❝ സ്പാനിഷ് ലീഗിൽ അണ്ണന്റെ 💪🔥വാഴ്ചയും
ബാഴ്സലോണയുടെ 💔🙆‍♂️ വീഴ്ചയും ❞

ഇന്നലെ ലോക ഫുട്ബോളിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായിരിക്കും അത്‌ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വേൻ ലൂയി സുവാരസിന്റെ. ലാ ലീഗയിൽ ഇന്നലെ ഒസാസുനക്കെതിരെ നടന്ന മത്സരത്തിൽ അവസാന മിനുട്ടിൽ നേടിയ ഗോളോടെ അത്‌ലറ്റികോ മാഡ്രിഡിനെ കിരീടത്തോട് അടുപ്പിച്ചിരിക്കുകയാണ് മുൻ ബാഴ്സലോണ സ്‌ട്രൈക്കർ. ഒരു വിജയം മാത്രം അകലെയാണ് അത്ലറ്റികോക്ക് ലാ ലീഗ കിരീടം. തന്നെ എഴുതി തള്ളിയവർക്കും വിമര്ശിച്ചവർക്കും മികച്ച പ്രകടനത്തിലൂടെ തകർപ്പൻ മറുപടിയാണ് സുവാരസ് നൽകിയത്. ല ലീഗയിൽ 20 ഗോളുകൾ നേടി അത്ലറ്റികോയുടെ കുതിപ്പിന് ഊർജ്ജം നൽകാനും 33 കാരന് സാധിച്ചു. തന്നെ വേണ്ട എന്ന് പറഞ്ഞവർക്ക് മുൻപിൽ താരത്തിന്റെ വില എന്താണാണ് മനസ്സിലാക്കി കൊടുക്കാനും സ്‌ട്രൈക്കർക്കായി.

ബാഴ്സലോണയുടെ ഈ സീസണിലെ ദയനീയ പ്രകടനം കാണുമ്പോൾ ലൂയിസ് സുവാരസിന്റെ സാനിധ്യം ടീമിൽ എത്ര വലുതായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. സുവാരസ് ബാഴ്സ വിട്ടതിനു ശേഷം പകരം ഒരു താരത്തെ ടീമിലെത്തിക്കാൻ ബുദ്ധിമുട്ടുകയാണ് ബാഴ്സലോണ. സുവാരസിന്റെ അഭാവത്തിൽ മെസ്സി ബാഴ്സയിൽ ഒറ്റയാൾ പോരാട്ടമാണ് നടത്തുന്നത്.ലയണൽ മെസിക്കൊപ്പം ഏറ്റവും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെടുത്ത താരമാണെങ്കിലും ബാഴ്‌സലോണയിൽ ലൂയിസ് സുവാരസിന്റെ അവസാന നാളുകൾ അത്ര ആശ്വാസകരമായിരുന്നില്ല. ഗോളുകൾ അടിച്ചുകൂട്ടിയിരുന്നെങ്കിലും പല മത്സരങ്ങളിലെയും പ്രകടനത്തിന്റെ പേരിലും മുന്നേറ്റനിരയിലെ വേഗതക്കുറവിന്റെ പേരിലും താരം വിമർശിക്കപ്പെട്ടു. ബാഴ്‌സയിൽ തന്നെ തുടരണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കൂമാൻ പരിശീലകനായി എത്തിയതോടെ സുവാരസ് ക്ലബ് വിടാൻ നിർബന്ധിതനാവുകയും ചെയ്‌തു.

