അർജന്റീനയുടെ പുതിയ താരോദയവും “ലിറ്റിൽ മെസ്സി ” എന്നറിയപ്പെടുന്ന വണ്ടർകിഡ് ഡാരിയോ സാർമിയന്റോയെ സ്വന്തമാക്കാനൊരുങ്ങി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. ഈ സീസൺ അവസാനത്തോടെ ബാഴ്സലോണയുമായി കരാർ അവസാനിക്കുന്ന ‘ യഥാർത്ഥ മെസ്സിയെ’ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന സിറ്റിക്ക് മിനി മെസ്സിയുടെ വരവ് കൂടുതൽ സന്തോഷമാണ് നൽകുന്നത്.

മുൻ മാൻ യുണൈറ്റഡ്, ചെൽസി മിഡ്ഫീൽഡറും എസ്റ്റുഡിയന്റ്സിന്റെ ഇപ്പോഴത്തെ ചെയർമാനുമായ ജുവാൻ സെബാസ്റ്റ്യൻ വെറോൺ മുൻ കൈയ്യെടുത്താണ് സാർമിയന്റോയെ സിറ്റിയിലെത്തിക്കുന്നത്. 17 കാരനായ സാർമിയന്റോ നിലവിൽ അര്ജന്റീന പ്രൈമറ ഡിവിഷൻ ക്ലബായ എസ്റ്റുഡിയന്റസിന്റെ താരമാണ്. ക്ലബ്ബിന്റെ ദീർഘകാല പദ്ദതിർത്തികളിലേക്കാണ് പെപ് അര്ജന്റീന വണ്ടർ കിഡിനെ എത്തിഹാദിലെത്തിക്കുന്നത്. മാർച്ചിൽ 18 വയസ്സ് തികയുന്ന സാർമിയന്റോയുമായുള്ള നീക്കം അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അർജന്റീനയുടെ അണ്ടർ 16 ടീമിനെ ആര് തവണ നയിച്ചിട്ടുള്ള കൗമാര താരത്തിനെ സ്വന്തമാക്കാനായി 17 മില്യൺ ഡോളർ സിറ്റി മുടക്കുമെന്നാണ് റിപോർട്ടുകൾ. മെസ്സിയുടെ പിൻഗാമിയായി പലരുടെയും അർജന്റീനയിൽ നിന്നും ഉയർന്നു വന്നെങ്കിലും മെസ്സിയുടെ നിലവാരത്തിനടുത്തെത്താൻ പലർക്കും സാധിച്ചില്ല. എന്നാൽ സാർമിയന്റോയുടെ കഴിവിൽ 100 % വിശ്വാസമുള്ള ഫുട്ബോൾ പണ്ഡിതർ കൗമാര താരത്തെ മെസ്സിയുടെ യഥാർത്ഥ പിൻഗാമിയായി കണക്കാക്കുന്നു.