❝ ക്രൊയേഷ്യൻ😍✌️ യൂറോ കപ്പ് 🇭🇷🏆
സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു
കൊടുത്ത 🎩💫 ലിറ്റിൽ മജീഷ്യൻ ❞

ക്രൊയേഷ്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി മോഡ്രിച് എന്നും നിലനിൽക്കും എന്ന് ഉറപ്പിച്ച് പറയാം. അത്തരത്തിൽ ഒരു പ്രകടനമാണ് നിർണായക മത്സരത്തിൽ മോഡ്രിച് നടത്തിയത്. മോഡ്രിച് സൃഷ്ടിച്ച മാന്ത്രിക നിമിഷങ്ങളുടെ ബലത്തിൽ ക്രൊയേഷ്യ പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. സ്കോട്ലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ക്രൊയേഷ്യ മറികടന്നത്. ഒരു സുന്ദര ഗോളും ഒരു അസിസ്റ്റുമായാണ് മോഡ്രിച് ഇന്ന് ക്രൊയേഷ്യയുടെ വിജയത്തെ മുന്നിൽ നിന്ന് നയിച്ചത്. ഈ ചാമ്പ്യൻഷിപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ് ഈ 35 കാരന്റെ ബൂട്ടിൽ നിന്നും പിറന്നത്.

പ്രീ ക്വാർട്ടറിലേക്ക് കടക്കണമെങ്കിൽ ക്രോയേഷ്യക്ക് വിജയം അനിവാര്യമായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 62 ആം മിനുട്ടിൽ ബോക്സിനു പുറത്തു നിന്നും പുറംകാലു കൊണ്ട് മോഡ്രിച് തൊടുത്ത ഷോട്ട് സ്കോട്ലൻഡ് വല തുളച്ചു കയറി.മോഡ്രിചിന്റെ ഷോട്ട് തടയാൻ സ്കോട്ലൻഡ് കീപ്പർ മാർഷലിന് എന്നല്ല ഒരു ഗോൾ കീപ്പർക്കും ആവുമായിരുന്നില്ല. 76 ആം മിനുട്ടിൽ പെരിസിചിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത മോഡ്രിച് ക്രോയേഷ്യയുടെ വിജയത്തിൽ നിർണായക സ്വാധീനം ചെലുത്താനായി .

ഇന്നലെ നേടിയ ഗോളോട് കൂടി യൂറോകപ്പിൽ ഗോൾ നേടുന്ന ഏറ്റവും ക്രോയേഷ്യയുടെ പ്രായം കുറഞ്ഞ താരവും പ്രായം കൂടിയായ താരം എന്നി രണ്ടു റെക്കോർഡുകളും റിയൽ മാഡ്രിഡ് താരത്തിന്റെ പേരിലായി.യൂറോ 2008 ൽ ഓസ്ട്രിയയ്‌ക്കെതിരെ വല ഗോൾ നേടുമ്പോൾ (22 വയസും 73 ദിവസവും) ആയിരുന്നു പ്രായം , ഇന്നലെ ഗോൾ നേടിയപ്പോൾ 35 വയസും 286 ദിവസവും. ക്രോയേഷ്യക്ക് വേണ്ടി 141 മത്സരങ്ങളിൽ ബൂട്ടകെട്ടിയ മോഡ്രിച് അവരുടെ എക്കാലത്തെയും റെക്കോർഡ് ക്യാപ് ഹോൾഡറായി. 2018 വേൾഡ് കപ്പിൽ ഫൈനലിലെ പരാജയത്തിന് ശേഷം ടീമിലെ സഹ താരങ്ങളായ മരിയോ മാൻഡ്‌സുകിക്, ഡാനിജെൽ സുബാസിക് , ഇവാൻ റാകിറ്റിക് എന്നിവർ ദേശീയ ടീമിനോട് വിട പറഞ്ഞപ്പോഴും ഇനിയൊരു അങ്കത്തിന് ബാല്യമുണ്ട് എന്ന് വിശ്വസിച്ച 35 കാരൻ അത് തെളിയിക്കുകയും ചെയ്‌തു. ഇന്നലത്തെ മത്സരത്തിൽ മോഡ്രിച് ഷോ തന്നെയായിരുന്നു. 90 മിനുട്ടും ക്രോയേഷ്യൻ മിഡ്ഫീൽഡ് അടക്കി ഭരിച്ച ലിറ്റിൽ മജീഷ്യൻ മത്സരത്തിൽ 115 ടച്ചുകൾ 98 പാസ്സുകളും പൂർത്തിയാക്കി.


