ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ നേടി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ടീം സ്‌കോർ നേടിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് ലക്‌നൗ അടിച്ചു കൂട്ടിയത്.

ലക്‌നോവിനായി കൈൽ മേയേഴ്‌സ് 24 പന്തിൽ നിന്നും നാല് സിക്‌സും 7 ബൗണ്ടറിയും സഹിതം 54 റൺസും ,മർക്കസ് സ്റ്റോയ്‌നിസ് 40 അപ്നത്തിൽ നിന്നും ആറു ബൗണ്ടറിയും അഞ്ച്‌ സിക്സുമടക്കം 72 റൺസും നേടി.ആയുഷ് ബഡോണി 24 പന്തിൽ നിന്നും 43 ഉം നിക്കൊളാസ് പൂരന് 19 പന്തിൽ 45 റൺസുമെടുത്തു. ഐപിഎൽ 2013-ൽ പൂനെ വാരിയേഴ്‌സ് ഇന്ത്യയ്‌ക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേടിയ 263/5 ഐപിഎല്ലിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലായി തുടരുന്നു.

66 പന്തിൽ പുറത്താകാതെ 175 റൺസ് നേടിയ ക്രിസ് ഗെയ്‌ലിന്റെ മികവിൽ ബാംഗ്ലൂർ പൂനെയെ 130 റൺസിന്റെ കൂറ്റൻ മാർജിനിൽ പരാജയപ്പെടുത്തി.വെറും 30 പന്തുകളിൽ നിന്നാണ് ഗെയ്ൽ സെഞ്ച്വറി തികച്ചത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ 250ന് മേലെ സ്കോര്‍ നേടുന്ന രണ്ടാമത്തെ ടീം ആയി ലക്നൗ മാറി. മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ബാറ്റർമാർ യഥേഷ്ടം സിക്‌സറുകളും ബൗണ്ടറികളും പായിച്ചു കൊണ്ടിരുന്നു.27 ബൗണ്ടറികളും 14 സിക്‌സറുകളും ആണ് ലക്നൗ ഇന്നിഗ്‌സിൽ പിറന്നത്.

ഈ വർഷമാദ്യം എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ 213 റൺസ് മറികടന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഐപിഎല്ലിലെ അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ കുറിച്ചു.54 പന്തിൽ മൈക്കൽ ഹസിയുടെ തകർപ്പൻ 116 റൺസിന്റെ പിൻബലത്തിൽ 2008ലെ ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നേടിയ 240 റൺസിന്റെ ഏറ്റവും ഉയർന്ന സ്‌കോർ എൽഎസ്ജി മറികടന്നു. മൊഹാലിയിലെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.

Rate this post