❝ തൊട്ടതെല്ലാം ⚡⚽ പൊന്നാക്കുന്ന 🇪🇸⚡
സ്പാനിഷ് 💛❤️ മാജിക്കൽ 🎩💫 മാർക്കോസ് ❞

2020 മാർച്ച് 11 ന് ചാമ്പ്യൻസ് പ്രീ ക്വാർട്ടറിൽ ലിവർപൂളിനെതിരെയുള്ള രണ്ടാം പാദ മത്സരം ഒരിക്കലും മറക്കാത്ത താരമാണ് അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് മിഡ്ഫീൽഡർ മാർക്കോസ് ലോറെൻറെ. സ്പാനിഷ് യുവ താരത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ മത്സരം. പകരക്കാരനായി ഇറങ്ങി എക്സ്ട്രാ ടൈമിൽ രണ്ടു ഗോൾ നേടി മത്സരം സമനിലയിലാക്കുകയും 120 ആം മിനുട്ടിൽ വിജയ ഗോൾ നേടിയ അൽവാരോ മൊറാറ്റയുടെ ഗോളിന് പിന്നിൽ പ്രവർത്തിക്കുകയും ചെയ്ത 26 കാരൻ ആ മത്സരം അവിസ്മരണീയമാക്കി തീർത്തു.

റയൽ മാഡ്രിഡിലെ ബി ടീമിലൂടെ മിഡ്ഫീൽഡറായി കരിയർ തുടങ്ങിയ ലോറെൻറെ റയലിൽ വേണ്ട അവസരങ്ങൾ ലഭിക്കാതെ ആയതോടെ 2019 ൽ അത്ലറ്റികോയിലേക്ക് കൂടു മാറി.റയലിൽ ഒരു പ്രതിരോധ മിഡ്ഫീൽഡറായി കളിച്ചിരുന്ന സ്പാനിഷ് താരത്തെ സിമിയോണി ഒരു സെക്കന്റ് സ്‌ട്രൈക്കറായി മാറ്റിയെടുത്തു. അർജന്റീനിയന് പരിശീലകന്റെ ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇത്. അതോട് കൂടി ലോറെൻറെ എന്ന താരത്തിന്റെ പ്രതിഭ വെളിച്ചത്തിലേക്ക് വരുകയാണ് ചെയ്തത്.

രണ്ടാമത്തെ സ്‌ട്രൈക്കർ, അറ്റാക്കിംഗ് മിഡ്‌ഫീൽഡർ അല്ലെങ്കിൽ റൈറ്റ് മിഡ്‌ഫീൽഡർ എന്നീ നിലകളിൽ കളിക്കുന്ന ലോറന്റ് അത്ലറ്റികോയുടെ ഈ സീസണിലെ പ്രകടനത്തിൽ നിർണായക സ്വാധീനം ചെലുത്തി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു ലോകോത്തര അറ്റാക്കിങ് മിഡ്ഫീൽഡറായി മാറിയ ലോറന്റേ ലാ ലിഗയുടെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീൽഡറാണ്.12 മാസത്തിൽ താഴെ എടുത്ത ലോറന്റിന്റെ പരിവർത്തനം ആധുനിക യുഗത്തിലെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്.


ഈ സീസണിൽ 36 ലീഗ് മത്സരങ്ങളിൽ സ്പാനിഷ് ഇന്റർനാഷണൽ 12 ഗോളുകളും11 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. ഈ സീസണിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡ് ലാലിഗ സാന്റാൻഡർ പട്ടികയിൽ ഒന്നാമതെത്താനുള്ള കാരണം ലൂയി സുവാറസിനൊപ്പം ലോറെന്റയുടെ പ്രകടനം കൂടിയാണ്. പരിക്കും കോവിഡും മൂലം വളഞ്ഞ അത്‍ലറ്റികോയെ ലീഗിൽ ഒന്നാമതെത്തിക്കാൻ ലോറെൻറെ വഹിച്ച പങ്കു ചെറുതല്ല.2013 -14 സീസണ് ശേഷമുള്ള ആദ്യ ലീഗ് കിരീടത്തിലേക്ക് അത്ലറ്റികോ മാഡ്രിഡിന് ഒരു ജയം മാത്രം അകലെയാണ്. ഈ സീസണിൽ അറ്റ്ലെറ്റിക്കോയുടെ പ്രകടനകളിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് ലൂയിസ് സുവാരസും ജോവ ഫെലിക്സുമാണ് എന്നാൽ അവരുടെ യഥാർത്ഥ ഹീറോ സിമിയോണി മിനുക്കിയെടുത്ത ‌ ലോറന്റാണ്.

