❝ എങ്ങിനെ വാഴ്ത്തണം🙌❤️ എന്തു വിളിക്കണം⚽👑 ഫുട്‍ബോൾ
ലോകത്ത്⚽😲വിസ്മയങ്ങളുടെ✍️⚽🔥പറുദീസയൊരുക്കി മാജിക്കൽ മാസ്റ്റർ ക്ലാസ്❞

ലാ ലീഗയിൽ ഇന്നലെ റയൽ സോസിഡാഡിനെതിരെ തകർപ്പൻ പ്രകടനമാണ് ബാഴ്സലോണ പുറത്തെടുത്തത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. സൂപ്പർ താരം മെസ്സിയുടെ തകർപ്പൻ പ്രകടനം തന്നെയായിരുന്നു മത്സരത്തിന്റെ സവിശേഷതെ. രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസ്സി മത്സരത്തിലുടനീളം നിറഞ്ഞു കളിച്ചു. ഇന്നലെ ബാഴ്സ നേടിയ എല്ലാ ഗോളുകളിലും ഈ 33 കാരന്റെ പാദ സ്പർശം കാണാവുന്നതാണ്.

മധ്യ നിരയിൽ ഒരു പ്ലെ മേക്കറുടെ മെയ്‌വഴക്കത്തോടെ കളി നിയന്ത്രിച്ച് അവസരങ്ങൾ ഒരുക്കുന്ന മെസ്സി മുന്നേറ്റ നിരയിൽ എത്തുമ്പോൾ ഒരു ഷാർപ് ഫിനിഷറുടെ റോളിലായി മാറും. ഇരു വിങ്ങർമാർക്കും യദേഷ്ടം ബോളുകൾ എത്തിച്ച മെസ്സി മുന്നേറ്റ നിരയിൽ ഗ്രീസ്മാനും ഡെംബലക്കും നിരന്തരം പന്തുകൾ എത്തിച്ചു നൽകി. ഇന്നലത്തെ മത്സരത്തിൽ ഗോൾ ലക്ഷ്യമാക്കി 5 ഷോട്ടുകൾ അടിച്ച മെസ്സി രണ്ടു കീ പാസും,രണ്ടു ഗോളുകളും ,ഒരു അസിസ്റ്റും ,3 ഡ്രിബ്ബിളും ചെയ്ത് മത്സരത്തിൽ 9 .5 റേറ്റിംഗ് നേടി മത്സരത്തിലെ താരമായി മാറി.

തുടർച്ചയായ വിജയങ്ങളോടെ ലാ ലീഗ്‌ കിരീട പോരാട്ടത്തിൽ അത്‌ലറ്റികോ മാഡ്രിഡിന് കനത്ത വെല്ലുവിളിയാണ് ബാഴ്സ നടത്തുന്നത്. 2021 ൽ മികച്ച ഫോമിലുള്ള ലീഗിൽ 12 മത്സരങ്ങളിൽ നിന്നും 16 ഗോളുകളും 7 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. ഇന്നലത്തെ ഇരട്ട ഗോളോടെ ലീഗിൽ 23 ഗോളോടെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനുമായി. 2021 ൽ ല ലീഗയിൽ ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല. സോസിഡാനെതിരെയുള്ള ഗോളോടെ ഒരു ക്ലബിന് വേണ്ടി ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി മെസ്സി. 467 ഗോളാണ് മെസ്സി ലാ ലീഗയിൽ നേടിയത്. സാന്റോസിനു വേണ്ടി 466 ഗോളുകൾ നേടിയ പെലെയുടെ പേരിലുള്ള റെക്കോർഡാണ് തകർത്തത്.

സോസിഡാഡിനെതിരേറുള്ള മത്സരത്തോടെ ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡ് സാവിയുടെ പേരിലുള്ള റെക്കോർഡ് സ്വന്തം പേരിലാക്കാനും മെസിക്കായി. 768 മത്സരങ്ങളാണ് മെസ്സി ബാഴ്സക്കായി കളിച്ചിട്ടുള്ളത്. നിലവിലെ ഫോമിൽ ലാ ലിഗ കിരീടം നേടാം എന്നുള്ള പ്രതീക്ഷയിലാണ് ബാഴ്സലോണ. പ്രതിരോധ താരങ്ങൾ മികവ് കാട്ടുന്നതും, മെസ്സിയെ കൂടാതെയുള്ള മുന്നേറ്റ നിര ഗോൾ കണ്ടെത്തുന്നതും ബാഴ്സക്ക് പ്രതീക്ഷയേറുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ലാ ലിഗയും,കോപ്പ ഡെൽ റേയും നേടാമെന്ന പ്രതീക്ഷയിലാണ് മെസ്സിയും കൂട്ടരും .

ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായു കരാർ അവസാനിക്കുന്ന സൂപ്പർ താരം മെസ്സിയെ കുറിച്ചുള്ള ധാരാളം കിംവദന്തികളും , അഭ്യൂഹങ്ങളും ഓരോ ദിവസവും ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മെസ്സി ബാഴ്സയിൽ തുടരുമോ അതോ പുതിയ ക്ലബിലേക്ക് ചേക്കേറുമോ എന്ന ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്. മെസ്സിയെ എന്ത് വിലകൊടുത്തും നില നിർത്തുമെന്നും ബാഴ്സയും ,എന്ത് വില കൊടുത്തും മെസ്സിയെ സ്വന്തമാക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചു പിഎസ്ജി യും ,മാഞ്ചസ്റ്റർ സിറ്റിയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് അർജന്റീനിയൻ മാന്ത്രികൻ ഓരോ മത്സരത്തിലും പുറത്തെടുക്കുന്നത്.

ഈ സീസണിന്റെ തുടക്കത്തിലേ ബാഴ്സയുടെ മങ്ങിയ പ്രകടനത്തിന് ശേഷം മെസ്സിയുടെ ഒറ്റയാൾ പ്രകടനമാണ് ബാഴ്‌സയെ ലാ ലീഗയിൽ രണ്ടാം സ്ഥാനത്തെത്തിച്ചത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും കോപ്പ ഡെൽ റയിൽ സെവിയ്യക്കെതിരെ സെമിയിൽ നേടിയ തകർപ്പൻ തിരിച്ചു വരവിലൂടെ കിരീട പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. 2021 ൽ ലാ ലീഗയിൽ തോൽവി അറിയാതെ മുന്നേറുന്ന ബാഴ്സക്ക് മെസിയുടെ പ്രകടനത്തിന്റെ ബലത്തിൽ മാത്രമാണ് ഇത് സാധ്യമായത്. പലപ്പോഴും മെസിയില്ലെങ്കിൽ ബാഴ്സയില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ പോയി കൊണ്ടിരിക്കുകയാണ്. ല ലീഗയിൽ 18 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന ബാഴ്സ ഡിസംബറിൽ കാഡിസിനെതിരെ പരാജയപ്പെട്ട ശേഷം ലീഗിൽ തോൽവി അറിഞ്ഞിട്ടില്ല.