പരിക്ക് മൂലം സൂപ്പർ സ്‌ട്രൈക്കർ ബ്രസീൽ ടീമിൽ നിന്നും പുറത്ത്

അടുത്ത മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള ബ്രസീൽ ദേശീയ ടീമിൽ നിന്നും സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനെ ഒഴിവാക്കി .പകരം ജർമ്മൻ ക്ലബായ ഹെർത ബെർലിൻ താരം മാത്യുസ് കുൻഹ ബ്രസീൽ സ്ക്വാഡിൽ എത്തി. പ്രീമിയർ ലീഗിൽ വോൾവ്സിനെതിരായ മത്സരത്തിൽ പരിക്കേറ്റതിനാലാണ് ജീസസിനെ ഒഴിവാക്കിയത്.

തുടയെല്ലിനേറ്റ പരിക്ക് താരത്തെ മൂന്ന് ആഴ്ച എങ്കിലും പുറത്തിരിക്കേണ്ടി വരും.ഞായറാഴ്ച പ്രീമിയർ ലീഗിൽ ലീസസ്റ്റർ സിറ്റിയുമായി സിറ്റിയുടെ കളിയും ബുധനാഴ്ച ലീഗ് കപ്പ് നാലാം റൗണ്ടിൽ ബർൺലിയിൽ നടക്കുന്ന കളിയും ഒക്ടോബർ 3 ന് ലീഡ്സ് യുണൈറ്റഡിലെ എതിരെയുള്ള മത്സരവും ജീസസിന് നഷ്ടമാവും.2022 ലോകകപ്പ് ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 9 ന് ബ്രസീൽ സാവോ പോളോയിൽ ബൊളീവിയയെ നേരിടും നാല് ദിവസത്തിന് ശേഷം ലിമയിലെ പെറുവിനെതിരെയാണ് രണ്ടാം മത്സരം.

പല തെക്കേ അമേരിക്കൻ കളിക്കാർക്കും യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യേണ്ടി വരികയും തിരികെ വന്നാൽ ക്വാറന്റീനിൽ കഴിയേണ്ടി വരികയും ചെയ്യുന്നു.