❝ 🔵💙ചാമ്പ്യൻസ് ലീഗ് കിരീട 🏆👑
ജേതാവായി മലയാളിയും ❞

പോർട്ടോയിൽ ഇന്നലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി തോമസ് ടൂഹലിനും അദ്ദേഹത്തിന്റെ യുവ ടീമും കിരീടത്തിൽ മുത്തമിടുമ്പോൾ അതിൽ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്.ചെൽസി താരങ്ങൾക്ക് യോഗയുടെ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന മലയാളിയ വിനയ് മേനോൻ ആണ് ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നിലെ മലയാളി സാന്നിദ്ധ്യം.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഫിസിക്കൽ എഡ്യുക്കേഷന്‍ വിഭാഗം പൂർവ വിദ്യാർഥിയാണ്.


ചെൽസി ടീമിന്റെ വെൽനസ് കൺസൽട്ടന്റും മൈന്‍ഡ് സ്ട്രാറ്റജിസ്റ്റ്സും ആണ് വിനയ്.2009 മുതൽ ചെൽസി ടീമിന്റെ വെൽനസ്സ് കൺസൽട്ടന്റ് ആണ് വിനയ് മേനോൻ. ദുബായിൽ ജുമൈറ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന സമയത്താണ് വിനയ് മേനോനെ തേടി ചെൽസി ഉടമ റോമൻ അബ്രമോവിച്ചിന്റെ ക്ഷണം എത്തുന്നത്. തുടക്കത്തിൽ റോമൻ അബ്രമോവിച്ചിന്റെ പേർസണൽ ഹെൽത്ത് കൺസൽട്ടന്റ് ആയി ജോലി ചെയ്ത വിനയ് മേനോൻ തുടർന്ന് ചെൽസി ടീമിനൊപ്പം ചേരുകയായിരുന്നു.


കൊച്ചിക്കാരൻ വിനയ്ക്ക് ഫുട്ബോളിനോടായിരുന്നില്ല കമ്പം. ജൂഡോ താരമായിരുന്ന വിനയ്, സ്കൂൽ തല മത്സരങ്ങളിൽ വിജയിയായി. തുടർന്നു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നിന്നു ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദം നേടിയ ശേഷം സ്പോർട്സ് സൈക്കോളജിയിൽ എംഫിൽ നേടി.തുടർന്ന് പോണ്ടിച്ചേരി യൂണിവേഴ്സിയിൽ യോഗ അധ്യാപകനായും വിനയ് മേനോൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചെൽസിയുടെ ആദ്യ ടീമിനൊപ്പം പ്രവർത്തിക്കുന്ന വെൽനസ് കൺസൾട്ടന്റും മൈൻഡ് സ്ട്രാറ്റജിസ്റ്റുമാണ് വിനയ്. ആത്മവിശ്വാസവും മാനസികആരോഗ്യം വീണ്ടെടുക്കലിനായി കളിക്കാരെ സഹായിക്കുന്നു.

ഉദാഹരണമായി 2014-15 ൽ ഇപി‌എൽ കിരീടം നേടി മാസങ്ങൾക്കുശേഷം, ചെൽ‌സിക്ക് ഫോമിൽ വലിയ ഇടിവുണ്ടായി.അന്ന് വിനയ് മേനോന്റെ പ്രവർത്തങ്ങൾ കളിക്കാർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും ടീം തിരിച്ചു വരികയും ചെയ്തു.കളിക്കാരുമായും കോച്ചിംഗ് സ്റ്റാഫുമായും വിനയ് ചെയ്യുന്ന ജോലി അനുദിനം വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ കളിക്കാരിലും വ്യത്യസ്ത രീതിയിലാണ് സ്വാധീനം ചെലുത്തുന്നത്. ഫുട്ബോളിൽ മാനസിക സ്ഥിരത പ്രധാനമായ ഒന്നാണ്.ഉയർന്ന തലത്തിലേക്കെത്തുമ്പോൾ പല താരണങ്ങൾക്കും സമ്മർദം താങ്ങാൻ സാധിക്കാറില്ല ഇതിനുള്ള പരിഹാരം മൈൻഡ് സ്ട്രാറ്റജിയിലൂടെ നൽകാവുന്നതാണ്. ചിലപ്പോൾ യോഗയിലൂടെയും, അല്ലെങ്കിൽ കളിക്കാരെ കൂടുതൽ നിരീക്ഷിച്ചും വളരെ നേരം അവരുമായി സംസാരിച്ചും അവരെ ശാന്തരാക്കാനും കൂടുതൽ ആത്മവിസ്വാസം നൽകാനും സഹായിക്കുന്നു.