2022 ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടണം ,പുതിയൊരു നീക്കത്തിനൊരുങ്ങി ഫിലിപ്പെ കുട്ടീഞ്ഞോ

2022 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ സജീവമാകുമെന്ന പ്രതീക്ഷ നിലനിർത്താൻ ബാഴ്‌സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടീഞ്ഞോ ധീരമായ നീക്കത്തിന് തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി ഡാനിയൽ ആൽവസിന്റെയും ഫെറാൻ ടോറസിന്റെയും സൈനിംഗ് ബാഴ്‌സലോണ സ്ഥിരീകരിച്ചു. എന്നിരുന്നാലും പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കാറ്റാലന്മാർക്ക് കുറച്ച് കളിക്കാരെ ഒഴിവാക്കേണ്ടതുണ്ട്.

ജനുവരിയിൽ സാവിയുടെ ടീം ട്രാൻസ്ഫർ ലിസ്റ്റിൽ നിരവധി കളിക്കാരെ ഉൾപെടുത്തിയിട്ടുണ്ട്. ബാഴ്‌സലോണ പുറത്താക്കാൻ ശ്രമിക്കുന്ന കളിക്കാരിൽ മുൻ ലിവർപൂൾ മിഡ്ഫീൽഡർ കുട്ടീഞ്ഞോയും ഉൾപ്പെടുന്നു.ബ്രസീലിയൻ ഔട്ട്‌ലെറ്റ് യുഒഎൽ പറയുന്നതനുസരിച്ച്, അടുത്ത വർഷം ലോകകപ്പിനുള്ള ടീമിൽ ഇടം നേടാമെന്ന പ്രതീക്ഷ നിലനിർത്താൻ കുട്ടീഞ്ഞോ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ പോലും തയ്യാറാണ്. ബ്രസീലിയൻ ക്ലബ്ബിൽ സീസണിന്റെ ശേഷിക്കുന്ന സമയം ചെലവഴിക്കാനുള്ള സാധ്യതതയും തള്ളിക്കളയാനാവില്ല.

ബ്രസീലിലേക്ക് മടങ്ങാനുള്ള സന്നദ്ധത കുട്ടീന്യോ തന്റെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ വിശ്വസിക്കണമെങ്കിൽ ബ്രസീലിയൻ താരത്തിന്റെ ഏജന്റുമാർ ഇപ്പോൾ ബാഴ്‌സലോണയുമായി കൈമാറ്റം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ബ്രസീലിയൻ ക്ലബ്ബുകളായ അത്‌ലറ്റിക്കോ മിനെറോയും പാൽമേറാസും ഇതിനകം താരത്തിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബ്ബുകളും കൗട്ടീഞ്ഞോക്ക് വേണ്ടി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ബാഴ്‌സലോണയിൽ നിന്ന് കുട്ടീന്യോയെ ടീമിലെത്തിക്കാൻ ആഴ്‌സണലും താൽപ്പര്യപ്പെടുന്നുവെന്ന് പറയപ്പെടുന്നു. ഗണ്ണേ ഴ്‌സ് ബോസ് മൈക്കൽ അർട്ടെറ്റയും ബ്രസീലിയൻ താരത്തിന്റെ സൈനിങ്ങിന് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട് ഉണ്ട് . അതുപോലെ, എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്‌സ്പർ എന്നിവരും കുട്ടീഞ്ഞോയുടെ നീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.