❝നിലവിൽ⚽❤️ ലോക ഫുട്ബോളിലെ😍👌ഏറ്റവും മികച്ച ആറ്
താരങ്ങളെ തെരഞ്ഞെടുത്ത്🇵🇹👑ലൂയിസ് ഫിഗോ ❞

ലോക കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീൽഡറിൽ ഒരാളായാണ് പോർച്ചുഗീസ് സൂപ്പർ താരം ലൂയിസ് ഫിഗോയെ കണക്കാക്കുന്നത്. പോർച്ചുഗൽ ഫുട്ബോളിനെ ഇന്ന് കാണുന്ന നിലയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം കൂടിയാണ്ഫിഗോ. തന്റെ കരിയറിൽ ബാഴ്‌സലോണയ്ക്ക് വേണ്ടിയും റയലിനി വേണ്ടിയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഫിഗോ ആറു തവണ പോർച്ചുഗീസ് ഫുട്ബോളർ ഓഫ് ദി ഇയർ ആയി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 4 ലാ ലിഗ കിരീടവും 2002 ൽ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയിട്ടുണ്ട്. ഇന്റർ മിലാനോടൊപ്പം നാലു സിരി എ കിരീടങ്ങളും സ്വന്തമാക്കി.2000 ൽ ബാലൺ ഡി ഓർ അവാർഡിനും അർഹനായി.


നിലവിൽ യുവേഫയുടെ ഉപദേഷ്ടാവായി ജോലി ചെയ്യുന്ന 48-കാരൻ ലോക ഫുട്ബോളിലെ തന്റെ മികച്ച ആറ് കളിക്കാരെ തിരഞ്ഞെടുത്തു.ആർ‌എം ലൈവിനോട് സംസാരിക്കുമ്പോലാണ് നിലവിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളുടെ പേര് നൽകാൻ ഫിഗോയോട് ആവശ്യപ്പെട്ടു. എന്നാൽ താരങ്ങളുടെ തെരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് സ്ഥാനങ്ങളേക്കാൾ മികച്ച ആറ് സ്ഥാനങ്ങൾ അദ്ദേഹം നൽകി.

സ്വന്തം നാട്ടുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരാണ് ആദ്യം ഫിഗോ നൽകിയത്.രണ്ടാമതായി ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയുടെയും ,മൂന്നാമതായി റയൽ മാഡ്രിഡ് പ്ലെ മേക്കർ ലോക മോഡ്രിച്ചിനെയും, നാലാമനായി ലിവർപൂൾ സ്‌ട്രൈക്കർ മുഹമ്മദ് സാലയെയും ഉൾപ്പെടുത്തി. അഞ്ചാമതും ആറാമതുമായി പിഎസ്ജി താരങ്ങളായ എംബാപ്പായും നെയ്മറും ഇടം നേടി.ഈ ആറ് കളിക്കാരുടെ ശരാശരി പ്രായം 30.5 വയസ്സ്, 33 വയസും അതിൽ കൂടുതലുമുള്ള മൂന്ന് കളിക്കാർ ഫിഗോയുടെ തെരെഞ്ഞെടുപ്പിൽ വന്നു.എർലിംഗ് ഹാലാൻഡിനോ കെവിൻ ഡി ബ്രൂയിനോ ഫിഗോയുടെ മികകാത്ത താരങ്ങളുടെ ലിസ്റ്റിൽ സ്ഥാനം ലഭിച്ചില്ല.

തൊണ്ണൂറുകളുടെ ആരംഭത്തിൽ സ്പോർട്ടിങ് ലിസ്ബണിലൂടെ കരിയർ ആരംഭിച്ച ഫിഗോ 1991 ൽ 19 ആം വയസ്സിൽ പോർച്ചുഗീസ് ടീമിൽ ഇടം നേടി. സ്പോർട്ടിങ്ങിലെ മികച്ച പ്രകടനം ഫിഗോയെ യൂറോപ്യൻ വമ്പന്മാരുടെ നോട്ടപുള്ളിയാക്കി. 1995 ൽ ഫിഗോയെ സ്പാനിഷ് വമ്പന്മാരായ ബാഴ്സ സ്വന്തമാക്കി. ബാഴ്സയ്ക്കൊപ്പം ലാ ലിഗയും യുവേഫ സൂപ്പർ കപ്പും നേടിയ ഫിഗോ 249 മത്സരങ്ങളിൽ നിന്നും 45 ഗോളുകൾ നേടിയിട്ടുണ്ട്. അഞ്ചു വർഷത്തിന് ശേഷം 2000 ത്തിൽ വിവാദ പരമായ കൈമാറ്റത്തിൽ റയൽ ഫിഗോയെ സ്വന്തമാക്കി. റയലിനൊപ്പം ല ലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ ഫിഗോ 2005 ൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിലേക്ക് പോയി. പോർചുഗലിനായി 127 മത്സരങ്ങൾ കളിച്ച ഫിഗോ 32 ഗോളുകളും നേടിയിട്ടുണ്ട്.