❝ കൂമാനെതിരെ👔🗣 കടുത്ത ഭാഷയിൽ
പ്രതികരിച്ച സുവാരസ് ❤️💙 ബാഴ്‌സയെ
ചേർത്തു പിടിച്ചു ❞

ആറു സീസണുകളിൽ ബാഴ്സലോണ മുന്നേറ്റനിരയുടെ കുന്തമുന ആയിരുന്ന ഉറുഗ്വേൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസിനെ കറിവേപ്പില പോലെയാണ് ബാഴ്സ മാനേജ്മെന്റും പരിശീലകൻ റൊണാൾഡ്‌ കൂമാനും വലിച്ചെറിഞ്ഞത്. പ്രായം കൂടി എന്ന കാരണത്താൽ ബാഴ്സ ഒഴിവാക്കിയ സുവാരസ് തന്നെയാണ് അത്ലറ്റികോ മാഡ്രിഡിനെ ലാ ലീഗ്‌ കിരീടത്തിലേക്ക് നയിച്ചതും .ബാഴ്സയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു ഇത്. ലീഗിൽ അത്ലറ്റികോയുടെ ടോപ് സ്കോററായ സുവാരസ് നിർണായക മത്സരത്തിൽ ഗോൾ നേടി കിരീട നേട്ടത്തിൽ നിർണായക പങ്കും വഹിച്ചു.

എന്നാൽ ബാഴ്സലോണ തന്നെ പുറത്താക്കിയതിൽ ക്ലബിനോട് ഒരു തരത്തിലുള്ള ദേഷ്യമില്ലെന്നും ഇപ്പോഴും നന്ദി മാത്രമുളളതെന്നും മത്സര ശേഷം സുവാരസ് പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ബാർസയാണ് തന്നെ ചേർത്ത് പിടിച്ചതെന്നും അതിലൂടെയാണ് ഫുട്ബോളിന്റെ ഉയർന്ന് തലത്തിൽ തിളങ്ങാൻ സാധിച്ചതെന്നും സുവാരസ് പറഞ്ഞിരുന്നു. ഇന്നലെ സ്പാനിഷ് മാധ്യമമായ എൽ പാർടിഡാസോ ഡി കോപ്പിനോട് സംസാരിച്ച സുവാരസ് പരിശീലകൻ കൂമാനെതിരെയും, ബാർട്ടോമ്യൂനെതിരെയും വിമര്ശനം ഉന്നയിച്ചു. വ്യക്തിത്വമില്ലാത്ത ആളാണ് കൂമൻ എന്ന് സുവാരസ് ആരോപിച്ചു. സുവാരസ് ബാഴ്സയിൽ നിന്നും പുറത്തു പോയതിന്റെ പിന്നിൽ കൂമനായിരുന്നു.


“ഞാൻ ഒരിക്കലും ബാഴ്‌സലോണയ്‌ക്കെതിരെ തിരിയാൻ പോകുന്നില്ല, അവർ എനിക്ക് എല്ലാം തന്നു, ഉയർന്ന് തലത്തിൽ കളിക്കാൻ അനുവദിച്ചു, പക്ഷേ വ്യക്തമായും പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂ മാധ്യമങ്ങളിലൂടെ എല്ലാം പറഞ്ഞു പക്ഷെ എന്നെ മാത്രം വിളിച്ചില്ല “. സുവാരസ് പറഞ്ഞു. ” മെസ്സിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ബാഴ്സയിൽ നിലനിർത്താനും ഗ്രിസ്മാനുമായി സംസാരിക്കാനും ഞാൻ വേണമായിരുന്നു പക്ഷെ ഞാൻ പോകണമെന്ന് അവർ ആഗ്രഹിക്കുമ്പോൾ എന്തുകൊണ്ടാണ് അവർ എന്നെ വിളിക്കാത്തത്?,.

“ഞാൻ അദ്ദേഹത്തിന്റെ പദ്ധതികളിലില്ലെന്ന് കോമാൻ എന്നോട് പറഞ്ഞു,അദ്ദേഹത്തിന് വേണ്ടത് മറ്റൊരു താരത്തിനെയാണെന്നും പറഞ്ഞു . മൂന്നു മത്സരങ്ങളിൽ എന്നെ പുറത്തിയിരിത്തിയതിനു ശേഷം പുതിയ സ്‌ട്രൈക്കർ കണ്ടെത്തിയില്ലെങ്കിൽ വിയ്യ റയലിനെതിരെയുളള മത്സരത്തിൽ തങ്ങളെ ആശ്രയിക്കും എന്നാണ് കൂമൻ പറഞ്ഞത് “. ഇതിൽ നിന്നും ഒരു വ്യക്തിത്വമില്ലാത്ത ആളാണ് കൂമൻ എന്ന് മനസ്സിലായി സുവാരസ് പറഞ്ഞു.