❝ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി അർജന്റീന ഇതിഹാസം റിക്വൽമി❞ |Lionel Messi

അർജന്റീന കണ്ട ഏറ്റവും മികച്ച രണ്ടു താരങ്ങളുടെ ജന്മദിനമായിരുന്നു ഇന്നലെ. 35 ആം വയസ്സ് തികയുന്ന ലയണൽ മെസിയുടെയും 44 ആം ജന്മദിനം ആഘോഷിക്കുന്ന ജുവാൻ റൊമാൻ റിക്വൽമിയുടെയും. ജന്മ ദിനത്തിൽ ലയണൽ മെസ്സിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ അര്ജന്റീന മിഡ്ഫീൽഡർ. മെസ്സി കാലക്രമേണ സ്വയം പുനർനിർമ്മിച്ചുവെന്നും പിച്ചിലെ പ്രതിഭയാണെന്നും റിക്വൽമി അഭിപ്രായപ്പെട്ടു.

ഇന്നലെ TYCസ്‌പോർട്‌സിൽ സംസാരിച്ച റിക്വൽമിക്ക് അഭിമുഖത്തിൽ മെസ്സിയെക്കുറിച്ച് നല്ല കാര്യങ്ങളല്ലാതെ മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. പിഎസ്ജി താരത്തിനും ഇതിഹാസ താരം ഡീഗോ മറഡോണയ്‌ക്കുമൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച അർജന്റീനക്കാരൻ 35-കാരനെ പ്രശംസിച്ചു.”ഇന്ന് ഞാൻ മെസ്സിയെ വിളിച്ചത് ജന്മദിനം ആശംസിക്കാനാണ്. മെസ്സി കാലക്രമേണ സ്വയം പുനർനിർമ്മിച്ചു. അവൻ തലകൊണ്ട് പന്ത് കളിക്കുന്ന ഒരു പ്രതിഭയാണ്, കാരണം അദ്ദേഹത്തിന് മത്സരിക്കുക മാത്രമാണ് വേണ്ടത്”. അദ്ദേഹം പറഞ്ഞു.ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നത് അതിശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മെസ്സിയോടും മറഡോണയ്‌ക്കുമൊപ്പം കളിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. മെസ്സിയോടൊപ്പം കളിക്കുന്നത് അതിശയകരമായിരുന്നു, ഞാൻ അവനെ വളരെയധികം സ്നേഹിക്കുന്നു, ഞങ്ങൾ പലപ്പോഴും സംസാരിക്കാറുണ്ട്”റിക്വൽമി പറഞ്ഞു.റിക്വൽമിയുടെ കടുത്ത ആരാധകനാണ് ലയണൽ മെസ്സി.44 കാരനായ റിക്വൽമി, ബാഴ്‌സലോണയ്‌ക്കൊപ്പവും വിയ്യാറയലിനൊപ്പം ഒരു കളിക്കാരനെന്ന നിലയിൽ സ്‌പെയിനിൽ രണ്ട് സ്പെല്ലുകൾ ആസ്വദിച്ചു.

“ചിലപ്പോൾ ഞങ്ങൾ ബാർബിക്യൂ കഴിക്കുമ്പോൾ അവൻ എന്റെ വീട്ടിൽ വരും.റിക്വൽമി, ഫാബിയോ റോചെംബാക്ക്, തിയാഗോ മൊട്ട, മറ്റ് ചില കളിക്കാരെല്ലാം അവിടെ ഉണ്ടായിരുന്നു.മെസ്സി ഒരു മേശയുടെ പുറകിൽ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു.അവിടെ നിന്ന് മെസ്സി റിക്വൽമിയെ നോക്കി ,മെസ്സി റിക്വൽമിയെ യേശുക്രിസ്തുവിനെപ്പോലെ നോക്കി.മെസ്സിയെ സംബന്ധിച്ചിടത്തോളം, റിക്വൽമിയാണ് നമ്പർ ’10’, “ലയണൽ മെസ്സിയെ ബാഴ്‌സലോണയിലേക്ക് കൊണ്ടുപോയ ഏജന്റ് ജോസെപ് മരിയ മിംഗ്വെല്ല പറഞ്ഞു.

Rate this post