ബാഴ്‌സലോണയുടെ നഷ്ടം അറ്റ്ലെറ്റിക്കോയുടെ നേട്ടം

കഴിഞ്ഞ സീസണിൽ സീസണിൽ ബാഴ്സലോണയുടെ ഭാഗത്തു നിന്നും ഉണ്ടായ ഏറ്റവും വലിയ തെറ്റായിരുന്നു ഉറുഗ്വേൻ സൂപ്പർ താരം ലൂയിസ് സുവാരസിനെ അത്ലറ്റികോ മാഡ്രിഡിലേക്ക് വിട്ടുകൊടുത്തത്. മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂ സുവാരസുമായുള്ള കരാർ അവസാനിപ്പിക്കുകയും ഫ്രീ ട്രാൻസ്ഫറിൽ താരത്തെ കൈമാറുകയും ആയിരുന്നു. ബാഴ്സയിൽ സുവാരസിന് പകരക്കാരനെ കണ്ടെത്തുന്നതിന് മുൻപ് തന്നെ താരത്തെ ഒഴിവാക്കിയതിൽ വൻ വിമര്ശനമാണ് ബാഴ്സ ക്ലബ് അധികൃതകർ നേരിടുന്നത്.

എന്നാൽ സുവാരസിന്റെ അഭാവം ബാഴ്സക്ക് വൻ തിരിച്ചടിയായപ്പോൾ ഏറ്റവും ഗുണം കിട്ടിയത് അത്ലറ്റികോക്കാണ്.ഉറുഗ്വേ താരത്തിന്റെ അഭാവം ബാഴ്സ നിരയിൽ മുഴച്ചു നിൽക്കുന്നുണ്ട്. ശേരിയായ ഒൻപതാം നമ്പർ ഇല്ലാതെയാണ് ബാഴ്സ പല മത്സരത്തിലും ഇറങ്ങിയത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ബാഴ്സ പരിശീലകൻ റൊണാൾഡ് കോമാൻ മാർട്ടിൻ ബ്രൈത്‌വെയ്റ്റിന് 9 ആം നമ്പറിൽ പരീക്ഷിച്ചെങ്കിലും ഒരിക്കലും അദ്ദേഹത്തിന് സുവാരസിന്റെ നിലവാരത്തിൽ എത്താൻ സാധിച്ചിരുന്നില്ല.

ഉറ്റസുഹൃത്തും പങ്കാളിയുമായാ സുവാരസിന്റെ വിടവാങ്ങൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ പ്രകടനത്തെയും സാരമായി ബാധിച്ചു.കളിക്കളത്തിൽ തന്റെ സഹ തെക്കേ അമേരിക്കൻ സ്‌ട്രൈക്കറുമായുള്ള കോമ്പിനേഷൻ നഷ്ടമായതോടെ മെസ്സിയുടെ പ്രകടനത്തെ വല്ലാതെ ബാധിച്ചു എന്ന് നമുക്ക് കാണാവുന്നതാണ്. സുവാരസും കൂടി ടീമിൽ എത്തിയതോടു കൂടി മികച്ച ഫോമിൽ ആയ അത്ലറ്റികോ 14 മത്സരങ്ങളിൽ നിന്നും 11 വിജയവും 2 സമനിലയുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്.

ഈ സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടാത്ത ഡീഗോ സിമിയോണിയും സംഘവും സുവാരസിന്റെ പരിചയ സമ്പത്തും ഗോളടി മികവും പരമാവധി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. അത്ലറ്റികോക്ക്‌ വേണ്ടി ല ലീഗയുടെ അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടിയ സുവാരസ് ഈ സീസണിൽ 11 ലാ ലിഗയിൽ നിന്ന് എട്ട് ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു .

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications