ഇരട്ട ഗോളുകളുമായി ലൂയിസ് സുവാരസ്,നാഷനലിനൊപ്പം ഉറുഗ്വേ ചാമ്പ്യൻഷിപ്പ് നേടി 35 കാരൻ

കഴിഞ്ഞ ദിവസം ഉറുഗ്വായൻ പ്രൈമറ ഡിവിഷനിൽ നാഷനൽ ലിവർപൂളിനെ പരാജയപ്പെടുത്തി. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ സെന്റനാരിയോയിൽ നടന്ന മത്സരത്തിൽ നാഷനൽ 4-1ന് വിജയിച്ചു. മത്സരത്തിൽ നാഷനൽ സ്‌ട്രൈക്കർ ലൂയിസ് സുവാരസും ഇമ്മാനുവൽ ഗിഗ്ലിയോട്ടിയും ഇരട്ട ഗോളുകൾ നേടി.

മത്സരത്തിന്റെ 50-ാം മിനിറ്റിൽ ലൂയിസ് സുവാരസാണ് സ്കോർ ബോർഡ് തുറന്നത്.എന്നാൽ 68-ാം മിനിറ്റിൽ ലിവർപൂളിന് ലഭിച്ച പെനാൽറ്റി ഗോളാക്കി തിയാഗോ വെസിനോ കളി സമനിലയിലാക്കി. മത്സരത്തിന്റെ 81-ാം മിനിറ്റിൽ ലിവർപൂൾ ഡിഫൻഡർ ഫെഡറിക്കോ പെരേര ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ലിവർപൂൾ 10 പേരായി ചുരുങ്ങി. കളി അവസാന വിസിലിൽ സമനിലയായതോടെ മത്സരം ഇഞ്ചുറി ടൈമിലേക്ക് നീണ്ടു.

96-ാം മിനിറ്റിൽ സുവാരസ് നാഷനൽ വീണ്ടും ലീഡ് നേടി. എക്‌സ്‌ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാനത്തിൽ നാഷനൽ 2-1ന്റെ ലീഡ് നിലനിർത്തി. കളിയുടെ 107-ാം മിനിറ്റിലും 113-ാം മിനിറ്റിലും ഇമ്മാനുവൽ ഗിഗ്ലിയോട്ടി സ്‌കോർ ചെയ്‌തതോടെ മത്സരത്തിനൊടുവിൽ നാഷനൽ 4–1ന് വിജയിച്ചു. ഇതോടെ നാഷനൽ ഉറുഗ്വേ ചാമ്പ്യൻഷിപ്പ് നേടി. ലൂയിസ് സുവാരസ് ഇപ്പോൾ 4 വ്യത്യസ്ത ക്ലബ്ബുകളിലായി 9 ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്

ഉറുഗ്വായൻ പ്രൈമറ ഡിവിഷനിൽ ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് സുവാരസ് നേടിയത്. 2022-ൽ തന്റെ ബാല്യകാല ക്ലബ്ബായ നാഷനലിൽ ചേർന്ന 35 കാരനായ സുവാരസ് നാഷനലിനുവേണ്ടി 14 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ ഇതിനകം നേടിയിട്ടുണ്ട്. ലൂയിസ് സുവാരസ് മികച്ച ഫോമിലാണെന്നത് ലോകകപ്പിന് തയ്യാറെടുക്കുന്ന ഉറുഗ്വേക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

Rate this post