സ്പാനിഷ് അണ്ടർ 19 ,21 ടീമുകളിൽ അംഗമായെങ്കിലും സീനിയർ ടീമിൽ ഇടം നേടാൻ 26 കാരന് സാധിച്ചിരുന്നില്ല. ലാ ലീഗയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2020 ൽ ഹോളണ്ടിനെതിരെയുള്ള സൗഹൃദ മത്സരത്തിനുളള സ്പാനിഷ് ടീമിൽ ഇടം നേടി.പിന്നീട് നേഷൻസ് ലീഗിനുള്ള സ്പെയിൻ ടീമിലും ലോറിന്റെ ഇടം നേടി.വേഗത, ഉയരം, ബോഡി ഫിറ്റ്നസ്, സ്റ്റാമിന എന്നിവ താരത്തിന്റെ ശാരീരിക സവിശേഷതകളാണ്. മികച്ച പന്തടക്കം ,ഡ്രിബ്ലിംഗ്, ഫസ്റ്റ് ടച്ച്, പെനാൽറ്റി ഏരിയയ്ക്ക് പുറത്ത് നിന്ന് ഷൂട്ടിംഗ് , വിഷൻ എല്ലാം കൊണ്ടുംസ്പാനിഷ് ദേശീയ ടീമിന് ഒരു മുതൽ കൂട്ട് തന്നെയാവും ലോറിന്റെ. ഈ സീസണിൽ അത്ലറ്റികോക്കായി ബോക്സ്-ടു-ബോക്സ് അല്ലെങ്കിൽ ആക്രമണാത്മക മിഡ്ഫീൽഡറായി കളിച്ച ലോറന്റ് വലതു വിംഗ്ബാക്കായി തിളങ്ങാൻ കഴിവുള്ള താരമാണ്.

അടുത്ത മാസം നടക്കുന്ന യൂറോ കപ്പിൽ സ്പാനിഷ് ടീമിൽ സ്ഥാനം ഉറപ്പുള്ള താരങ്ങളിൽ ഒരാളാണ് മാർക്കോസ് ലോറെൻറെ.സ്പാനിഷ് ടീമിൽ സാവിയുടെയും ,ഇനിയെസ്റ്റയുടെയും , ഫാബ്രെഗസിന്റെയും പാരമ്പര്യം കാത്തു സൂക്ഷിക്കാൻ കഴിവുള്ള താരമാണ് ലോറന്റ്. കഴിഞ്ഞ യൂറോ കപ്പിൽ കിരീടം നേടാൻ സാധിക്കാതെ പോയ സ്പാനിഷ് ടീമിനെ വീണ്ടും യൂറോപ്യൻ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വരിക എന്ന ദൗത്യമാണ് ലോറെൻറെ ഉളളത്. മികച്ച യുവ താരങ്ങളുടെ കൂടെ പരിചയ സമ്പന്നരായ താരങ്ങളും കൂടെ ചേരുമ്പോൾ ചാമ്പ്യൻഷിപ്പിലെ ഏറ്റവും ശക്തരായ ടീമായി സ്പെയിൻ മാറും . പോളണ്ട് ,സ്ലോവാക്യ ,സ്വീഡൻ ഉൾപ്പെടുന്ന് ശക്തമായ ഇ ഗ്രൂപ്പിലാണ് സ്പെയിനിന്റെ സ്ഥാനം.ജൂൺ 15 നു സ്വീഡനെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം .