നാപോളിയെ മുന്നിലെത്തിച്ചു.88 മത്തെ മിനിറ്റിൽ പെഡ്രോ ലാസിയോയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. 94 മത്തെ മിനിറ്റിൽ വിജയഗോൾ പിറന്നു. ഇൻസിഗ്‌നെ നൽകിയ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് അതുഗ്രൻ ഇടത് കാലൻ അടിയിലൂടെ ഫാബിയൻ റൂയിസ് നാപോളിക്ക് ആവേശജയം സമ്മാനിച്ചു. ജയത്തോടെ എ.സി മിലാനും നാപോളിക്കും ഒരേ പോയിന്റുകൾ ആണ് ലീഗിൽ എങ്കിലും ഗോൾ വ്യത്യാസത്തിൽ നാപോളി ആണ് മുന്നിൽ.57 പോയിന്റാണ് ഇരു ടീമുകൾക്കും ഉള്ളത്.

Rate this post