❝പുതിയ🤩✌️ ദൗത്യം മുന്നിൽ കണ്ട് 🔴🚩ലിവർപൂൾ👔പരിശീലക സ്ഥാനത്തു നിന്നും👋🤦‍♂️സ്കൂട്ടാവാൻ ഒരുങ്ങി ക്ലോപ്പ് ❞

ജർമൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ജോവാകിം ലോ സ്ഥാനമൊഴിയുന്നു.യൂറോ 2020 ത്തിനു ശേഷമാണ് ലോ സ്ഥാനമൊഴിയുക . ചൊവ്വാഴ്ച ഡി‌എഫ്‌ബി ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സംസ്ഥാനമൊഴിയുന്നതിന്റെ പ്രസ്താവന ഇറക്കിയത്. ജർമൻ ദേശീയ ടീമിനൊപ്പമുള്ള 15 വർഷത്തെ സേവനമാണ് 61 കാരൻ അവസാനിപ്പിക്കുന്നത്. ജോവാകിം ലോ സ്ഥാനമൊഴിയുന്നതോടെ ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പിനെ പകരം പരിശീലകൻ ആകുമെന്ന റിപോർട്ടുകൾ പുറത്തു വന്നു.

യൂറോ 2020 ടൂർണമെന്റിനെത്തുടർന്ന് ജർമ്മനി മാനേജർ സ്ഥാനത്ത് നിന്ന് ജോവാകിം ലോ ​​സ്ഥാനമൊഴിയുമെന്ന് ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു.2022 ലെ ലോകകപ്പ് അവസാനിക്കുന്നതുവരെ ലോക്ക് ജര്മനിയുമായി കരാറുണ്ട് എന്നാൽ വെറ്ററൻ കോച്ച് നേരത്തെ റിലീസ് ആവശ്യപ്പെടുകയായിരുന്നു അത് ഡി‌എഫ്‌ബി അംഗീകരിക്കുകയും ചെയ്തു.2006 ൽ ഹെഡ് കോച്ചായി നിയമിക്കപ്പെടുന്നതിന് മുമ്പ് രണ്ട് വർഷം ജർമ്മൻ ദേശീയ ടീമിന്റെ അസിസ്റ്റന്റ് മാനേജരായിരുന്ന ലോ.

2006 ഓഗസ്റ്റിൽ ജർഗൻ ക്ലിൻസ്മാനെ പകരം ലോ ജർമ്മനി ഹെഡ് കോച്ചായി നിയമിക്കുകയും 2014 ൽ ലോകകപ്പ് വിജയത്തിലേക്ക് തന്റെ രാജ്യത്തെ നയിക്കുകയും ചെയ്തു, സെമി ഫൈനലിൽ ആതിഥേയരായ ബ്രസീലിനെ 7-1ന് പരാജയപ്പെടുത്തുകയും ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി ലോക കിരീടം ഉയർത്തി. 2016 ലെ യൂറോ കപ്പിന്റെ സെമി ഫൈനലിൽ എത്തിയെങ്കിലും ആതിഥേയരായ ഫ്രാൻസിനോട് പരാജയപെട്ടു.2018 ൽ ആദ്യമായി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു എക്സിറ്റ് നേരിടേണ്ടിവന്നു.2017 ൽ കോൺഫെഡറേഷൻ കപ്പ് നേടി.

ലോ സ്ഥാനമൊഴിയുന്നതോടെ പകരകകരനായി എത്താൻ സാധ്യതയുള്ള താരമാണ് ലിവർപൂളിലെ ജർഗൻ ക്ലോപ്പ്.കഴിഞ്ഞ മാസം ജർമ്മനിയിലെ റിപ്പോർട്ടുകൾ അനുസരിച്ച് യൂറോ കപ്പിന് ശേഷം ക്ലൊപ്പ് ജർമൻ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേൽക്കും. 2019 ൽ ലിവർപൂളിനോപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ക്ലൊപ്പ് 30 വർഷത്തിന് ശേഷം അവർക്ക് പ്രീമിയർ ലീഗ് കിരീടം നേടികൊടുക്കുകയും ചെയ്തു.

നിലവിലെ ലിവർപൂളിൽ ക്ളോപ്പിന്റെ കരാർ 2024 ൽ അവസാനിക്കുന്നത് . എന്നാൽ തുടർച്ചയായ ആറു ഹോം മത്സരങ്ങളിൽ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ കരാർ പുതുക്കുന്ന കാര്യം സംശയമാണ്.