മെസ്സിക്ക് പിന്നാലെ മറ്റൊരു ബാഴ്സലോണ താരവും ” യു ടേൺ ” അടിച്ചു

മെസ്സിക്ക് പിന്നാലെ ഉറുഗ്വേൻ സ്‌ട്രൈക്കർ ലൂയി സുവാരസും ബാഴ്‌സലോണയിൽ ഈ സീസൺ കളിക്കുമെന്ന് ഗിവ്മിസ്പോർട്സ് റിപ്പോർട്ട് ചെയ്തു. മെസ്സിയുടെ യു ടേൺ തീരുമാനത്തിന് ദിവസങ്ങൾക്കു ശേഷം മറ്റൊരു ബാഴ്സ താരവും മെസ്സിയുടെ പാത പിന്തുടരുന്നത്. ഈ സീസണിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് ചേക്കേറുമെന്നു വർത്തകളുണ്ടായെങ്കിലും ബാഴ്സയുമായി ഒരു വര്ഷം കൂടി കരാർ ബാക്കിയുള്ള സുവാരസ് 2021 വരെ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു.

പുതിയ ബാഴ്‌സലോണ മാനേജർ റൊണാൾഡ് കോമാൻ ടീമിലുള്ള ചില കളിക്കാരോട് അടുത്ത സീസണിൽ പുതിയ ക്ലബ്ബുകൾ കണ്ടെത്താൻ പറഞ്ഞിരുന്നു.സാമുവൽ ഉംറ്റിറ്റി, അർതുറോ വിഡാൽ, ഇവാൻ റാകിറ്റിക് എന്നിവർക്കൊപ്പം ലൂയിസ് സുവാരസും പട്ടികയിൽ ഉണ്ടായിരുന്നു. ഇവാൻ റാകിറ്റിക് 1.5 മില്യൺ ഡോളറിനു സെവില്ലയിൽ ചേർന്നു . അതേസമയം, ലൂയിസ് സുവാരസ്, അർതുറോ വിഡാൽ എന്നിവർ യഥാക്രമം യുവന്റസ്, ഇന്റർ മിലാൻ എന്നിവയിലേക്കുള്ള ട്രാൻസ്ഫറുമായി ബന്ധപ്പെട്ടിരിക്കുകയായിരുന്നു.ലൂയിസ് സുവാരസ് മനസ്സ് മാറ്റിയതായും ബാഴ്‌സലോണയിൽ തുടരാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

2014 ൽ ലിവർപൂളിൽ നിന്ന് എത്തിയ ശേഷം 33 കാരൻ ബാഴ്സക്കായി 283 മത്സരങ്ങളിൽ നിന്ന് 198 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്സലോണക്കു വേണ്ടി ഒരു ചാമ്പ്യൻസ് ലീഗും നാല് ലാ ലിഗാ കിരീടങ്ങളും നേടിയിട്ടുണ്ട്. 33 കാരനായ ഉറുഗ്വേ സ്‌ട്രൈക്കറുടെ നല്ല കാലം കഴിഞ്ഞിരിക്കുന്നു ,കഴിഞ്ഞ സീസണിൽ ആക്രമണങ്ങൾക്ക് പഴയ മൂർച്ചയുണ്ടായിരുന്നില്ല , അതിനാലാണി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ ഇറ്റാലിയൻ ലീഗിലേക്കോ ,ചൈനയിലേക്കോ താരം കണ്ണ് വെച്ചിരുന്നത്.