നിക്കോളാസ് പൂരന്റെ വെടിക്കെട്ട്!! ഹൈദരാബാദിനെ തകർത്ത് തരിപ്പണമാക്കി ലക്നൗ

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ലക്നൗ സൂപ്പർ ജെയ്ന്റ്സ്.ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം ലഖ്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറിക‌ടന്നു. അർധ സെഞ്ചുറി നേടിയ പ്രേരക് മങ്കാദ് (64) മാർക്കസ് സ്റ്റോയിനിസ് (40), നിക്കോളാസ് പുരാൻ (44) എന്നിവരുടെ ഇന്നിങ്സിന്റെ ബലത്തിലാണ് ലക്നൗ വിജയ ലക്‌ഷ്യം മറികടന്നത്.

ബാറ്റിം​ഗിന് ഇറങ്ങിയ ലഖ്നൗവിന് മികച്ച തുടക്കം ലഭിച്ചില്ല.കൈൽ മയേഴ്സ് 14 പന്തിൽ വെറും രണ്ട് റൺസുമായി മടങ്ങി. മൂന്നാമനായി എത്തിയ പ്രേരക് മങ്കാദ് പക്ഷേ ഡി കോക്കിന് നല്ല പിന്തുണ നൽകി ഒപ്പം നിന്നു. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിൽ ഡികോക്കും പുറത്തായെങ്കിലും മങ്കാദ് പിടിച്ച് നിന്നത് ലഖ്നൗവിന് ശക്തി പകർന്നു. അഭിഷേക് ശർമ്മ എറിഞ്ഞ 16 ആം ഓവറിലാണ് കളിയുടെ ഗതി മാറിമറിഞ്ഞത്.അഭിഷേകിന്റെ ഫുൾ ടോസിന് 100 മീറ്റർ സിക്‌സറുമായാണ് സ്റ്റോയിനിസ് ഓവർ ആരംഭിച്ചത്. മൂന്നാം പന്തിൽ ഔട്ടാവുനനത്തിനു മുന്നേ ഓസീസ് ബാറ്റർ മറ്റൊരു സിക്‌സ് നേടി.

രണ്ടാം പന്ത് അഭിഷേക് വൈഡ് എറിയുകയും ചെയ്തു.പിന്നീട വന്ന വെസ്റ്റ് ഇൻഡീസ് താരം പൂരൻ അഭിഷേകിനെ മൂന്ന് സിക്‌സറുകൾക്ക് പറത്തി.ആദ്യത്തേത് 105 മീറ്ററോളം പോയി.ഗുജറാത്ത് ടൈറ്റൻസിന്റെ യാഷ് ദയാൽ, മുംബൈ ഇന്ത്യൻസിന്റെ അർജുൻ ടെണ്ടുൽക്കർ എന്നിവർക്കൊപ്പം ഐപിഎല്ലിന്റെ ഈ പതിപ്പിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയതിന്റെ റെക്കോർഡ് ഇപ്പോൾ അഭിഷേകിന്റെ പേരിലാണ്.45 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 142.22 സ്ട്രൈക്ക് റേറ്റോടെയാണ് ഐപിഎല്ലിൽ അത്ര അനുഭവം പരിചയം ഇല്ലാത്ത പേരക് മൻകഡ് 64 റൺസ് സ്കോർ ചെയ്തത്.

29-കാരനായ താരത്തിന്റെ രണ്ടാമത്തെ ഐപിഎൽ മത്സരം ആയിരുന്നു ഇത്. 25 ബോളുകൾ നേരിട്ട മാർക്കസ് സ്റ്റോയ്നിസ് 2 ഫോറും 3 സിക്സും സഹിതം 40 റൺസ് സ്കോർ ചെയ്തപ്പോൾ, 13 ബോളുകൾ മാത്രം നേരിട്ട വെസ്റ്റ് ഇൻഡീസ് പവർ ഹിറ്റർ നികോളാസ് പൂരൻ, 3 ഫോറും 4 സിക്സും ഉൾപ്പടെ 338.46 സ്ട്രൈക്ക് റേറ്റോടെ 44* റൺസ് നേടി പുറത്താകാതെ നിന്നു. ഈ പരാജയത്തോടെ 10 കളികളിൽ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ്, ഓപ്പണർ അൻമോൽപ്രീത് സിംഗ് (36), വിക്കറ്റ് കീപ്പർ ഹെൻരിക് ക്ലാസൻ (47), അബ്ദുൽ സമദ് (37) തുടങ്ങിയവരുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺ നേടി.

5/5 - (1 vote)