“ഞാൻ അവനെ മിസ് ചെയ്യുന്നു” ; തന്റെ മുൻ സഹ താരത്തിന് വേണ്ടി ഗ്രൗണ്ടിൽ മരിക്കാൻ വരെ തയ്യാറാണ്

ചെൽസി സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു തന്റെ മുൻ ക്ലബ് ഇന്റർ മിലാനിൽ ചേരാനുള്ള തന്റെ താൽപ്പര്യം കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.തന്റെ മുൻ സഹതാരം ലൗട്ടാരോ മാർട്ടിനെസിനോട് ആരാധന പ്രകടിപ്പിച്ച സ്‌ട്രൈക്കർ ഇന്റർ മിലാൻ വിട്ടതിന് ശേഷം തനിക്ക് മാർട്ടിനെസിനെ നഷ്ടമായെന്നും കളിക്കളത്തിൽ 24 കാരനായ അർജന്റീന താരത്തിന് വേണ്ടി മരിക്കാൻ വരെ തയ്യാറാണെന്നും ലുക്കാക്കു പറഞ്ഞു.

ഉടൻ തന്നെ താൻ സാൻ സിറോയിൽ തിരിച്ചെത്തുമെന്നതിനാൽ വരുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയിൽ ചേരരുതെന്ന് ലൗട്ടാരോ മാർട്ടിനെസിനെ ലുക്കാക്കു ഉപദേശിച്ചു.”എനിക്ക് ലൗട്ടാരോ മാർട്ടിനെസിനെ മിസ് ചെയ്യുന്നു, ഞാൻ അവനെ കണ്ടുമുട്ടിയ ആദ്യ ദിവസം മുതൽ തൊട്ട് അവനുവേണ്ടി കളിക്കളത്തിൽ മരിക്കൻ ഞാൻ തയ്യാറായിരുന്നു.ഭാവിയിൽ ചെൽസിയിൽ എനിക്കൊപ്പം ലൗടാരോ മാർട്ടിനെസ് വരുമോ? ഇല്ല… ലൗടാരോ, നിങ്ങൾക്ക് മിലാനിൽ തുടരുക , ഞാൻ അവിടെ തിരിച്ചെത്തും” ലുകാകു പറഞ്ഞു.

ബെൽജിയൻ ഇന്റർനാഷണൽ അടുത്തിടെ സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു . തന്റെ മുൻ ഇറ്റാലിയൻ ക്ലബ്ബിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ചെൽസിയിലെ ടുച്ചലിന്റെ സംവിധാനത്തിനെതിരെയും സ്‌ട്രൈക്കർ സംസാരിച്ചു, ടീമിൽ തന്റെ സ്ഥാനത്തിനായി പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വേനൽക്കാലത്ത് ഇന്റർ മിലാൻ തനിക്ക് കരാർ നീട്ടിനൽകിയിരുന്നെങ്കിൽ താൻ ചെൽസിയിൽ ഉണ്ടാകില്ലെന്നും ലുക്കാക്കു വ്യക്തമാക്കി.”ഞാൻ ആഗ്രഹിച്ചതുപോലെ കഴിഞ്ഞ വേനൽക്കാലത്ത് ഇന്ററിൽ നിന്ന് ഒരു പുതിയ കരാറിന്റെ ഓഫർ ഉണ്ടായിരുന്നെങ്കിൽ… ഞങ്ങൾ ഈ അഭിമുഖം ഇപ്പോൾ ലണ്ടനിൽ നിന്നല്ല, മിലാനോയിൽ നടന്നേനെ ” ലുകാകു പറഞ്ഞു.

പ്രീമിയർ ലീഗിൽ ഇന്ന് ചെൽസിയും ലിവർപൂളും നേർക്കുനേർ വരുമ്പോൾ ചെൽസിയിൽ പരിശീലകൻ നടപ്പിലാക്കുന്ന സിസ്റ്റത്തിൽ തനിക്കു തൃപ്‌തിയില്ലെന്നു പറഞ്ഞ റൊമേലു ലുക്കാക്കുവിനെതിരെ തോമസ് ടുഷെൽ ശിക്ഷാ നടപടി എടുക്കാൻ സാധ്യത ഉണ്ടെന്ന റിപോർട്ടുകൾ ഉണ്ട്.ഇന്നത്തെ മത്സരത്തിലെ സ്‌ക്വാഡിൽ നിന്നും ലുക്കാക്കു ഒഴിവാക്കപ്പെടാനാണ് സാധ്യത.