❝രാജ്യാന്തര🇭🇷⚽ജേഴ്‌സിയിൽ✍️🤩 പുതിയ നാഴികക്കല്ല്
പിന്നിട്ട് 💪🔥മിഡ്ഫീൽഡ് 🤩ജനറൽ👏ലൂക്ക മോഡ്രിച്ച് ❞

റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ സൂപ്പർ താരം ലൂക്കാ മോഡ്രിച്ച് ചരിത്രപരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് . ഇന്നലെ സ്ലൊവേനിയയ്‌ക്കെതിരായ 2022 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പങ്കെടുത്ത മോഡ്രിച്ച് ക്രോയേഷ്യൻ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരത്തിനൊപ്പമെത്തി. ഇന്നലെ ക്രോയേഷ്യക്ക് വേണ്ടി മോഡ്രിച്ചിന്റെ 134 ആം മത്സരമായിരുന്നു നടന്നത്. ദീർഘ കാലം യുക്രൈൻ ക്ലബ് ഷക്തർ ഡൊനെറ്റ്സ്ക് ഫുൾ ബാക്കായിരുന്നു ദാരിയോ സർനയുടെ റെക്കോർഡിനൊപ്പം 35 കാരനെത്തി.അടുത്ത ആറ് ദിവസത്തിനുള്ളിൽ ക്രൊയേഷ്യ രണ്ട് ഗെയിമുകൾ കൂടി കളിക്കേണ്ടതിനാൽ ആ റെക്കോർഡും താരത്തിന് സ്വന്തമാവും.എന്നാൽ 2018 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രോയേഷ്യ ഇന്നലെ സ്ലൊവേനിയയോട് 1 -0 പരാജയപെട്ടു.

2006 മാർച്ചിൽ അർജന്റീനയ്‌ക്കെതിരെയായിരുന്നു റയൽ മാഡ്രിഡ് താരത്തിന്റെ ക്രോയേഷ്യക്ക് വേണ്ടിയുള്ള സീനിയർ അരങ്ങേറ്റം. ഒന്നര പതിറ്റാണ്ടിനിടയിൽ മിഡ്ഫീൽഡർ ക്രൊയേഷ്യൻ ടീമിന്റെ കേന്ദ്രമായി മാറുകയും അവരെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്തു. മോഡ്രിച്ചിന്റെ മികവിൽ ക്രോയേഷ്യ മൂന്നു തവണ യൂറോപ്യൻ ചാംപ്യൻഷിപ്പിനും, മൂന്നു തവണ വേൾഡ് കപ്പിലും പങ്കെടുത്തിട്ടുണ്ട്. 2018 ൽ ഫൈനലിൽ ഇടം നേടുകയും ചെയ്തു.


2006 ലും 2014 ലും വേൾഡ് കപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും 2018 ൽ ഫൈനലിൽ എത്തിയെങ്കിലും ഫ്രാൻസിനോട് പരാജയപെട്ടു. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2018 വേൾഡ് കപ്പിൽ ഗോൾഡൻ ബോൾ നേടിയ മോഡ്രിച്ച് ദശകത്തിൽ ബാലൻ ഡിയോർ നേടുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒഴികെയുള്ള ഒരു കളിക്കാരനായി. വേൾഡ് കപ്പിലെ രണ്ടു ഗോളുൾപ്പെടെ രാജയത്തിനായി മോഡ്രിച്ച് 16 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനമാണ് മോഡ്രിച്ച് പുറത്തെടുക്കുന്നത്. ഈ സീസണിൽ റയലിന് വേണ്ടി 36 മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ലിവർപൂളിനെയാണ് റയലിന് നേരിടേണ്ടി വരിക.

2003 ൽ ഡൈനാമോ സാഗ്രെബിലൂടെ കരിയർ ആരംഭിച്ച മോഡ്രിച്ച് 2008 ൾടോട്ടൻഹാമിൽ എത്തിയതോടെ മികകാത്ത മിഡ്ഫീൽഡറായി മാറി . നാലു വർഷത്തിന് ശേഷം 2012 ൽ റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കി. റയലിനൊപ്പം രണ്ടു ലാ ലിഗയും ,നാലു ചാമ്പ്യൻസ് ലീഗും ,മൂന്നു യുവേഫ സൂപ്പർ കപ്പും ,മൂന്നു ഫിഫ ക്ലബ് വേൾഡ് കപ്പും നേടിയിട്ടുണ്ട്. റയലിന് വേണ്ടി 379 മത്സരങ്ങളിൽ നിന്നും 26 ഗോളുകൾ നേടിയിട്ടുണ്ട്.