❝ഗോൾഡൻ ബൂട്ട്⚽👟റൈസിൽ👑ക്രിസ്റ്റ്യാനോയെ വിടാതെ പിന്തുടർന്ന്💪🔥ലുക്കാക്കുവിന്റെ ഗോൾവേട്ട❞

ഈ സീസണിൽ ഇറ്റാലിയൻ സിരി എയിൽ കിരീട പോരാട്ടം എന്നപോലെ തന്നെ ഗോൾഡൻ ബൂട്ടിനേയും കടുത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്.19 ഗോളുമായി യുവന്റസ് സൂപ്പർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സിരി എയിൽ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിട്ട് നിൽക്കുന്നത്. 18 ഗോളുമായി ഇമികച്ച ഫോമിലുള്ള ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുകാകു തൊട്ടു പുറകിലുണ്ട്.

2019 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇന്റർ മിലാനിൽ എത്തിയ ശേഷം റൊമേലു ലുകാകു തന്റെ കരിയറിനെ പുനരുജ്ജീവിപ്പിച്ചു . ഇറ്റാലിയൻ ക്ലബ്ബുമായുള്ള അരങ്ങേറ്റ സീസണിൽ ബെൽജിയം എല്ലാ മത്സരങ്ങളിലും നിന്നായി 34 ഗോളുകൾ നേടി.ഈ സീസണിലെ എല്ലാ മത്സരങ്ങളിലും ഇന്റർ മിലാന് വേണ്ടി ഇതിനകം 24 ഗോളുകൾ നേടിയിട്ടുണ്ട്.

“ഞാൻ എല്ലായ്‌പ്പോഴും വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. ഞാൻ എന്റെ കരിയറിലെ ഒരു നല്ല നിമിഷത്തിലാണ്, ഇപ്പോൾ ഇന്ററിൽ മത്സരങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത് . ഞങ്ങൾ ലീഗിൽ മെച്ചപ്പെടുന്നുണ്ട്, ഞങ്ങൾ ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്താണ് , പക്ഷേ ഇത് ഞങ്ങൾക്ക് തുടരണം. കഴിഞ്ഞ സീസണിൽ നേരിട്ട അപ്രതീക്ഷിത തോൽവികൾ ഞങ്ങൾക്ക് തിരിച്ചടിയായി വിജയത്തിൽ ഞാൻ സന്തുഷ്ടനാണ്. ഇപ്പോൾ ഞങ്ങൾ പാർമയുമായുള്ള അടുത്ത കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് , അത് എളുപ്പമുള്ള ഗെയിമാകില്ല”. ടോപ് സ്‌കോറർ പോരാട്ടത്തിൽ റൊണാൾഡോയെ മറികടക്കുമോ എന്ന ചോദ്യത്തിന് റൊമേലു ലുകാകു സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു .

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി റൊമേലു ലുകാകു കണക്കാക്കപ്പെടുന്നത്.റൊമേലു ലുകാകുവിന്റെ ഗോൾ സ്‌കോറിംഗ് ഫോം ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവാൻഡോവ്സ്കി, എർലിംഗ് ഹാലാൻഡ് എന്നിവരുമായി താരതമ്യപ്പെടുതുന്നത്.ഇന്റർ മിലാനിലെ അന്റോണിയോ കോണ്ടെയുടെ മാനേജ്മെൻറിന് കീഴിൽ ബെൽജിയം ഇന്റർനാഷണലിന്റെ പുരോഗതി ശ്രദ്ധേയമാണ്. സെരി എ ടേബിളിൽ തന്റെ ടീമിനെ ഒന്നാമതെത്തിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് . ഇന്റർ മിലൻ രണ്ടാം സ്ഥാനത്തുള്ള എസി മിലാനേക്കാൾ നാല് പോയിന്റ് മുന്നിലാണ്.


പതിനാറാം വയസ്സിൽ ബെൽജിയൻ ക്ലബ് ആൻഡർലെക്റ്റിലൂടെ സീനിയർ കരിയർ തുടങ്ങിയ ലുകാകു 2011 ഇംഗ്ലീഷ് ക്ലബ് ചെൽസിയിലെത്തി. എന്നാൽ ലണ്ടൺ ക്ലബ്ബിൽ വേണ്ടത്ര അവസരം ലഭിക്കാതിരുന്ന ലുകാകു വെസ്റ്റ് ബ്രോമിലേക്കും എവർട്ടണിലേക്കും ലോണിൽ പോകുകയും ജോല്യ്ക്കൽ കണ്ടത്തുകയും ചെയ്തു. 2014 ൽ ബെൽജിയൻ സ്‌ട്രൈക്കറെ എവെർട്ടൺ സ്ഥിരം കരാറിൽ സ്വന്തമാക്കി.

മൂന്നു വര്ഷം ക്ലബ്ബിൽ തുടർന്ന ലുകാകു 87 ഗോളുകൾ നേടി. 2017 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ലുകാകുവിന് അധികം തിളങ്ങാനായില്ല. 2019 ൽ ഇന്റർ മിലാനിലെത്തിയതോടെ താരത്തിന്റെ കരിയർ പുതിയ തലത്തിലെത്തി. ബെൽജിയത്തിനായി 89 മത്സരങ്ങളിൽ നിന്നും 59 ഗോളുകൾ നേടിയിട്ടുണ്ട് ഈ 27 കാരൻ.