ലാ ലീഗയിൽ കഴിഞ്ഞ 13 സീസണുകളിൽ മോശം പ്രകടനമാണ് ബാഴ്സ ഈ വര്ഷം പുറത്തെടുത്തത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്നും മാത്രമാണ് ബാഴ്സക്ക് വിജയിക്കാനായത്. ഇന്നലെ സെൽറ്റ വിഗോയോട് ഏറ്റ പരാജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്.ബാഴ്സലോണ അവസാന മത്സരം വിജയിച്ചില്ല എങ്കിൽ അവരുടെ മൂന്നാം സ്ഥാനവും ഭീഷണിയിലാകും. ലയണൽ മെസ്സി ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ടെങ്കിലും ടീമെന്ന നിലയിൽ ഒത്തൊരുമയോടെ കളിക്കാൻ ബാഴ്സക്കാവുന്നില്ല. പലപ്പോഴും പതിനൊന്നു പേരുടെ ഒരു ആൾകൂട്ടമായാണ് ബാഴ്‌സയെ മൈതാനത്തു കാണാൻ സാധിക്കുന്നത്. മെസ്സിയുടെ സ്‌ട്രൈക്കിങ് കൂട്ടാളിയായ ഗ്രീസ്മാൻ ശരാശരിയിൽ താഴെയുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്. ദുർബലമായ പ്രതിരോധം താഴ്ന്ന ടീമുകളോട് വരെ ഗോൾ വഴങ്ങുന്നതിൽ മത്സരിക്കുകയാണ്.

പരിശീലകൻ കൂമന്റെ സ്ഥിരതയില്ലാത്ത പ്ലെയിൻ ഇലവനും , കണക്കു കൂട്ടലുകൾ ഇല്ലാത്ത സബ്സ്റ്റിട്യുഷനും ,ഇടക്കിടെയുള്ള ശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും ബാഴ്സയുടെ പ്രകടനത്തെ ബാധിക്കുയും ചെയ്തു. ടീമിന് ആത്മവിശ്വാസം നൽകുന്ന പരിശീലകനായി മാറാൻ കൂമാണ് ഒരിക്കലും സാധിച്ചില്ല. സൂപ്പർ താരം മെസ്സിയെ കൂടുതൽ ആശ്രയിക്കുക എന്ന തന്ത്രമാണ് കൂമാൻ പരീക്ഷിച്ചത്. മിഡ്ഫീൽഡിൽ നിലവാരമുള്ള ഒരു പ്ലെ മേക്കറുടെ അഭാവം ഇപ്പോഴും നിഴലിക്കുന്നുണ്ട്. പരിചയ സമ്പന്നരായ താരങ്ങൾക്കു പകരം യുവാക്കൾക്കാണ് കൂമൻ മുൻഗണന നല്കുനന്നത്.
ഈ സീസണിൽ വലിയ ടീമുകൾക്കെതിരെ മുട്ടിടിക്കുന്ന പ്രകടനമാണ് ബാഴ്സ പുറത്തെടുത്തത്. ഇതിനെതിരെ കൂമാണ് വലിയ വിമര്ശനം ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ പുറത്തായതും ലീഗ് കിരീടവും നഷ്ടപ്പെട്ടതോടെ കോപ്പ ഡെൽ റേ നേടിയത് മാത്രമാണ് ആശ്വാസം.

ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന മെസ്സിയെ ക്ലബ്ബിൽ പിടിച്ചു നിർത്താനുള്ള കഠിന ശ്രമത്തിലാണ് ബാഴ്സ. പുതിയ താരങ്ങളെ ടീമിലെത്തിച്ച്‌ ശക്തിപെടുത്തിയാൽ മാത്രമേ അടുത്ത സീസണുകളിൽ കിരീടങ്ങൾക്ക് വേണ്ടി വെല്ലുവിളിക്കാൻ ബാഴ്സക്കാവുള്ളു. പരിശീലകൻ കൂമാന്റെ ഭാവിയും സംശയത്തിലാണ്. ബാഴ്‌സയെ മാനേജ്മെന്റിനെ വിശ്വാസത്തിലെടുത്താൽ മാത്രമേ ഡച്ച് കാരന് നൗ ക്യാമ്പിൽ നിലനിൽപ്പുള്ളൂ.