❝ മെസ്സിക്കൊപ്പം 🤝🔥 മികച്ച ⚽👌 കോംബോ
എതിർ കോട്ടയിലേക്ക് ⚽🔥 ഇടിച്ചു കേറാൻ
കരുത്തുള്ള 🇦🇷👌 പോരാളി ❞

കഴിഞ്ഞ കുറച്ചു വർഷമായി ലാ ലീഗയിൽ തങ്ങളുടെ ശക്തമായ സാനിധ്യം ഉയർത്തുന്ന ടീമാണ് സെവിയ്യ. തുടർച്ചയായ രണ്ടു സീസണുകളിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയ സെവിയ്യ 2019-20 സീസണിൽ യൂറോപ്പ ലീഗ് കിരീടം നെടുവകയും ചെയ്തു. കഴിഞ്ഞ രണ്ടു സീസണുകളിൽ സെവിയ്യയുടെ എല്ലാ വിജയങ്ങളുടെ പിന്നിലും പ്രവർത്തിച്ചത് ഒരു അർജന്റീനിയൻ താരമാണ് ,ലൂക്കാസ് ഒകാംപോസ് എന്ന 26 കാരൻ. വരുന്ന കോപ്പ അമേരിക്കയിൽ അര്ജന്റീന പ്രതീക്ഷ അർപ്പിക്കുന്ന താരം കൂടിയാണ് ഈ മിഡ്ഫീൽഡർ.

ശ്രദ്ധേയമായ ഗോൾ സ്‌കോറിംഗ് കഴിവുകളാൽ എല്ലാവരെയും വിസ്മയിപ്പിച്ച പ്രതിഭാധനനായ വിങ്ങറായിരുന്നു ഒകാംപോസ്. തന്റെ ശക്തിയും ,ഊർജ്ജവും ,സ്കില്ലും ,ചലനാത്മകതയും പിച്ചിലെ മികച്ച കാഴ്ചപ്പാടും വളരെ ചെറുപ്രായത്തിൽ തന്നെ പുറത്തെടുത്ത താരം സുസ്ഥിരമായ പ്രകടനം കൊണ്ട് കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.ആറാമത്തെ വയസ്സിൽ ക്വില്ലെംസ് അത്‌ലറ്റിക് ക്ലബിന്റെ യൂത്ത് സിസ്റ്റത്തിൽ സ്‌ട്രൈക്കറായി കളി ജീവിതം ആരംഭിച്ച ഒകാംപോസ് 2009 ൽ 15 വയസ്സിന് താഴെയുള്ള സുഡാമെറിക്കാനോയിൽ മികവ് പുറത്തെടുത്തത്തതോടെ അർജന്റൈൻ ഭീമൻമാരായ റിവർ പ്ലേറ്റ് തട്ടിയെടുത്തു.രണ്ട് വർഷത്തിന് ശേഷം റിവർ പ്ലേറ്റിനായി അരങ്ങേറ്റം കുറിച്ച ഒകാംപോസ് 39 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടി.

റിവർ പ്ലേറ്റിനായുള്ള മികച്ച പ്രകടനം താരത്തിനെ യൂറോപ്യൻ ക്ലബ്ബുകളുടെ ശ്രദ്ധയിൽപെട്ടു. 2012 ൽ ഫ്രഞ്ച് ക്ലബ് മൊണാക്കോ 11 മില്യൺ ഡോളർ നൽകി 18 കാരനെ സ്വന്തമാക്കി. ഫ്രഞ്ച് ക്ലബ്ബിൽ മൂന്നു സീസൺ ചിലവഴിച്ച ഒകാംപോസ് ഗോൾഡൻ ബോയ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2015 ൽ ഫ്രഞ്ച് ഭീമന്മാരായ മാർസെയിലിലേക്ക് മാറിയെങ്കിലും ആദ്യ സീസണായിൽ മികവ് പുലർത്താനായില്ല. അതിനു ശേഷം ഇറ്റാലിയൻ ക്ലബ്ബുകളായ ജെനോവ, എസി മിലാൻ എന്നിവയിലേക്ക് വായ്പയിൽ പോയെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനം മൂലം വീണ്ടും മാർസേയിലേയ്ക്ക് മടങ്ങേണ്ടി വന്നു.

