സൂപ്പർ ടീമുമായി ഇന്ത്യ 😱 ധോണിക്ക് സർപ്രൈസ് പദവി

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം കാത്തിരിപ്പിന് ഒടുവിൽ അവസാനം.എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ആവേശപൂർവ്വം കാത്തിരുന്നു ടി :20 ലോകപ്പിനുള്ള് ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിൽ ഉപനായകനായി രോഹിത് ശർമ്മ എത്തുമ്പോൾ പ്രമുഖ താരങ്ങൾ പലരും സ്‌ക്വാഡിൽ ഇടം നേടി. വരുന്ന ഒക്ടോബർ മാസ് ആരംഭിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യക്കായി മഹേന്ദ്ര സിംഗ് ധോണി കൂടി ടീമിനോപ്പം ചേരുമെന്നതാണ് സർപ്രൈസ് തീരുമാനം. മുൻ ഇതിഹാസ നായകൻ ടീമിനോപ്പം മെൻറ്റർ റോളിൽ വരുന്ന ലോകകപ്പിൽ ചേരുമ്പോൾ സ്റ്റാർ സ്പിന്നർ അശ്വിൻ നീണ്ട ഇടവേളക്ക്‌ ശേഷം സ്‌ക്വാഡിൽ എത്തി.

ശക്തമായ ബാറ്റിങ് നിരക്കും ബൗളിംഗ് നിരക്കും പ്രാധാന്യം നൽകിയുള്ള ഈ സ്‌ക്വാഡിൽ റിഷാബ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ. മൂന്ന് ഫാസ്റ്റ് ബൗളർമാർ, നാല് സ്പിന്നർമാർ ജഡേജ, ഹാർദിക് പാണ്ട്യ, അക്ഷർ പട്ടേൽ എന്നിവർ മൂന്ന് ആൾറൗണ്ടർമാരായി എത്തുമ്പോൾ ധോണി കൂടി നിർദ്ദേശങ്ങൾ നൽകുവാൻ ടീമിനോപ്പം ചേരും എന്നതും വളരെ ഏറെ പ്രധാനമാണ്.


അതേസമയം മലയാളികളുടെ എല്ലാം പ്രതീക്ഷിയായിരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ പക്ഷെ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടിയില്ല. മോശം ബാറ്റിങ് ഫോമാണ് താരത്തിന് തിരിച്ചടിയായി മാറിയത്. നായകൻ വിരാട് കോഹ്ലിക്കും രവി ശാസ്ത്രിക്കും ഒപ്പം വിശദമായ ചർച്ചകൾ നടത്തിയാണ് സെലക്ഷൻ കമ്മിറ്റി ടീമിനെ സെലക്ട് ചെയ്തത

ഇന്ത്യൻ ക്രിക്കറ്റ്‌ സ്‌ക്വാഡ് :Virat Kohli Rohit Sharma KL Rahul, Suryakumar Yadav, Rishabh Pant (wk), Ishan Kishan (wk), Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Axar Patel, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohd Shami. സ്റ്റാൻഡ് ബൈ താരങ്ങൾ : Shreyas Iyer, Shardul Thakur, Deepak Chahar.