❝ഈ കാര്യത്തിൽ, സുവാരസും 🤝⚽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ❣️ ഒരു നാണയത്തിന്റെ ഇരു വശങ്ങൾ❞

കഴിഞ്ഞ വർഷം ഉറുഗ്വേ സൂപ്പർ താരം ലൂയിസ് സുവാരസ് ബാഴ്സലോണ വിട്ട് അത്ലറ്റികോ മാഡ്രിഡിൽ ചേർന്നത് കാറ്റാലൻ ക്ലബിന് വൻതിരിച്ചടിയായിരുന്നു. ഇതുവരെയും താരത്തിന് ഒരു പകരക്കാരനെ കണ്ടെത്താൻ ബാഴ്സക്ക് സാധിച്ചിട്ടില്ല. ” 2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയപ്പോൾ റയൽ മാഡ്രിഡ് എങ്ങനെയായിരുന്നു അതെ അവസ്ഥയിലാണ് ലൂയിസ് സുവാരസ് ബാഴ്സയിൽ നിന്നും പോയപ്പോൾ എന്നഭിപ്രായവുമായി ഉറുഗ്വേ ഇതിഹാസ താരം ഡീഗോ ഫോർലാൻ.

ക്യാമ്പ് നൗവിലെ തന്റെ പദ്ധതികളുടെ ഭാഗമല്ലെന്ന് റൊണാൾഡ് കോമാൻ പറഞ്ഞതിനെത്തുടർന്ന് 34 കാരനായ സുവാരസ് കഴിഞ്ഞ സമ്മറിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡുമായി 5.5 മില്യൺ ഡോളർ ഇടപാടിൽ ബാഴ്‌സലോണ വിട്ടത്. ഈ സീസണിൽ ലാ ലീഗയിൽ 26 മത്സരങ്ങളിൽ നിന്ന് 16 തവണ സ്‌കോർ ചെയ്ത സുവാരസ് ബാഴ്‌സലോണ വിട്ടുപോയതിനുശേഷവും ഫോമിൽ കുറവൊന്നും വന്നിട്ടില്ല .ലാ ലീഗയിൽ ഗോൾസ്‌കോറിംഗ് ചാർട്ടിൽ മുൻ ടീം അംഗം ലയണൽ മെസ്സിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് സുവാരസ്.

സുവാരസിനെ അത്ലറ്റികോക്ക് വിട്ടുകൊടുത്തത് ബാഴ്‌സയുടെ ഭാഗത്തുനിന്നുള്ള വലിയ തെറ്റാണെന്ന് ഫോർലാൻ അഭിപ്രായപ്പെട്ടു. “തീർച്ചയായും ഇത് വലിയ തെറ്റാണ് ,അവൻ വിൽപ്പനയ്‌ക്കാണെന്ന് ബാഴ്‌സലോണ പറഞ്ഞയുടനെ, അത് ഒരു തെറ്റാണെന്ന് എനിക്കറിയാം. പിച്ചിലെ അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച എനിക്ക് അറിയാവുന്നതാണ്”.

“ഞാൻ അദ്ദേഹത്തിന് സന്ദേശമയച്ചു, ‘ശ്രദ്ധിക്കൂ, നിങ്ങൾ ആദ്യത്തെ ആളല്ല , നിങ്ങൾ അവസാനത്തെയും അല്ല . നിങ്ങൾ നിങ്ങളായിരിക്കണം . നിങ്ങൾ ആരോടും ഒന്നും തെളിയിക്കേണ്ടതില്ല, അതിനാൽ അത്ലറ്റിക്കോ മാഡ്രിഡിൽ തുടരുക”. “എന്നാൽ നിങ്ങൾ ചെയ്യാത്ത ഒരു കാര്യത്തിന് ശിക്ഷിക്കപ്പെടുമ്പോൾ, നിങ്ങൾ ഇപ്പോഴും മികച്ച രീതിയിൽ കളിക്കുമ്പോൾ, തീർച്ചയായും നിങ്ങളുടെ ലക്ഷ്യം ഇപ്പോഴും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് കാണിച്ചുകൊടുക്കുന്നതായിരിക്കും.” ഫോർലാൻ കൂട്ടിച്ചേർത്തു.

കോമാനും മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബാർട്ടോമിയുമായുള്ള പ്രശ്നങ്ങൾക്കിടയിലും ക്യാമ്പ് നൗവിലെ ആറുവർഷത്തെ കളി ജീവിതം അവസാനിപ്പിച്ചതിനെത്തുടർന്ന് സുവാരസ് അസ്വസ്ഥനായിരുന്നു. 2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം അടുത്ത സീസണിൽ ലാ ലിഗയിൽ മൂന്നാം സ്ഥാനതെക്ക് വീണ റയലിന് കിരീടം നേടാനായില്ല.2018-19 സീസണിൽ ക്ലബ് ലോകകപ്പ് നേടിയത് മാത്രമാണ് ആശ്വാസം. പരിശീലക സ്ഥാനത്തു നിന്നും ജുലെൻ ലോപെറ്റെഗുയി, സാന്റിയാഗോ സോളാരി എന്നിവരെ പുറത്താക്കി സിദാനെ തിരിച്ചു കൊണ്ട് വന്നു.

മുൻ അറ്റ്ലെറ്റിക്കോ താരം ഫോർലാൻ ഇപ്പോൾ സുവാരസ് ഇല്ലാതെ ബാഴ്‌സയെ റൊണാൾഡോ ഇല്ലാതെയുള്ള റയലുമായാണ് താരതമ്യം ചെയ്യുന്നത്. “ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ പോയപ്പോൾ , 50 ഗോളുകളും കൂടെ പോയി ” ഫോർലാൻ അഭിപ്രായപ്പെട്ടു. “അതിനാൽ നിങ്ങൾ റൊണാൾഡോ സുവാരസിനെപ്പോലുള്ള ഒരു കളിക്കാരനെ വിൽക്കുകയാണെങ്കിൽ അവരുടെ പകരക്കാരെ കണ്ടെത്താനുള്ള ബാധ്യത കൂടി ക്ലബ്ബുകൾ ഏറ്റെടുക്കേണ്ടി വരും ” മുൻ അത്ലറ്റികോ, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ കൂട്ടിച്ചേർത്തു.