മാഴ്‌സയിലേക്കുള്ള രണ്ടാം വരവിൽ പ്രകടനം മെച്ചപ്പെടുത്തിയ വിങ്ങർ ഫ്രഞ്ച് ക്ലബ്ബിൽ സ്ഥിരംഗമായി മാറി.2019 ൽ സെവിയ്യയിൽ എത്തിയതോടെ താരത്തിന്റെ തലവര തന്നെ മാറി. ഫ്രാൻസിൽ കൂടുതൽ പകരക്കാരനായി എത്തിയ ഒകാംപോസ് സ്പെയിനിൽ എത്തിയതോടെ ടീമിലെ പ്രധാന താരമായി വളർന്നു കഴിഞ്ഞു. അദ്ദെഹത്തിന്റെ ഈ മാറ്റം സെവില്ല ആരാധകർക്ക് പോലും ഇത് ആശ്ചര്യമായിരുന്നു.2019 ജൂലൈ 3 ന്, ഒകാംപോസ് ലാ ലിഗാ സെവില്ലയുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടത്.


2019-20 യുവേഫ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ 1-0 ന് ജയിച്ച മത്സരത്തിൽ 88 ആം മിനുട്ടിൽ സെവിയ്യക്ക് വേണ്ടി ഗോൾ നേടിയത് ഒകാംപോസ് ആയിരുന്നു. സെവില്ലയുമായുള്ള ആദ്യ സീസണിൽ ലാ ലിഗയിൽ 14 ഗോളുകൾ നേടിയ ഒകാംപോസ് സെവിയ്യയെ പോയിന്റ് പട്ടികയിൽ നാലാമതെത്തിച്ചു. ആ സീസണിൽ യൂറോപ്പ ലീഗ് കിരീടവും നേടി. ഈ സീസണിൽ ലാ ലിഗയിൽ നാലാമതെത്തിച്ച താരം എല്ലാ മത്സരങ്ങളിൽ നിന്നും 8 ഗോളുകളും നേടി.ക്ലബ്ബിലെ മികച്ച പ്രകടനങ്ങൾ ദേശീയ ടീമിൽ സ്ഥാനം നേടിക്കൊടുത്തു.

ജര്മനിക്കെതിരായ സൗഹൃദ മത്സരത്തിൽ ഗോൾ നേടികൊണ്ടായിരുന്നു താരത്തിന്റെ തുടക്കം.അർജന്റീനയ്ക്ക് വേണ്ടി കളിച്ച ഏഴ് മത്സരങ്ങളിൽ, ഒകാംപോസ് രണ്ടുതവണ സ്കോർ ചെയ്തിട്ടുണ്ട്. സമർത്ഥനായ വലതു വിങ്ങറായ ഒകാംപോസ് ടീമിൽ മെസ്സിയുള്ളത് കൊണ്ട് പല മത്സരങ്ങളിലും ഇടതുവശത്ത് ആണ് കളിക്കുന്നത്. ഇതിനകം തന്നെ ദേശീയ ടീമിൽ സ്ഥിരമായി താരം കോപ്പ അമേരിക്കയിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.

കോപ്പയിൽ അർജന്റീനയിൽ ഏറ്റവും ശ്രദ്ദിക്കപ്പെടേണ്ട താരവും കൂടിയാണ് ഒകാംപോസ്. ചിലിക്കെതിരെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വലതു വിങ്ങറുടെ വേഷത്തിലായിരുന്നു ഒകാംപോസ് സ്ഥാനം. വലതു വിങ്ങിൽ മെസ്സിയോടൊപ്പം മികച്ച ഒത്തിണക്കം കാണിക്കുന്നു താരത്തിന്റെ ഫോം അർജന്റീനയുടെ വിജയങ്ങളിൽ വലിയ പങ്കു തന്നെ വഹിക്കും.