എന്നും പ്രതിസന്ധികൾ തരാം ചെയ്ത തന്നെയാണ് മോഡ്രിച് ഉയരങ്ങൾ വെട്ടിപിടിച്ചത്. സെർബിയയിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള ക്രൊയേഷ്യൻ ജനതയുടെ സ്വാതന്ത്ര്യസമരത്തിനിടെ 1985ൽ സെർബിയൻ പട്ടാളത്തിന്റെ തോക്കിന്റെ തുമ്പത്ത് ആയിരുന്നു ലൂക്ക മോഡ്രിക് ജനിച്ചത്. താഴെയിട്ടാൽ മുകളിലോട്ട് പൊന്തുന്ന പന്തി നോടുള്ള അവന്റെ കൗതുകം പിന്നെ ഒരു പാഷൻ ആയി മാറി. സ്വാതന്ത്ര സമരത്തെ അടിച്ചമർത്താൻ ആയി സെർബിയൻ സൈന്യം തെരുവോരങ്ങളിൽ ഒളിപ്പിച്ചുവെച്ച ലാൻഡ് മൈ ൻ ഉള്ളതുകൊണ്ട് അവന്റെ മാതാപിതാക്കൾ അവനെ പന്ത് തട്ടാൻ അനുവദിച്ചിരുന്നില്ല അവർ ഏതു നിമിഷവും ഒരു പൊട്ടി ത്തെറി പ്രതീക്ഷിച്ചിരുന്നു.

തന്റെ ആറാം വയസ്സിൽ അവൻ എത്തിപ്പെട്ടത് ഒരു അഭയാർത്ഥി ഹോട്ടലിലാണ് അവിടുത്തെ പാർക്കിംഗ് ഏരിയയിൽ യു ദ്ധവിമാനങ്ങളെയും ബോ മ്പുകളെയും പ്രതീക്ഷിച്ചു അവൻ അവിടെ പന്തുതട്ടി. അങ്ങനെ അവന്റെ ആദ്യ ക്ലബ്ബായ എൻകെ സദർ എന്ന ക്ലബ്ബിൽ അവൻ ചേർന്നു അതിനുശേഷം ഡൈനാമോ സാഗ്രെബ് എന്നെ ക്ലബ്ബിലേക്ക് അദ്ദേഹം ചേക്കേറുന്നു അവിടെയും അദ്ദേഹത്തിന്റെ ആരോഗ്യം കാരണം ബോസ്നിയൻ പ്രീമിയർ ലീഗ് ടീമായ സ്രിഞ്ചകി മൊസ്റ്റാർ എന്ന ക്ലബ്ബിലേക്ക് ലോണിൽ അയച്ചു അദ്ദേഹം അവിടെ പ്ലെയർ ഓഫ് ദി ഇയറുമായി പക്ഷേ വീണ്ടും അദ്ദേഹത്തിന്റെ ആരോഗ്യത്തെ പറഞ്ഞു വീണ്ടുമൊരു ക്രൊയേഷ്യൻ ക്ലബ്ബിലേക്ക് അദ്ദേഹത്തെ ലോണിൽ അയച്ചു ക്രൊയേഷ്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന ഹജ്ഡ്ക്ക സ്‌പ്ലിറ് എന്ന ക്രൊയേഷ്യൻ കൊമ്പന്മാർ അവനെ പരിഗണിച്ചില്ല അതിന്റെ പ്രധാന കാരണം അവന്റെ ആരോഗ്യം ആയിരുന്നു. അങ്ങനെ അവൻ ടോട്ടൻ ഹാമിൽ എത്തി അവിടെനിന്നും ലോകത്തിലെ മികച്ച ക്ലബ്ബായ റിയൽ മാഡ്രിഡിലും.

ഇന്ന് ലോകത്തിലെ ബെസ്റ്റ് മിഡ്‌ഫീൽഡർ ആണ് അന്ന് അവനെ ആരോഗ്യം ഇല്ലെന്നും പറഞ്ഞു പരിഗണിക്കാതിരുന്ന ക്ലബ്ബുകൾ ഒരിക്കലും കരുതിക്കാണില്ല അവൻ കളിക്കാൻ പോകുന്നത് ലോകത്തിലെ മികച്ച ഫുട്ബോൾ ക്ലബ്ബിനുവേണ്ടിയാണ് 2018 വേൾഡ് കപ്പിന് വേണ്ടി പലരാജ്യങ്ങളും റഷ്യയിലേക്ക് കപ്പൽ കയറിയപ്പോൾ ക്രൊയേഷ്യൻ കപ്പലിന്റെ കപ്പിത്താൻ അവൻ ആയിരുന്നു അവസാനം വരെ പൊരുതിയെങ്കിലും അവസാനം വിധി മറ്റൊന്നായിരുന്നു ഫ്രഞ്ച് പടയോട് തോറ്റു മടങ്ങുമ്പോഴും അയാളുടെ കൈയിൽ ബെസ്റ്റ് പ്ലെയർ നുള്ള അവാർഡ് ഉണ്ടായിരുന്നു.സെർബിയൻ ലാൻഡ് മൈ നുകൾ ക്കിടയിലൂടെ പന്ത് തട്ടിയ മോഡ്രിച്ചിനെ എന്ത് ഡിഫെൻസിവ് തന്ത്രങ്ങൾ ഉപയോഗിച്ച് പൂട്ടും. സ്വന്തം മുത്തച്ഛനെ കൊല്ലുന്നത്തും തന്റെ വീട് കത്തി ചാമ്പൽ ആകുന്നത്തും കൺമുമ്പിൽ കണ്ടവനെ എന്തു പറഞ്ഞു തളർത്തും യെസ് ഹി ഈസ് അൺസ്റ്റോപ്പബിൽ.
(മിഹാൽ ലിയോ).