ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് 2022 ലോകകപ്പിന് യോഗ്യത നേടാനാവുമോ ?

വെള്ളിയാഴ്ച അവിവ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെയുള്ള ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വാധീനം ചെലുത്താനായില്ല. ഇരുടീമുകളും സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, റൊണാൾഡോ മത്സരത്തിലുടനീളം ഗോൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും, ഐറിഷ് ക്യാപ്റ്റൻ സീമസ് കോൾമാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ജ്ജ്വലമായി തടഞ്ഞതിനാൽ അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും പാഴായി.

മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് പോർച്ചുഗലിന് യോഗ്യത നേടാനുള്ള സാധ്യതകളുണ്ട്. ഖത്തർ വേൾഡ് കപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ & കമ്പനിക്ക് ഗ്രൂപ്പ് എ എതിരാളികളുമായുള്ള അവസാന മത്സരത്തിൽ ഒരു പോയിന്റ് കൂടി മതി. ഞായറാഴ്ച ലിസ്ബണിലെ എസ്റ്റാഡിയോ ഡ ലൂസിൽ അവർ സെർബിയയെ നേരിടും.റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെയുള്ള പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ നേടിയ ജയം ഇപ്പോൾ നിർണായകമായിരിക്കുകയാണ്.ത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റൊണാൾഡോ നേടിയ ഗോളിനായിരുന്നു പോർച്ചുഗലിന്റെ ജയം. റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ 2-1 സ്കോർ ലൈനിൽ ആയിരുന്നു പറങ്കികളുട ജയം.

അയർലൻഡിനെതിരായ സമനില പോർച്ചുഗലിന് വിലപ്പെട്ട ഒരു പോയിന്റ് നേടിക്കൊടുത്തു. സെർബിയക്കാർക്കെതിരെ മികച്ച ഗോൾ വ്യത്യാസത്തിൽ പോർച്ചുഗൽ ഫിനിഷ് ചെയ്‌താൽ യോഗ്യത ഉറപ്പിക്കാനാവും.നിലവിൽ, ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങളും 17 പോയിന്റുമായി ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എ സ്റ്റാൻഡിംഗിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്താണ്. സെർബിയ പോലും കളിച്ച ഒരേ മത്സരങ്ങളിൽ നിന്ന് തുല്യമായ വിജയങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഇരു ടീമുകളും തമ്മിലുള്ള മികച്ച ഗോൾ വ്യത്യാസമാണ് അവരെ രണ്ടാം സ്ഥാനത്ത് നിർത്തുന്നത്.

മുൻ യൂറോപ്യൻ ചാമ്പ്യൻമാരും ക്രിസ്റ്റ്യാനോ റൊണാൾഡോയും മറ്റൊരു ഫിഫ ലോകകപ്പിൽ കളിക്കാൻ ഒരു ജയം മാത്രം അകലെയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തന്നെയാണ് പോർച്ചുഗൽ പ്രതീക്ഷ വെക്കുന്നത്. യോഗ്യത മത്സരങ്ങളിൽ ആറു ഗോളുകൾ നേടിയ റൊണാൾഡോ പോർച്ചുഗലിന്റെ വേൾഡ് കപ്പിൽ എത്തിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.